'തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു' ഒന്നാം വാര്‍ഷികത്തില്‍ തമിഴ് ആചാര പ്രകാരം വീണ്ടും വിവാഹിതയായി സ്വാസിക വിജയ്
സ്വന്തം ലേഖകൻ
Story Dated: 2025-01-25
ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു നടിയും അവതാരകയുമായ സ്വാസിക വിജയും ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായത്. 2024 ജനുവരി 24നായിരുന്നു വിവാഹം. അതായത്, ഇന്നാണ് താരത്തിന്റെ ഒന്നാം വിവാഹ വാര്‍ഷികം. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് ദമ്പതികള്‍.
തമിഴ് ആചാരപ്രകാരമാണ് ഇന്നത്തെ ചടങ്ങ് നടന്നത്. ഇതിന്റെ ഇതിന്റെ വീഡിയോ പ്രേം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
'ഒരു വര്‍ഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇതൊരു യഥാര്‍ത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം'- എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
ഒരിക്കല്‍ ഒരു റൊമാന്റിങ് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത് എന്ന് സാസ്വിക വ്യക്തമാക്കിയിരുന്നു. ഇരുവരും മനംപോലെ മംഗല്യം എന്ന സീരിയലിലാണ് ഒരുമിച്ച് അഭിനയിച്ചത്. പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പും പലതവണ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സ്വാസികയും പ്രേമും പങ്കുവെച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ വിവാഹവാര്‍ത്ത സത്യമാണോ കള്ളമാണോ എന്ന് ആശങ്കയിലായിരുന്നു തുടക്കത്തില്‍ ആരാധകര്‍. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് സ്വാസികയുടെ വരന് പ്രേം ജേക്കബ്.പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010ല്‍ റിലീസ് ചെയ്ത ഫിഡിലാണ് സ്വാസികയുടെ ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
More Latest News
യുകെ: എയര്‍ ഇന്ത്യ കൊച്ചി - യുകെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത ഇടിത്തീ ആയി യുകെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയില്‍ പടര്‍ന്ന ക്ഷണത്തില്‍ തന്നെ അടിയന്തിര ഇടപെടലുകളുമായി ഓഐസിസി (യുകെ).
അഞ്ചു ലക്ഷത്തോളം പ്രവാസ മലയാളി സമൂഹത്തിന്റെ വ്യോമ യാത്രകള്‍ക്ക് വിപരീത പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നും അനുകൂലമായ തീരുമാനം അധികൃതരില്‍ നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് എയര്‍ ഇന്ത്യ എംഡി & സിഇഓ ക്യാമ്പെല്‍ വില്സന്, യുകെയിലെ വ്യോമയാന മന്ത്രി മൈക്ക് കെയ്ന്‍ എന്നിവര്‍ക്ക് ഓഐസിസി (യുകെ) - യുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു. പ്രശ്നത്തില്‍ അടിയന്തിര ഇടപെടലും ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണയും ആവശ്യപ്പെട്ട് ഇന്ത്യന്‍ വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്‍ നായ്ഡു ഇന്ത്യന്‍ ഹൈ കമ്മീഷന് ഓഫീസ് എന്നിവര്‍ക്കും ജനപ്രതിനിധികളുടെ പിന്തുണ തേടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവര്‍ക്കും സംഘടന നിവേദനം നല്കി. ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ആണ് ഓണ്‍ലൈന്‍ മുഖേന നിവേദനം കൈമാറിയത്.
