Home >>
TECHNOLOGY
ലോകത്താകമാനം പണിമുടക്കി ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി, പലര്‍ക്കും സേവനം പൂര്‍ണമായും നഷ്ടമായതായി പരാതി, പ്രതികരിക്കാതെ കമ്പനി
Story Dated: 2025-01-24
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ലോകത്താകമാനം പണിമുടക്കി. പലര്‍ക്കും സേവനം പൂര്‍ണമായും നഷ്ടമായിയിരിക്കുകയാണ്. ഉപഭോക്താക്കളായ ലക്ഷണക്കക്കിന് പേരാണ് ഇതോടെ പ്രതിസന്ധിയിലായത്.
ബാഡ്ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യു.ആര്.എല്ലില്‍ കയറുമ്പോള്‍ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ സാധിക്കുന്നില്ല. വിഷയത്തില്‍ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
More Latest News
ഓള്‍ഡ്ഹാം മലയാളി അസോസിയേഷന് നയിക്കാന്‍ പുതിയ ഭാരവാഹികള്‍, ബെന്നി ജോസഫ് പ്രസിഡന്റ്, ലിജു വേങ്ങല്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി ടിബിന്ബേബി
മാഞ്ചസ്റ്റര്‍: ഓള്‍ഡ്ഹാം മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബെന്നി ജോസഫ് പ്രസിഡന്റ്, ലിജു വേങ്ങല്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി ടിബിന്‍ ബേബി, ജോയിന്‍ സെക്രട്ടറി സിജോ വര്‍ഗീസ്, ട്രഷറര്‍ സുരേഷ്കുമാര്‍ എന്നിങ്ങനെ ശക്തമായ യുവജന നേതൃത്വമാണ് ചുമതലയേറ്റിരിക്കുന്നത്.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശക്തമായ മുന്‍തൂക്കം നല്കുന്ന സംഘടന ആണ്. വയനാട് വീടുവെച്ചു നല്‍കാനും യുകെയില്‍ പല ചികിത്സാ സഹായം നല്‍കാനും സംഘടന നേതൃത്വം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായ നഴ്സിനെ ചേര്‍ത്തുപിടിച്ചു അവര്‍ക്കു വേണ്ട എല്ലാ കരുതലും നല്കി. ഫെബ്രുവരി 22ന് ആര്‍സിഎന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി ചേരുന്ന യോഗത്തില്‍ അക്രമത്തിന് ഇരയായ നഴ്സിനെ സംഘടന ആദരിക്കും.
ലോക പ്രശസ്ത വചന പ്രഘോഷകന് ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ''എഫ്ഫാത്ത 2025'' ജൂണ്‍ 20 മുതല്‍ 22 വരെ മില്‍ട്ടണ്‍ കെയ്ന്‍സില്‍,
പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകന് ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം, എഫ്ഫാത്ത 2025, ജൂണ്‍ 21, 22, 23 ദിവസങ്ങളില്‍ യുകെയില്‍ നടക്കും. ഈ ധ്യാനത്തിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
സ്ഥലത്തിന്റെ വിലാസം
Kents Hill Park Training and Conference Centre,
Timbold Dr,
Kents Hill,
Milton Keynes,
MK7 6BZ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സാജു വര്‍ഗീസ് 07809 827074
ഷാജി ജോര്‍ജ് 07878 149670
ജോസ് കുര്യാക്കോസ് 07414 747573
'ജോലി ചെയ്ത് മടുത്ത് വീട്ടില്‍ വരുമ്പോള്‍ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിച്ച് അന്ന് സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്' തുറന്ന് പറഞ്ഞ് ആര്യ
ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറുകയും പിന്നീട് ബിഗ്ബോസിലൂടെ വീണ്ടും പ്രീതി സമ്പാദിച്ച വ്യക്തിയാണ് ആര്യ ബാബു. ഡിവേഴ്സ് ആയി മകളുമൊത്ത് ജീവിക്കുന്ന ആര്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.
വീണ്ടുമൊരു വിവാഹം കഴിക്കണമെന്നും ഒരു കുടുംബം വേണമെന്നും താന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ ബഡായ്. പ്രണയത്തില്‍ താന്‍ വല്ലാതെ വിശ്വസിക്കുന്നു. ഒരാളെ പ്രണയിച്ചാല്‍ വല്ലാതെ കമ്മിറ്റ്മെന്റ് കാണിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടു തന്നെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു.
