18
MAR 2021
THURSDAY
1 GBP =107.81 INR
1 USD =86.57 INR
1 EUR =90.25 INR
breaking news : പീഡനക്കേസിൽ പിടിവിട്ടു.. ബിഷപ്പ് ജോൺ പെരുമ്പളത്ത് രാജിവച്ചു! ലൈംഗിക ആരോപണം ഉന്നയിച്ചത് വനിതാ ബിഷപ്പടക്കം രണ്ടുസ്ത്രീകൾ, കീഴടങ്ങൽ ആംഗ്ലിക്കൻ ബിഷപ്പുമാരുടെ ശക്തമായ എതിർപ്പിനു മുന്നിൽ; നടപടിയില്ലാതെ നാണക്കേടായി സീറോ മലബാർ സഭയിലെ ഏറ്റുമുട്ടലുകൾ! >>> കാര്‍ഡിഫ് സര്‍വ്വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; 400 ജീവനക്കാരെ പിരിച്ചു വിടാനും നിരവധി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ >>> ടെസ്‌കോയില്‍ കൂട്ട പിരിച്ചുവിടല്‍; വിവിധ ശാഖകളിലും, ആസ്ഥാന ഓഫീസിലും ജോലി ചെയ്യുന്ന 400 ഓളം പേരെ ഉടനെ പിരിച്ചു വിടാനൊരുങ്ങുന്നു, മലയാളികളും ആശങ്കയില്‍ >>> കൊക്കകോള വാങ്ങുമ്പോൾ സൂക്ഷിക്കുക.. ഒറിജിനൽ ടേസ്റ്റും സീറോ ഷുഗറും അടക്കം ബ്രാൻഡുകൾ യുകെയിൽ അടിയന്തരമായി പിൻവലിച്ചു! പിൻവലിച്ച കോള ലിസ്റ്റ് അറിയുക; യുകെയിലെ ആദ്യത്തെ സാറ്റലൈറ്റ് വീഡിയോ കോളുമായി വോഡഫോൺ >>> 'ഇതാണ് മോനേ പാഷന്‍', ഭാര്യ മാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി രാജി വച്ച് മധുരപലഹാരം വില്‍ക്കാനിറങ്ങിയെന്ന് ഭര്‍ത്താവ് >>>
Home >> USA
'ഹാപ്പി ബെര്‍ത്ത്ഡെ' ആശംസിച്ച് ഒബാമയും, 'ലവ് യു ഹണി'യെന്ന് മറുപടി നല്‍കി മിഷേലും; എല്ലാ വേര്‍പിരിയല്‍ വാര്‍ത്തകളും കാറ്റില്‍ പറന്നു

സ്വന്തം ലേഖകൻ

Story Dated: 2025-01-25

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ച് നാളായി. എന്നാല്‍ ആ വര്‍ത്തകള്‍ കാറ്റി പറത്തിക്കൊണ്ടുള്ള പുതിയൊരു വാര്‍ത്തയാണ് വരുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി പൊതുചടങ്ങുകളില്‍നിന്ന് മിഷേല്‍ വിട്ടുനിന്നതോടെ ദമ്പതികള്‍ വേര്‍പിരിയുന്നുവെന്ന ആഭ്യൂഹം പരന്നു തുടങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്.

മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഒബാമ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ഉയര്‍ന്നു വന്ന അഭ്യൂഹങ്ങളുടെ മുനകള്‍ ഒടിഞ്ഞത്. ഒബാമയുടെ പോസ്റ്റിന് ലവ് യു ഹണി എന്ന മിഷേലിന്റെ മറുപടി കമന്റ് കൂടി എത്തിയതോടെ എല്ലാ വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കും കഥകള്‍ക്കും ഇനി കഥ മെനഞ്ഞ മനസുകളില്‍ തന്നെ അന്ത്യവിശ്രമം ചെയ്യാം.

എന്നും അമേരിക്കകാര്‍ക്ക് റൊമാന്റിക് മോഡലായിരുന്ന ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും തമ്മിലുള്ള പ്രണയത്തിന്റെ മൊട്ടുകള്‍ പൂവിട്ടത് 1989-ല്‍ ഷിക്കാഗോയിലെ നിയമസ്ഥാപനത്തില്‍വെച്ചാണ്. രണ്ട് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് ഇരുവരും കടന്നത്.

