ഇന്‍സ്റ്റഗ്രാമില്‍ ഇനി ധൈര്യമായി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യാം. അബദ്ധങ്ങള്‍ ഒന്നും പറ്റാതിരിക്കാന്‍ വഴി കണ്ടെത്തി ഇന്‍സ്റ്റഗ്രാം. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലും വാട്സാപ്പിലും ഫേസ്ബുക്കിലും പുറത്തിറക്കിയ മെറ്റ എ ഐ യുടെ പുതിയ ഫീച്ചറാണ് ഇനി ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നത്.
ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനിടെ ഗ്രാമര്‍ തെറ്റിയെ എന്ന് തോന്നിയാല്‍ ഉടന്‍ ഈ ടൂള്‍ ഉപയോഗിച്ച് തിരുത്താനും സാധിക്കും. ഗ്രാമര്‍ ചെക്ക് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്ത ശേഷം ചാറ്റില്‍ പോയി അറിയാവുന്ന ഇംഗ്ലീഷ് ടൈപ്പ് ചെയ്തുകൊടുക്കുക. അതിനുശേഷം കീപാഡിലെ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം ഫിക്സ് ഗ്രാമര്‍ എന്ന ഓപ്ഷന് ടാപ്പ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത വാചകത്തിന്റെ ഗ്രമാറ്റിക്കലി കറക്ട് ആയിട്ടുള്ള ഫോം കാണാന്‍ പറ്റും. ഇനി അത് കോപ്പി ചെയ്ത് അയച്ചാല്‍ മതിയാകും.
ഇത് കൂടാതെ വമ്പന്‍ അപ്ഡേറ്റുകളാണ് ഇന്‍സ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള റീലുകളും ഇനി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെയ്ക്കാന്‍ സാധിക്കും. യൂട്യൂബ് ഷോര്‍ട്സില്‍ മൂന്ന് മിനിറ്റ് വീഡിയോ ഷെയര്‍ ചെയ്യാന്‍ അനുവദിച്ചതിന്റെ പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമും ഈ ഫീച്ചറാരംഭിച്ചത്.
പുതിയ വിഡിയോ എഡിറ്റിങ് ആപ്പ് പുറത്തിറക്കാനും ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നുണ്ട്. പൂര്‍ണമായും സൗജന്യമായി പ്രവര്‍ത്തിക്കുന്ന എഡിറ്റിംഗ് ആപ്പ് ഉപയോഗിച്ച് 10 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. കാപ്കട്ട് യുഎസില്‍ ഓഫ്ലൈന് സേവനം ആരംഭിച്ചതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാം പുതിയ ആപ്പ് പ്രഖ്യാപിച്ചത്.