18
MAR 2021
THURSDAY
1 GBP =107.81 INR
1 USD =86.57 INR
1 EUR =90.25 INR
breaking news : കാര്‍ഡിഫ് സര്‍വ്വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; 400 ജീവനക്കാരെ പിരിച്ചു വിടാനും നിരവധി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ >>> ടെസ്‌കോയില്‍ കൂട്ട പിരിച്ചുവിടല്‍; വിവിധ ശാഖകളിലും, ആസ്ഥാന ഓഫീസിലും ജോലി ചെയ്യുന്ന 400 ഓളം പേരെ ഉടനെ പിരിച്ചു വിടാനൊരുങ്ങുന്നു, മലയാളികളും ആശങ്കയില്‍ >>> കൊക്കകോള വാങ്ങുമ്പോൾ സൂക്ഷിക്കുക.. ഒറിജിനൽ ടേസ്റ്റും സീറോ ഷുഗറും അടക്കം ബ്രാൻഡുകൾ യുകെയിൽ അടിയന്തരമായി പിൻവലിച്ചു! പിൻവലിച്ച കോള ലിസ്റ്റ് അറിയുക; യുകെയിലെ ആദ്യത്തെ സാറ്റലൈറ്റ് വീഡിയോ കോളുമായി വോഡഫോൺ >>> 'ഇതാണ് മോനേ പാഷന്‍', ഭാര്യ മാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി രാജി വച്ച് മധുരപലഹാരം വില്‍ക്കാനിറങ്ങിയെന്ന് ഭര്‍ത്താവ് >>> നെതര്‍ലാന്‍ഡ്‌സിലെ മ്യൂസിയത്തില്‍ നിന്നും ബോംബ് വെച്ച് തകര്‍ത്ത് 2,450 വര്‍ഷം പഴക്കമുള്ള സ്വര്‍ണ തലപ്പാവ് മോഷ്ടിച്ച് കള്ളന്മാര്‍, ഏകദേശം ഒരുകിലോയോളം ആണ് തലപ്പാവിന്റെ തൂക്കം >>>
Home >> NEWS
മാഞ്ചെസ്റ്ററിലെ ആശുപത്രിയിൽ ആക്രമിയായ രോഗിയുടെ കുത്തേറ്റ മലയാളി നഴ്‌സ് അച്ചാമ്മ ചെറിയാൻ സുഖം പ്രാപിക്കുന്നു, അച്ചാമ്മയുടെ പേരിൽ മലയാള മാധ്യമങ്ങളിൽ ഫോട്ടോ വിവാദവും! എൻഎച്ച്എസ് ആശുപത്രികളിൽ ആക്രമിക്കപ്പെടുന്ന സ്റ്റാഫുകളുടെ എണ്ണം കുത്തനെ ഉയരുന്നു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-01-25


യുകെ മലയാളികളെ ഒന്നാകെ ഉലച്ച സംഭവമായിരുന്നു രണ്ടാഴ്ച്ച മുമ്പ് മാഞ്ചസ്റ്ററിലെ എൻ എച്ച് എസ് ആശുപത്രിയിൽ മലയാളിയായ സീനിയർ നഴ്സിന് രോഗിയുടെ കുത്തേറ്റ സംഭവം.57 വയസ്സുള്ള അച്ചാമ്മ ചെറിയാനെ ഒരു പ്രകോപനവുമില്ലാതെ ചികിത്സയ്ക്കായെത്തിയ രോഗിയായ യുവാവ് തലങ്ങും വിലങ്ങും കത്രികകൊണ്ട് കുത്തി പരുക്കേൽപിക്കുകയായിരുന്നു. 


അതീവ ഗുരുതര പരുക്കുകളോടെ വെന്റിലേറ്ററിൽ ആയിരുന്ന അച്ചാമ്മ ചെറിയാൻ, സുഖം പ്രാപിച്ചുവരുന്നു എന്ന വിവരമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ നഴ്‌സിനെ  വെന്റിലേറ്ററിൽ നിന്നും മാറ്റിയോ എന്നകാര്യവും ഡിസ്ചാർജ് ചെയ്‌തോയെന്നും മറ്റുമുള്ള കൂടുതൽ വിവരങ്ങൾ റോയൽ ഓൾഡ്ഹാം ഹോസ്പിറ്റൽ അധികൃത പുറത്തുവിടുന്നില്ല.