More Latest News

'ഇതാണ് മോനേ പാഷന്‍', ഭാര്യ മാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി രാജി വച്ച് മധുരപലഹാരം വില്‍ക്കാനിറങ്ങിയെന്ന് ഭര്‍ത്താവ്

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി രാജി വെച്ച ഭാര്യയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ഒരു ഭര്‍ത്താവ്. മാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി രാജി വച്ച് ഭാര്യ മധുര പലഹാരം വില്‍ക്കാനിറങ്ങിയെന്നാണ് ഭര്‍ത്താവിന്റെ പോസ്റ്റ്. ബംഗളുരു സ്വദേശിനിയെക്കുറിച്ച് ഭര്‍ത്താവ് പങ്കുവെച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യുവതിയുടെ ഭര്‍ത്താവ് എക്സില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്. ബംഗളൂരു സ്വദേശിനിയായ അസമിത 2023 ലാണ് അമേരിക്കന്‍ കമ്പനിയുടെ എച്ച് ആര്‍ വിഭാഗത്തിലെ ജോലി ഉപേക്ഷിച്ച് തന്റെ പാഷനായ പാചകത്തിലേക്ക് ഇറങ്ങിയത്. അസ്മിത ഉണ്ടാക്കിയ വാനില കപ്കേക്കിന്റെ ചിത്രം പങ്കു വച്ച് കൊണ്ടാണ് ഭര്‍ത്താവ് സാഗര്‍ എക്സില്‍ ചിത്രം പങ്കു വച്ചത്. ' ദാ ഇതുണ്ടാക്കാനാണ് എന്റെ ഭാര്യ അവളുടെ ഒന്നര ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത്. അവളത് ചെയ്തതിന് ദൈവത്തിന് നന്ദി'. എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അസ്മിതക്ക് പിന്തുണയുമായി എത്തിയത്. റിസ്‌ക് എടുത്ത് പാഷനെ പിന്തുടരുന്ന നിങ്ങളുടെ ഭാര്യയുടെ സംരഭം വിജയിക്കട്ടെ എന്നാണ് ഒരാള്‍ ആശംസകള്‍ അറിയിച്ചത്. 30 ലക്ഷം രൂപ ശമ്പളമുണ്ടായിട്ട് പോലും ജീവിതത്തില്‍ സന്തോഷമില്ലാതെ ഇരിക്കുന്നവര്‍ക്ക് തങ്ങളുടെ പാഷനെ പിന്തുടരാന്‍ ഉള്ള പ്രചോദനമാണിത് എന്ന് മറ്റൊരാളും കുറിച്ച്. ദിവസങ്ങള്‍ക്കകം ലക്ഷത്തക്കണക്കിന് പേരാണ് പോസ്റ്റ് കണ്ടത്.

നെതര്‍ലാന്‍ഡ്‌സിലെ മ്യൂസിയത്തില്‍ നിന്നും ബോംബ് വെച്ച് തകര്‍ത്ത് 2,450 വര്‍ഷം പഴക്കമുള്ള സ്വര്‍ണ തലപ്പാവ് മോഷ്ടിച്ച് കള്ളന്മാര്‍, ഏകദേശം ഒരുകിലോയോളം ആണ് തലപ്പാവിന്റെ തൂക്കം

നെതര്‍ലാന്‍ഡ്‌സിലെ മ്യൂസിയത്തില്‍ നിന്ന് 2,450 വര്‍ഷം പഴക്കമുള്ള സ്വര്‍ണ തലപ്പാവ് മോഷണം പോയി. ഈ മാസം 25 നാണ് വാതില്‍ ബോംബ് വച്ച് തകര്‍ത്ത് തലപ്പാവ് തകര്‍ന്നത്. ഏകദേശം 450 ബിസിയാണ് തലപ്പാവിന്റെ പഴക്കം കണക്കാക്കുന്നത്. തലപ്പാവിനൊപ്പം മറ്റു നാല് വിലയേറിയ പുരാ വസ്തുക്കളും കവര്‍ന്നിട്ടുണ്ട്. പോലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ ഡ്രെന്റ്‌സ് മ്യൂസിയത്തിന്റെ പുറംവാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും സ്‌ഫോടനവും തീയും ഉയരുന്നത് കാണാം. നിലവില്‍ ഇന്റര്‍പോളടക്കമുള്ള ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഏകദേശം ഒരുകിലോയോളം തൂക്കം വരുന്ന സ്വര്‍ണ തലപ്പാവ് 1929 ല്‍ റൊമാനിയന്‍ ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഏറെ കാലം ഗ്രാമത്തിലുള്ള കുട്ടികള്‍ കളിപ്പാട്ടമായും മറ്റും ഉപയോഗിച്ച തലപ്പാവ് പിന്നീട് പുരാവസ്തുവിദഗ്ധര്‍ കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു. ബുക്കാറെസ്റ്റിലെ റൊമാനിയയിലെ നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ഡ്രെന്റ്‌സ് മ്യൂസിയത്തിന് വായ്പയായി നല്‍കിയതായിരുന്നു. നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിനും ഡ്രെന്റ്‌സ് മ്യൂസിയത്തിനും ഇരുണ്ട ദിനമാണിന്ന് എന്നാണ് ഡ്രെന്റ്‌സ് മ്യൂസിയത്തിന്റെ ജനറല്‍ ഡയറക്ടര്‍ ഹാരി ടുപാന്‍ സംഭവത്തിനെപ്പറ്റി പ്രതികരിച്ചത്.

