ആസിഫ് അലി നായകനാകുന്ന ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. ചിത്രത്തിന് നല്കിയ സ്റ്റേ നിക്കി എറണാകുളം കോമേഴ്ഷ്യല്‍ കോടതി. സാമ്പത്തിക തട്ടിപ്പുമായി സിനിമയ്ക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നീക്കം.
നിര്‍മാതാവ് പണപ്പിരിവ് നടത്തിയെന്ന പരാതിയിലായിരുന്നു സ്റ്റേ നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ് സാമ്പത്തിക തട്ടിപ്പുമായി സിനിമയ്ക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയത്. ഇതോടെയാണ് സ്റ്റേ നീക്കം ചെയ്തത്.
നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ തവണകളായി അണിയറക്കാര്‍ക്ക് പണം നല്‍കിയെന്നും എന്നാല്‍ പിന്നീട് പറ്റിക്കപ്പെട്ടെന്നും അണിയറക്കാര്‍ മറ്റൊരു നിര്‍മാതാവിനെ കണ്ടെത്തിയെന്നുമുള്ള ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.കെ അനീഷിന്റെ പരാതിയില്ലായിരുന്നു സ്റ്റേ. എന്നാല്‍, ആദ്യത്തെ നിര്‍മാതാവ് പണം വാങ്ങിയതുമായി സിനിമയ്ക്കോ സിനിമയുടെ ഇപ്പോഴത്തെ നിര്‍മാതാക്കള്‍ക്കോ ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. നിലവില്‍ സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതായി തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
നവാഗതനായ സേതുനാഥ് സംവിധാനം ചെയ്ത് നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പുതുമുഖ താരം തുളസിയാണ് നായിക. ജഗദീഷ്, ഹരിശ്രീ അശോകന്, പ്രേം കുമാര്‍, സിദ്ധാര്‍ഥ് ഭരതന്, അസീസ് നെടുമങ്ങാട്, വിജയകുമാര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, ആനന്ദ് മന്മഥന്, പ്രേം നാഥ്, ശ്രേയാ രുഗ്മിണി, നീരജാ രാജേന്ദ്രന്, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.