ജീവിതകാലത്ത് എന്നും കൂടെ ഉണ്ടായേക്കാവുന്ന പരിക്കുകളാണ് അച്ചാമ്മ ചെറിയാന് ഏറ്റിരുന്നതെന്നാണ് ആദ്യദിവസങ്ങളിൽ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.  അച്ചാമ്മയുടെ കഴുത്തിന് കത്രിക കൊണ്ടുള്ള കുത്തിൽ കാര്യമായ പരിക്കേറ്റിരുന്നു.  ഈ പരിക്കുകൾ എത്രമാത്രം സൗഖ്യമായി എന്നകാര്യവും ഇപ്പോൾ വ്യക്തമല്ല. 


ആശുപത്രി അധികൃതർക്ക് പുറമേ അച്ചാമ്മയുടെ കുടുംബവും ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകുന്നില്ല.  നിയമ നടപടികൾ മൂലം അതിന് കഴിയില്ലെന്നാണ് വിശദീകരണം. രണ്ട് കുട്ടികളുടെ  അമ്മ കൂടിയാണ് വർഷങ്ങളായി യുകെയിൽ ജോലിചെയ്തുവരുന്ന അച്ചാമ്മ.


അതിനിടെ ചില മലയാള ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച അച്ചാമ്മ ചെറിയാന്റെ ഫോട്ടോ മാറിപ്പോയതായും വിവാദം ഉടലെടുത്തിരുന്നു. മാഞ്ചസ്റ്ററിലെ തന്നെ മറ്റൊരു മലയാളി നഴ്സിന്റെയും ഭർത്താവിന്റെയും ഫോട്ടോയാണ് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. 


അവർ പരാതിയുമായി രംഗത്തെത്തിയതോടെ  പല മാധ്യമ വാർത്തകളിൽ നിന്നും ഫോട്ടോകൾ പിൻവലിക്കുകയും ചെയ്തിരുന്നു.  ചിലരൊക്കെ വാർത്തകൾ  തന്നെ പിൻവലിച്ചു. എന്നാൽ ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ഉയർന്നു.  മാധ്യമങ്ങളിൽ വാർത്ത വരാൻ താല്പര്യമില്ലാത്ത അച്ചാമ്മയുടെ കുടുംബം തന്നെ  ഈ വിധത്തിൽ പ്രചരിപ്പിച്ചതാണ് എന്നായിരുന്നു ആരോപണം.


അതേസമയം യുകെയിലെ ഒട്ടുമിക്ക ഇംഗ്ലീഷ് മാധ്യമങ്ങളിലും അച്ചാമ്മയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ അടക്കമാണ് വാർത്ത വന്നത്. മാഞ്ചസ്റ്റർ ആശുപത്രിയിൽ നഴ്സിനു കുത്തേറ്റ വിവരം യുകെയിലെ ദേശീയ മാധ്യമങ്ങൾ ഉടൻതന്നെ നൽകിയിരുന്നെങ്കിലും പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് മലയാളം മാധ്യമങ്ങളിൽ വാർത്തവന്നത്.


റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നൈറ്റ് ഡ്യൂട്ടിയിലിരിക്കെയാണ് ഈമാസം പതിനൊന്നിന് ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെ അച്ചാമ്മ ചെറിയാന് കുത്തേറ്റത്. യുകെയിൽ അഭയാർഥിയായെത്തിയ റുമോൻ ഹക്ക് എന്ന 37 കാരനാണ് ഒരു പ്രകോപനവുമില്ലാതെ ചികിത്സയ്ക്കിടെ അച്ചാമ്മയെ ഡ്യൂട്ടി റൂമിലെ തന്നെ കത്രിക പിടിച്ചുവാങ്ങി തലങ്ങും വിലങ്ങും കുത്തിയത്.


പോലീസ് അറസ്റ്റുചെയ്‌ത ഓൾഡ്‌ഹാമിലെ റോയ്‌ട്ടൺ നിവാസിയായ ഹക്കെന്ന പ്രതിയെ, ചൊവ്വാഴ്ച മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരുന്നു. ഫെബ്രുവരി 18നാണ് മാഞ്ചസ്റ്റർ ക്രൗൺ കോർട്ടിൽ ഹഖിനെ അടുത്തതായി ഹാജരാക്കുക.


ഈ ആക്രമസംഭവം യുകെയിലെ മലയാളി നഴ്‌സുമാരിൽ വലിയ ആശങ്കയും ഭീതിയും ഉയർത്തി. പ്രത്യേകിച്ച് സമീപവർഷങ്ങളിൽ യുകെയിലേക്ക് എത്തിയ ജൂനിയർ നഴ്‌സുമാരിൽ. മഞ്ഞുകാലം തുടങ്ങിയശേഷം പല ആശുപത്രികളിലേയും അവസ്ഥ യുദ്ധകാല സമാനവും ആയിരുന്നു.