സ്‌കൂട്ട് ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങുന്നു

ഇന്ത്യ - സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സ്ഥാപനമായ സ്‌കൂട്ട്, ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് ക്യാബിന്‍ ക്ലാസുകളിലായി 329 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ബോയിംഗ് ഡ്രീംലൈനറില്‍ 2025 ജൂണ്‍ 3-ന് ആരംഭിക്കുന്ന വിയന്നയിലേക്കുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തും. ഇലോയ്‌ലോ സിറ്റിയിലേക്കുള്ള വിമാനങ്ങള്‍ 112 സീറ്റുകളുള്ള എംബ്രയര്‍ ഇ190-ഇ2 വിമാനത്തില്‍ 2025 ഏപ്രില്‍ 14 മുതല്‍ ആഴ്ചയില്‍ രണ്ടുതവണയായി സര്‍വീസുകള്‍ ആരംഭിക്കുകയും ക്രമേണ 2025 ജൂണ്‍ മുതല്‍ ആഴ്ചയില്‍ നാല് തവണയാക്കുകയും ചെയ്യും. വിയന്നയിലേക്കും ഇലോയിലോ സിറ്റിയിലേക്കും ഉള്ള വിമാനങ്ങള്‍ സ്‌കൂട്ടിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും ബുക്ക് ചെയ്യാം. ചെന്നൈയില്‍ നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള വണ്‍വേ ഇക്കോണമി ക്ലാസ് നിരക്കുകള്‍ 11,740 രൂപയിലും അമൃതസറില്‍ നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള നിരക്കുകള്‍ 13,648 രൂപയിലും ആരംഭിക്കുന്നു. വിയന്നയിലേക്കുള്ള യാത്രയ്ക്ക്, ഇക്കോണമി ക്ലാസില്‍ ചെന്നൈയില്‍ നിന്ന് 30,320.91 രൂപയും അമൃതസറില്‍ നിന്ന് 32,283.91 രൂപയിലും നിരക്കുകള്‍ ആരംഭിക്കുന്നു.വിയന്നയിലേക്കുള്ള സ്‌കൂട്ട്പ്ലസ് നിരക്കുകള്‍ ചെന്നൈയില്‍ നിന്ന് 70,482.07 രൂപയിലും അമൃതസറില്‍ നിന്ന് 72,410.07 രൂപയിലും ആരംഭിക്കുന്നു. എല്ലാ നിരക്കുകളും നികുതികള്‍ ഉള്‍പ്പെടെയുള്ളതാണ്.

സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ കൊണ്ടുവരണമെന്ന് ട്രംപ്, തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ് മസ്‌കും

