ഒന്ന് ഫോണ്‍ നോക്കിയാല്‍ പ്രത്യേകിച്ച് ഫേസ്ബുക്ക് നോക്കിയാല്‍ എല്ലാവരും കുറ്റപ്പെടുത്തി പറയുന്ന ആദ്യത്തെ കാര്യം ഇങ്ങനെ ഇരിക്കാതെ ജോലിക്ക് പൊയ്ക്കൂടെ എന്നായിരിക്കും. എന്നാല്‍ ഇവരോട് ധൈര്യമായി പറയാം ഇനി ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കും പണം കിട്ടി തുടങ്ങും എന്ന്.
എങ്ങനെയാണ് ഫേസ്ബുക്ക് വരുമാനം നല്‍കുന്നത്?
ഫെയ്സ്ബുക്കിലെ അക്കൗണ്ട് ആദ്യം തന്നെ പ്രൊഫഷണല്‍ മോഡിലേക്ക് മാറ്റുക എന്നതാണ്. തുടര്‍ന്ന് നമ്മുടെ മോണിറ്റൈസേഷന് ഓണ്‍ ആക്കണം അപ്പോള്‍ സ്റ്റാര്‍ സബ്സ്ക്രൈബ് തുടങ്ങിയ ഒരുപാട് ഓപ്ഷനുകള്‍ നമുക്ക് ലഭിക്കും. ഇതുവഴി നമുക്ക് പണം സ്വന്തമാക്കാന്‍ സാധിക്കും.
എന്തെങ്കിലും നിബന്ധനകള്‍ ഉണ്ടോ?
അക്കൗണ്ട് എപ്പോഴും എന്‍ഗേജിംഗ് ആയിരിക്കുക എന്നത് മാത്രമാണ് ഒരു നിബന്ധന അപ്പോള്‍ മാത്രമാണ് കമന്റുകളും ലൈക്കുകളും കിട്ടുകയുള്ളൂ കമന്റ് ലൈക് ഷെയര്‍ എന്നിവ വഴി ബോണസ്സുകള്‍ ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് ഡോളറിലാണ് ലഭിക്കുന്നത് പേജിന്റെ പെര്‍ഫോമന്‍സ് അനുസരിച്ച് ആയിരിക്കും ബോണസ് ലഭിക്കുന്നത് ഇതുവഴി കൂടുതല്‍ പോസ്റ്റുകള്‍ ഇടുകയും കൂടുതല്‍ പണം സ്വന്തമാക്കുകയും ഒക്കെ ചെയ്യാന്‍ സാധിക്കും. യൂട്യൂബിലെ പോലെ നാലായിരം വാച്ചവറോ മറ്റു നിബന്ധനകളോ ഒന്നും തന്നെ ഇവിടെയില്ല ആര്‍ക്കുവേണമെങ്കിലും ഇതിന് അപ്ലൈ ചെയ്യാവുന്നതാണ്. എന്നാല്‍ യൂട്യൂബിലെ പോലെ തന്നെ കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഇവിടെയും ഉണ്ടാവാന്‍ ഇടയുണ്ട്.