നേരത്തെ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകളുടെ അടിക്കടി ഉണ്ടാകുന്ന സര്‍വീസ് റദ്ധാക്കലുകളും തന്മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ഗാട്വിക്കില്‍ ഇപ്പോള്‍ അവസാനിക്കുന്ന എയര്‍ ഇന്ത്യ സര്‍വീസുകള്‍ ബിര്‍മിങ്ഹാം / മാഞ്ചസ്റ്റര്‍ വരെ നീട്ടണമെന്നുമുള്ള ആവശ്യങ്ങളും മാസങ്ങള്‍ക്ക് മുന്‍പ് ഓഐസിസി (യുകെ) - യുടെ നേതൃത്വത്തില്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
കൊച്ചി - യുകെ വ്യോമ സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കുന്ന പക്ഷം, സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും നിവേദനത്തില്‍ വിവരിച്ചിട്ടുണ്ട്. കുട്ടികള്‍ / പ്രായമായവര്‍ എന്നിവരുമായി യാത്രചെയ്യുന്നവര്‍, രോഗികളായ യാത്രക്കാര്‍, സ്കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ നിരവധി യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനം പുനപരിശോധയ്ക്ക് വിധേയമാക്കണമെന്നും അനുഭാവപൂര്‍വ്വം പരിഗണിച്ചു ഉചിതമായ തീരുമാനം എടുക്കണമെന്നുമാണ് ഓഐസിസി (യുകെ) സമര്‍പ്പിച്ച നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
2020 ഓഗസ്റ്റ് 28ന് ആരംഭിച്ച കൊച്ചി - യുകെ എയര്‍ ഇന്ത്യ വിമാന സര്‍വീസിനെ പ്രതിവാരം ആയിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്നുവെന്നാണ് കണക്കുകള്‍. ഡല്‍ഹി, ബാംഗ്ലൂര്‍ മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നും യു കെയിലേക്ക് നടത്തുന്ന എയര്‍ ഇന്ത്യ പ്രതിവാര സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും കൊച്ചിയോട് അധികൃതര്‍ ചിറ്റമ്മ നയം തുടരുകയായിരുന്നു. ഇതിനിടയിലാണ് മാര്‍ച്ച് 29 ന് ശേഷം കൊച്ചി - യുകെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഔദ്യോഗികമായി ഈ വിവരം എയര്‍ ഇന്ത്യ പുറത്തിറക്കിയിട്ടില്ലെങ്കിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ 'എക്സ്' - ലെ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടില്‍ ഈ വിവരം പ്രചരിക്കുന്നുണ്ട്.
ഇപ്പോഴുണ്ടായ വിഷയവുമായി ബന്ധപ്പെട്ടു അധികൃതരുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചു വരുകയാണെന്നും, വരും ദിവസങ്ങളില്‍ ഓഐസിസി (യുകെ) - യുടെ നേതൃത്വത്തിലുള്ള ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.
ഇംഗ്ലണ്ട്: കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വിശുദ്ധ ദേവാലയ കൂദാശ ഫെബ്രുവരി 1- ന് നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി. എബ്രഹാം മാര്‍ സ്തേഫാനോസ് മുഖ്യകാര്‍മികത്വം വഹിക്കും.
നാളെ വെള്ളിയാഴ്ച വൈകിട്ട് 5:00 ന് സന്ധ്യ നമസ്കാരം 5:45-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ ആദ്യഭാഗം ദേവാലയ കൂദാശയ്ക്ക് ഇടവക മെത്രാപ്പോലീത്തയും, ഇടവക വികാരി മാത്യൂസ് കുറിയാക്കോസും നേതൃത്വം നല്‍കും. ശേഷം ഫെബ്രുവരി-1 ശനിയാഴ്ച 7:30-ന് പ്രഭാത നമസ്കാരവും 8:30-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ രണ്ടാം ഭാഗം 10:00-ന് വിശുദ്ധ കുര്‍ബാന. വൈകിട്ട് 3:00 മണിക്ക് പൊതുസമ്മേളനം (CB23 3RD പാപ്വര്‍ത്ത് വില്ലേജ് ഹാള്‍) സ്വാഗത പ്രസംഗം.
ഇടവക വികാരി മാത്യൂസ് കുറിയാക്കോസ് പൊതുസമ്മേളനത്തിന്റ് അദ്ധ്യക്ഷന്‍ ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാര്‍ സ്തേഫാനോസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുഖ്യഅതിഥി: IAN SOLLOM (MP ST.NEOTS & MID CAMBRIDGESHIRE)
MAYOR NIK JOHNSON (CAMBRIDGESHIRE & PETERBOROUGH COMBINED AUTHORITY)
MAYOR BAIJU THITTALA (CAMBRIDGE CITY COUNCIL)
REV FR.VARGHESE MATHEW(DIOCESAN SECRETARY)
കൃതജ്ഞത റോബിന് തോമസ് (ഇടവക സെക്രട്ടറി).
