ചെയ്യുന്ന കാര്യം അള്‍പം വ്യത്യസ്തമായി ചെയ്താല്‍ അത് ലോക ശ്രദ്ധ തന്നെ നേടും. അത്തരം അവസരങ്ങളില്‍ ലോക റെക്കോര്‍ഡ് വരെ സ്വന്തമാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പല കാര്യങ്ങള്‍ ചെയ്ത് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയവര്‍ ഉണ്ട്.
ഇതാ അത്തരത്തില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരാളാണ് ഒരു കനേഡിയന്‍ ഫോട്ടോഗ്രാഫര്‍. അണ്ടര്‍വാട്ടര്‍ മോഡല്‍ ഫോട്ടോഷൂട്ടില്‍ ആണ് ഇദ്ദേഹം പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്.
സമുദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 163 അടി താഴെ ഫോട്ടോഷൂട്ട് നടത്തിയ സ്റ്റീവ് ഹെയ്നിങ്ങാണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഫ്ലോറിഡയിലെ ബോക്ക റാറ്റണില്‍ തകര്‍ന്ന ഹൈഡ്രോ അറ്റ്ലാന്റിക് കപ്പലിന്റെ ഡെക്കിലാണ് നേട്ടത്തിന് അര്‍ഹമായ ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഗ്രാഫറാായ സ്റ്റീവ് ഹെയ്നിങ്, മോഡലായ സിയാര അന്റോവ്സ്കിയും ഡൈവിങ് ഇന്‍സ്ട്രക്ടര്‍ വെയ്ന്‍ ഫ്രൈമാന് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടത്തിലെത്തിയത്. 2023 ഡിസംബറില്‍ 131 അടി താഴ്ചയില്‍ കിം ബ്രൂണോയും പിയ ഒയാര്സുനും സ്ഥാപിച്ച നടത്തിയ റെക്കോര്‍ഡാണ് പഴങ്കഥയായത്.
ഫോട്ടോഷൂട്ടിന് ക്രൂവിന്റെയും മോഡലിന്റെയും സുരക്ഷയ്ക്കായി നിരവധി ഓക്സിജനും, നൈട്രജന്‍ ടാങ്കുകളും ഓക്സിജന്‍, ഹീലിയം, നൈട്രജന്‍ എന്നിവയുടെ മിശ്രിതം അടങ്ങിയ പ്രത്യേക ടാങ്കുകളും ആവശ്യമായി വന്നു. ആദ്യം ഫോട്ടോ ഷൂട്ട് നടത്തിയ സ്ഥലം വിശദമായി പരിശോധിച്ചെന്നും അതിന് ശേഷമാണ് ഫോട്ടോഷൂട്ട് ഒരുക്കിയതെന്നും സ്റ്റീവ് ഹെയ്നിങ് പറഞ്ഞു. റെക്കോര്‍ഡ് തകര്‍ത്ത ഫോട്ടോഡൂട്ടിന് ഏകദേശം 15 മിനിറ്റ് മാത്രമേ എടുത്തുള്ളൂ. എന്നാല്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് എത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ സമയം എടുത്തെന്നും ഹെയ്നിങ് പറഞ്ഞു.