'ഒരാളുമായി കമ്മിറ്റ് ചെയ്താല്‍ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാല്‍ പത്ത് ശതമാനമിട്ട് ബാലന്‍സ് ചെയ്യാന്‍ പറ്റുന്ന കംപാനിയന് ആയിരിക്കണം. ഇതുവരെ എനിക്കങ്ങനെ ഒരു കംപാനിയനെ കിട്ടിയിട്ടില്ല. റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ ഞാനൊരു വിഡ്ഢി ആണെന്ന് തോന്നാറുണ്ട്. ആളുകളെ അന്ധമായി വിശ്വസിക്കും. എന്റെ ഭാഗത്തു നിന്നുള്ള ഇമോഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കൂടുതലാണ്.
ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് എന്നെ എപ്പോഴും കുഴിയില്‍ ചാടിക്കുന്നത്. ഇത്രയൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ പ്രതീക്ഷയും കൂടുതലായിരിക്കും. റിലേഷന്‍ഷിപ്പ് എന്ന സങ്കല്‍പ്പം എനിക്ക് മടുത്തു. ഒരാളോട് അടുപ്പം തോന്നി, പ്രേമിച്ച് പിന്നെ ലിവിംഗ് ടുഗെദര്‍ ട്രൈ ചെയ്ത് നോക്കാനൊക്കെ ഇനി സമയമില്ല. അതൊക്കെ എനിക്ക് മടുത്തു'', ആര്യ പറഞ്ഞു.
അതേസമയം വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാന്‍ തനിക്കിപ്പോള്‍ ആഗ്രഹമുണ്ടെന്നും ആര്യ പറയുന്നു. ''സെറ്റില്‍ ഡൗണ്‍ ചെയ്യാന്‍ സമയമായി എന്ന് തോന്നുന്നുണ്ട്. രണ്ടു വര്‍ഷത്തോളമായി എന്റെ മനസില്‍ ഈ ആഗ്രഹം ഉണ്ട്. ജോലി ചെയ്ത് മടുത്ത് വീട്ടില്‍ വരുമ്പോള്‍ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിക്കാനും അന്ന് സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനുമൊക്കെ എനിക്കൊപ്പം ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്. കരയുമ്പോള്‍ തോള് ചാരാനും ഒരാള്‍ വേണം'', ആര്യ പറഞ്ഞു. ചിലപ്പോള്‍ ഡിവോഴ്സ് മാട്രിമോണിയില്‍ കൊടുത്താലോ എന്നുവരെ താന്‍ ആലോചിക്കാറുണ്ടെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
അമ്മ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മകളോട് ചോദിക്കാറുണ്ടെന്നും ''സൂപ്പറായിരിക്കും'' എന്നാണ് അവള് പറയാറെന്നും ആര്യ പറഞ്ഞു. ''അവളുടെ പപ്പ ഇന്ന് ഒരു ഹാപ്പി സ്പേസിലാണെന്ന് അവള്‍ക്കറിയാം. പപ്പയുടെ കല്യാണം കഴിഞ്ഞു, ഭാര്യയും കുഞ്ഞുമുണ്ടെന്ന് അവള് മനസിലാക്കുന്നു. അതുപോലെ അമ്മയും ജീവിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്റെ അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവുമെല്ലാം ഞാനൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുണ്ട്'', ആര്യ പറഞ്ഞു.
ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തി, കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി
ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെല്‍ജിയം, നെതര്‍ലന്റ്സ്, ബ്രിട്ടന്, ജെര്‍മനി, ഫ്രാന്‍സ് ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ നവംബര്‍ മുതല്‍ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് കണ്ടെത്തിയത്.
തിരിച്ചിവിളിച്ച ഉത്പന്നങ്ങളുടെ അളവ് എത്രയെന്ന കാര്യത്തില്‍ വ്യക്തമായ കണക്കുകളില്ലെന്നും എന്നാല്‍ വലിയ അളവ് തന്നെ ഉണ്ടാവുമെന്നും കമ്പനി വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു. വെള്ളം ശുദ്ധീകരിക്കാനും ഭക്ഷ്യ വസ്തുക്കള്‍ സംസ്കരിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറിനില്‍ നിന്നാണ് ക്ലോറേറ്റ് സംയുക്തങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ എത്തുന്നത്. ക്ലോറേറ്റ് ദീര്‍ഘകാലം ശരീരത്തില്‍ എത്തുന്നത് കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ അയഡിന്‍ കുറവുള്ള ആളുകളിലാണ് ക്ലോറേറ്റ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തിയിട്ടുള്ളത്.