ഒപ്പം യു.കെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ വൈദികര്‍, സഭാ പ്രതിനിധികള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സഭാവിശ്വാസികളും ചടങ്ങില്‍ ഭാഗമാകും. ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആദ്യത്തെ പള്ളിയാണ്.
2005 - ന്റ് തുടക്കത്തില്‍ ഈ പ്രദേശത്തേക്ക് കുടിയേറിയ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വിശ്വാസികളുടെ ആഗ്രഹത്തില്‍ നിന്നാണ് ഈ ഇടവക സ്ഥാപിതമായത്. സഭയുടെ പാരമ്പര്യങ്ങളിലും, അനുഷ്ഠാനങ്ങളിലും സര്‍വ്വശക്തനായ ദൈവത്തെ ആരാധിക്കുന്നതിനായി റവ.ഫാ.ഏബ്രഹാം തോമസിന്റേയും ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി (ഭദ്രാസന മെത്രപ്പോലീത്ത) ഈ പ്രദേശത്തെ സഭാ വിശ്വാസികളുടെ പരിശ്രമ ഫലവുമായി കേംബ്രിഡ്ജ് ഷെയറിലെ പാപ്വവേര്ത്തില് ആദ്യത്തെ വിശുദ്ധ കുര്‍ബാന 2006-ന്റ് തുടക്കത്തില്‍ നടത്തപ്പെട്ടു. 2007 ജൂണില്‍ അന്നത്തെ യു.കെ, കാനഡ, യൂറോപ്പ് ഭദ്രാസനത്തിലെ കാലംചെയ്ത ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത ഈ ഇടവകയെ ഒരു സ്വതന്ത്ര ഇടവകയാക്കി ഉയര്‍ത്തി.
2014 ജൂലൈ മാസത്തില്‍ ഈ പള്ളിയും, അനുബന്ധ സ്ഥലവും ഇടവക സ്വന്തമായി വാങ്ങിക്കുകയും തുടര്‍ന്ന് 2016 ല്‍ ഇന്നത്തെ മാത്യകയില്‍ നവീകരിക്കുന്നതിനു വേണ്ട ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു.
2018 ജുലായില്‍ അന്നത്തെ ഭദ്രാസന മെത്രപ്പോലിത്ത അഭി: മാത്യൂസ് മാര്‍ തീമോത്തിയോസ് നവീകരിച്ച ദേവാലയത്തിന്റെ കല്ലിടില്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും പ്രാത്ഥന ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്തു. ഇടവക പൊതുയോഗ തീരുമാനപ്രകാരം 2025 ജനുവരി 31, ഫെബ്രുവരി -1-നും ഇടവകയുടെ കൂദാശ നടത്തുന്നതിനുള്ള തീരുമാനമുണ്ടാവുകയായിരുന്നു.
ഇന്ന് നിലവല്‍ ഇടവകയില്‍ 50 ല്‍ പരം കുടുംബ അംഗങ്ങളും, ഒപ്പം പഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളും, ആരോഗ്യ മേഖലയിലേക്ക് കടന്നുവന്ന വിശ്വാസികളും വിശുദ്ധ ആരാധനയില്‍ പങ്കെടുത്ത് വരുന്നു. സഭയുടെ കാനോനികമായ എല്ലാ അനുഷ്ഠാനങ്ങളും ശുശ്രൂഷകളും ചിട്ടയായി നടത്തുന്നതിന് ഈ ഇടവക എന്നും മുന്പില് തന്നെയാണ്. ഈ ദേവാലയ കൂദാശ കര്‍മ്മത്തിലേക്ക് എല്ലാവരെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
REV.FR.MATHEWS KURIAKOS (VICAR 07832999325)
SECRETARY ROBIN THOMAS (07841385777)
TREASURER BINOJ VARGHESE (07708327018)
CONVENER SUKU DANIEL (07952916136)
JOINT CONVENER ANILRAJU (07877332931)
PUBLICITY CONVENER
JITHOSH JOHN (07908174434)
നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാതെ നടി നിഖിലയും സഹോദരി അഖിലയും.