അതിനിടെ യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടേയും  ബന്ധുക്കളുടേയും ആക്രമണത്തിന് ഇരയാകുന്ന നഴ്‌സുമാരുടെ എണ്ണം കുത്തനെ ഉയർന്നതായി ഏറ്റവും പുതിയ കണക്കുകൾ തെളിയിക്കുന്നു. നിരവധി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും ഡോക്ടർമാരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.


കോവിഡിനുശേഷം ആളുകളുടെ  മാനസികാവസ്ഥയിൽ തന്നെ മാറ്റം വന്നിട്ടുള്ളതായാണ് ആരോഗ്യവിദഗ്‌ധരുടെ  വിലയിരുത്തൽ. ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായി.


ഹെൽത്ത് സർവീസ് ജേണലിൻ്റെയും യൂണിസണിൻ്റെയും വിവരാവകാശ അഭ്യർത്ഥനകളോട് എൻഎച്ച്എസ് ട്രസ്റ്റുകളുടെ മുക്കാൽ ഭാഗവും പ്രതികരിച്ചത് അനുസരിച്ച് ആക്രമിക്കപ്പെടുന്ന സ്റ്റാഫുകളുടെ യഥാർത്ഥ കണക്ക് വളരെ കൂടുതലാണെന്ന് കരുതണം.


അതായത് എൻഎച്ച്എസ് ഇംഗ്ലണ്ടിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന, സ്റ്റാഫുകൾക്ക് എതിരേയുള്ള ആക്രമ സംഭവങ്ങൾ പ്രതിദിനം ഏകദേശം 200-ലധികം ആണെന്ന യാഥാർത്ഥ്യം തികച്ചും ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ഉയർത്തുന്നത്.

 


More Latest News

'ഇതാണ് മോനേ പാഷന്‍', ഭാര്യ മാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി രാജി വച്ച് മധുരപലഹാരം വില്‍ക്കാനിറങ്ങിയെന്ന് ഭര്‍ത്താവ്

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി രാജി വെച്ച ഭാര്യയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ഒരു ഭര്‍ത്താവ്. മാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി രാജി വച്ച് ഭാര്യ മധുര പലഹാരം വില്‍ക്കാനിറങ്ങിയെന്നാണ് ഭര്‍ത്താവിന്റെ പോസ്റ്റ്. ബംഗളുരു സ്വദേശിനിയെക്കുറിച്ച് ഭര്‍ത്താവ് പങ്കുവെച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യുവതിയുടെ ഭര്‍ത്താവ് എക്സില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്. ബംഗളൂരു സ്വദേശിനിയായ അസമിത 2023 ലാണ് അമേരിക്കന്‍ കമ്പനിയുടെ എച്ച് ആര്‍ വിഭാഗത്തിലെ ജോലി ഉപേക്ഷിച്ച് തന്റെ പാഷനായ പാചകത്തിലേക്ക് ഇറങ്ങിയത്. അസ്മിത ഉണ്ടാക്കിയ വാനില കപ്കേക്കിന്റെ ചിത്രം പങ്കു വച്ച് കൊണ്ടാണ് ഭര്‍ത്താവ് സാഗര്‍ എക്സില്‍ ചിത്രം പങ്കു വച്ചത്. ' ദാ ഇതുണ്ടാക്കാനാണ് എന്റെ ഭാര്യ അവളുടെ ഒന്നര ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത്. അവളത് ചെയ്തതിന് ദൈവത്തിന് നന്ദി'. എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അസ്മിതക്ക് പിന്തുണയുമായി എത്തിയത്. റിസ്‌ക് എടുത്ത് പാഷനെ പിന്തുടരുന്ന നിങ്ങളുടെ ഭാര്യയുടെ സംരഭം വിജയിക്കട്ടെ എന്നാണ് ഒരാള്‍ ആശംസകള്‍ അറിയിച്ചത്. 30 ലക്ഷം രൂപ ശമ്പളമുണ്ടായിട്ട് പോലും ജീവിതത്തില്‍ സന്തോഷമില്ലാതെ ഇരിക്കുന്നവര്‍ക്ക് തങ്ങളുടെ പാഷനെ പിന്തുടരാന്‍ ഉള്ള പ്രചോദനമാണിത് എന്ന് മറ്റൊരാളും കുറിച്ച്. ദിവസങ്ങള്‍ക്കകം ലക്ഷത്തക്കണക്കിന് പേരാണ് പോസ്റ്റ് കണ്ടത്.