328GE മുതല്‍ 338GE വരെയുള്ള ബാച്ചുകളാണ് പിന്‍വലിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി. തങ്ങളുടെ ഉത്പാദന പ്ലാന്റില്‍ നടത്തിവരുന്ന പതിവ് പരിശോധനകളിലാണ് അമിത ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയത് എന്നും കമ്പനി വിശദീകരിക്കുന്നു.
ഇത് പഞ്ചാബിലെ തെരുവുകളില്‍ പച്ചക്കറി വില്‍ക്കുന്ന ഉന്തുവണ്ടിക്കാരന്‍, വയസ്സ് 108, ഈ പ്രായത്തിലും ചുറുചുറുക്കോടെ മാത്രം ജോലി ചെയ്യുന്ന വയോധികന്
മുപ്പത് വയസ്സ് കഴിയുമ്പോള്‍ തന്നെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ തുടങ്ങും. പിന്നീട് അങ്ങോട്ട് പല പല ബുദ്ധിമുട്ടുകളാണ് ശരീരത്തിന് സംഭവിക്കുക. എന്നാല്‍ ചിലര്‍ക്ക് പ്രായം വെറും നമ്പര്‍ മാത്രമാണ്. അത്തരത്തില്‍ പ്രായത്തെ വെറും നമ്പറാണെന്ന് കാണുന്നവര്‍ക്ക് പോലും തോന്നി പോകുന്ന ഒരു അപ്പുപ്പന്.
പഞ്ചാബിലെ ഈ ഉന്തുവണ്ടിക്കാരന്‍ ആണ് ആരെയും ഞെട്ടിക്കുന്ന വ്യക്തി. പഞ്ചാബിലെ മോഗയിലെ തെരുവുകളില്‍ പച്ചക്കറി വില്‍ക്കുന്ന 108 കാരന്റെ വിഡിയോയാണ് വൈറലായത്. ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാല്‍ ഇദ്ദേഹത്തിന് 108 വയസ്സ് ആണെന്ന് ആരും പറയില്ല.
മണി എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു വിഡിയോയാണിത്. വളരെ ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും തന്റെ 108ാമത്തെ വയസിലും ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഉന്തുവണ്ടിയില്‍ ഉള്ളിയും ഉരുളക്കിഴങ്ങുമാണ് വില്‍ക്കുന്നത്. സന്തോഷത്തോടെ ആരോഗ്യവാനായി ഊര്‍ജസ്വലതയോടെ അദ്ദേഹം തന്റെ ജോലി ചെയ്യുകയാണ്. ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവുതന്നെയാണിതെന്നും വിഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നുണ്ട്.
മാത്രമല്ല തന്റെ വയസിനെ കുറിച്ചും ആത്മവിശ്വാസത്തോടെയാണ് 108കാരന് സംസാരിക്കുന്നതും. പെട്ടെന്നാണ് ഈ വിഡിയോ വൈറലായത്. ഒരു പാട് പേര് വിഡിയോക്ക് താഴെ കമന്റും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം മറ്റുള്ളവര്‍ക്ക് ശരിക്കുമൊരു പ്രചോദനമാണെന്നും കരുത്തോടെ ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷമെന്നും അദ്ദേഹത്തിന് എങ്ങനെയാണ് ഈ പ്രായത്തിലും ജോലി ചെയ്യേണ്ട അവസ്ഥ വന്നതെന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞു മുന്നോട്ടുവരുന്നവരും കമന്റ് ചെയ്തവരുമൊക്കെയുണ്ട്. നെറ്റിസണ്‍സും ഇദ്ദേഹത്തെ വിശേഷിപ്പിച്ചു, ഇത്രയും പ്രായമായിട്ടും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മനുഷ്യനെ ഇതിഹാസം എന്നാണ് വിശേഷിപ്പിച്ചത്.