അഖില തലപ്പാവ് വെച്ച് സന്യാസ വേഷത്തില്‍ നില്ക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് ഈ കാര്യം എല്ലാവരും അറിയുന്നത്. ഈ ചിത്രം പങ്കുവെച്ചത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയ ആണ്. ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പും ഇതിനോടകം ചര്‍ച്ചയാകുകയാണ്.
ഡിസംബര്‍ 12 ന് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പിന്നീട് അഖില കുറിപ്പൊന്നും പങ്കുവച്ചില്ലെങ്കിലും 'ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്ന 'അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പാണ് ഈ വിഷയം ചര്‍ച്ചയാവാന്‍ കാരണം.
അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം. ചിത്രത്തിലുള്ളത് സിനിമാതാരം നിഖില വിമലിന്റെ സഹോദരിയല്ലേ എന്ന് നിരവധി പേര് കമന്റ്റ് ചെയ്യുന്നുണ്ട്.
'ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു സലില്‍ ചേട്ടന് എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തുവാന്‍ രണ്ട് പേര്‍ക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാര്‍ത്ഥിച്ച് കൊണ്ട്,
നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം
അഭിനവ ബാലാനന്ദഭൈരവ' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
കലാമണ്ഡലം വിമലാദേവിയുടെയും എം. ആര് പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും. നിഖില വിമല്‍ ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ പഠനത്തിലാണ് അഖില വിമല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്സിലായിരുന്നു ഗവേഷണം. ഇതിന് ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മെലോണ്‍ സ്കൂള്‍ ഒഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെലോയായിരുന്നു.
മെന്‍സ് കമ്മീഷന് വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് നടി പ്രിയങ്ക. ആര് എന്ത് പറഞ്ഞാലും താന്‍ ഈ കാര്യത്തില്‍ അവര്‍ക്കൊപ്പമാണെന്ന് നടി പറഞ്ഞു. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ് മാസക്കാലം അവര്‍ അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും നടി വ്യക്തമാക്കി.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
'ഞാന്‍ പുരുഷന്മാര്ക്കൊപ്പം നില്‍ക്കുന്നയാളാണ്. നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെന്‍സ് കമ്മീഷന് വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം പുരുഷന്മാര് അനുഭവിക്കുന്ന വേദന ചെറുതല്ല. സ്ത്രീ ധൈര്യമായി ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കണം. പ്രശ്നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ കഴിയില്ല' എന്നും പ്രിയങ്ക പറഞ്ഞു.
തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്ക്ക് കൊടുത്തിട്ടുള്ള സ്ഥാനം. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തത്. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കേരളസാരി ഉടുപ്പിക്കുമോ എന്നും പ്രിയങ്ക ചോദിക്കുന്നു.
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്റെ അമരക്കാരനായ ശ്രീ അന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
ഉണ്ണി മുകുന്ദന് ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു.. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമല്‍ ആണ് നായിക.
സ്കന്ദാ സിനിമാസും കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്, സുനില്‍ ജയിന്, പ്രക്ഷാലി ജെയിന് എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു.
പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ ഉണ്ണിമുകുന്ദന് തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായാണ് 'ഗെറ്റ് സെറ്റ് ബേബി' എത്തുന്നത്. RDXന് ശേഷം അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും 'ഗെറ്റ് സെറ്റ് ബേബി' എന്ന് അണിയറപ്രവര്‍ത്തകള്‍ പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അര്‍ജു ബെന്‍. സുനില്‍ കെ ജോര്‍ജ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രണവ് മോഹന്‍. പ്രമോഷന് കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍ വി. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.