വാഷിങ്ടണ്‍: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ കൊണ്ടു വരണമെന്ന് മസ്‌കിനോട് ട്രംപ്.  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ എത്രയും വേഗം തിരികെ കൊണ്ടുവരണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്‌പേസ് എക്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇലോണ്‍ മസ്‌ക് തന്നെയാണ് ഈ കാര്യം അറിയിച്ച് എത്തിയത്. തങ്ങള്‍ അത് ചെയ്യുമെന്നും ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്‌ക് എക്സ് പോസ്റ്റില്‍ പറഞ്ഞു. മസ്‌കിന്റെ പോസ്റ്റിന് താഴെ ബൈഡന്‍ ഭരണകൂടത്തിനെ വിമര്‍ശിച്ച് ട്രംപും പ്രതികരിച്ചു. 2024 ജൂണ്‍ 5 മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിക്കുന്ന രണ്ട് ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവര്‍ കുടുങ്ങിയ സാഹചര്യം ബൈഡന്‍ ഭരണകൂടം കൈകാര്യം ചെയ്തതില്‍ പ്രസിഡന്റ് ട്രംപ് നിരാശ പ്രകടിപ്പിച്ചു. 'ബൈഡന്‍ ഭരണകൂടം ബഹിരാകാശത്ത് ഉപേക്ഷിച്ച രണ്ട് ധീരരായ ബഹിരാകാശയാത്രികരെ കൊണ്ടുപോകാന്‍ ഞാന്‍ സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടു. അവര്‍ മാസങ്ങളായി അന്താരാഷ്ട്ര നിലയത്തില്‍ കാത്തിരിക്കുകയാണ്. ഇലോണ്‍ ഉടന്‍ തന്നെ യാത്ര തുടങ്ങും. എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലോണ്‍ ആശംസകള്‍!' ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്‌പേസ് എക്‌സ് ബഹിരാകാശയാത്രികരെ തിരിച്ച് കൊണ്ടുവരുമെന്ന് മസ്‌ക് അറിയിച്ചു. യാത്രികരെ തിരിച്ചെത്തിക്കാന്‍ കാലതാമസം നേരിട്ടതില്‍ ബൈഡന്‍ ഭരണകൂടത്തെ അദ്ദേഹം വിമര്‍ശിച്ചു, 'ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയങ്കരമാണ്. ബഹിരാകാശയാത്രികര്‍ 'കുടുങ്ങിപ്പോയവര്‍' എന്നോ 'ഉപേക്ഷിക്കപ്പെട്ടവര്‍' എന്ന നിലയിലാണോ വിശേഷിപ്പിക്കേണ്ടതെന്നതില്‍ അറിയില്ലെന്നും മസ്‌ക് പോസ്റ്റില്‍ പറഞ്ഞു.

65 യാത്രക്കാരുമായി പറന്ന അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു. വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചാണ് അപകടം. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ആളപായം സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. കന്‍സാസിലെ വിചിതയില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 ഫ്ലൈറ്റാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫും ലാന്‍ഡിങ്ങുമെല്ലാം നിര്‍ത്തിവെച്ചു.

Other News in this category

  • 65 യാത്രക്കാരുമായി പറന്ന അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
  • അമേരിക്കയിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് മാറുന്നു, ഇനി അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കും, ട്രംപിന്റെ ഉത്തരവ് ഇങ്ങനെ
  • നാടുകടത്തിയവരെ തിരിച്ചയച്ചു; കൊളംബിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്
  • അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ, 14 ദിവസത്തേക്കാണ് സ്റ്റേ പ്രഖ്യാപിച്ചിരിക്കുന്നത്
  • അമേരിക്കയില്‍ വീണ്ടും കാട്ടു തീ പടരുന്നു, 2 മണിക്കൂറിനുള്ളില്‍ അയ്യായിരം ഏക്കറിലേക്കാണ് തീ പടര്‍ന്നിരിക്കുന്നത്, അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു
  • അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ട്രംപ്, വൈസ് പ്രസിഡന്റായി ജെഡി വാന്‍സും, സാക്ഷിയായി ലോകനേതാക്കളും വമ്പന്‍ വ്യവസായികളും
  • യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേല്‍ക്കും, ലോകം ഉറ്റു നോക്കുന്ന സ്ഥാനാരോഹണ ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി, അതിശൈത്യമായതിനാല്‍ ചടങ്ങുകള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ഉള്ളില്‍
  • ജോ ബൈഡന്‍ പ്രസിഡന്റായുള്ള അവസാന ദിനം ഇന്ന്, നാളെ അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കും
  • ഹോളിവുഡ് പുരസ്‌ക്കാര സീസണ് ഭീഷണിയായി കാട്ടുതീ, കാറ്റിന്റെ ശക്തി കൂടുന്നതോടെ തീ ഇനിയും പടരുമെന്നുള്ള അതിജാഗ്രതാ നിര്‍ദേശം പുനസ്ഥാപിച്ചിരിക്കുകയാണ്
  • ലൊസാഞ്ചലസില്‍ ആളിപ്പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 16 ആയി, തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിരക്ഷാസന
  • Most Read

    British Pathram Recommends