നെതര്‍ലാന്‍ഡ്‌സിലെ മ്യൂസിയത്തില്‍ നിന്നും ബോംബ് വെച്ച് തകര്‍ത്ത് 2,450 വര്‍ഷം പഴക്കമുള്ള സ്വര്‍ണ തലപ്പാവ് മോഷ്ടിച്ച് കള്ളന്മാര്‍, ഏകദേശം ഒരുകിലോയോളം ആണ് തലപ്പാവിന്റെ തൂക്കം

നെതര്‍ലാന്‍ഡ്‌സിലെ മ്യൂസിയത്തില്‍ നിന്ന് 2,450 വര്‍ഷം പഴക്കമുള്ള സ്വര്‍ണ തലപ്പാവ് മോഷണം പോയി. ഈ മാസം 25 നാണ് വാതില്‍ ബോംബ് വച്ച് തകര്‍ത്ത് തലപ്പാവ് തകര്‍ന്നത്. ഏകദേശം 450 ബിസിയാണ് തലപ്പാവിന്റെ പഴക്കം കണക്കാക്കുന്നത്. തലപ്പാവിനൊപ്പം മറ്റു നാല് വിലയേറിയ പുരാ വസ്തുക്കളും കവര്‍ന്നിട്ടുണ്ട്. പോലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ ഡ്രെന്റ്‌സ് മ്യൂസിയത്തിന്റെ പുറംവാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും സ്‌ഫോടനവും തീയും ഉയരുന്നത് കാണാം. നിലവില്‍ ഇന്റര്‍പോളടക്കമുള്ള ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഏകദേശം ഒരുകിലോയോളം തൂക്കം വരുന്ന സ്വര്‍ണ തലപ്പാവ് 1929 ല്‍ റൊമാനിയന്‍ ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഏറെ കാലം ഗ്രാമത്തിലുള്ള കുട്ടികള്‍ കളിപ്പാട്ടമായും മറ്റും ഉപയോഗിച്ച തലപ്പാവ് പിന്നീട് പുരാവസ്തുവിദഗ്ധര്‍ കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു. ബുക്കാറെസ്റ്റിലെ റൊമാനിയയിലെ നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ഡ്രെന്റ്‌സ് മ്യൂസിയത്തിന് വായ്പയായി നല്‍കിയതായിരുന്നു. നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിനും ഡ്രെന്റ്‌സ് മ്യൂസിയത്തിനും ഇരുണ്ട ദിനമാണിന്ന് എന്നാണ് ഡ്രെന്റ്‌സ് മ്യൂസിയത്തിന്റെ ജനറല്‍ ഡയറക്ടര്‍ ഹാരി ടുപാന്‍ സംഭവത്തിനെപ്പറ്റി പ്രതികരിച്ചത്.

സ്‌കൂട്ട് ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങുന്നു

ഇന്ത്യ - സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സ്ഥാപനമായ സ്‌കൂട്ട്, ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് ക്യാബിന്‍ ക്ലാസുകളിലായി 329 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ബോയിംഗ് ഡ്രീംലൈനറില്‍ 2025 ജൂണ്‍ 3-ന് ആരംഭിക്കുന്ന വിയന്നയിലേക്കുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തും. ഇലോയ്‌ലോ സിറ്റിയിലേക്കുള്ള വിമാനങ്ങള്‍ 112 സീറ്റുകളുള്ള എംബ്രയര്‍ ഇ190-ഇ2 വിമാനത്തില്‍ 2025 ഏപ്രില്‍ 14 മുതല്‍ ആഴ്ചയില്‍ രണ്ടുതവണയായി സര്‍വീസുകള്‍ ആരംഭിക്കുകയും ക്രമേണ 2025 ജൂണ്‍ മുതല്‍ ആഴ്ചയില്‍ നാല് തവണയാക്കുകയും ചെയ്യും. വിയന്നയിലേക്കും ഇലോയിലോ സിറ്റിയിലേക്കും ഉള്ള വിമാനങ്ങള്‍ സ്‌കൂട്ടിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും ബുക്ക് ചെയ്യാം. ചെന്നൈയില്‍ നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള വണ്‍വേ ഇക്കോണമി ക്ലാസ് നിരക്കുകള്‍ 11,740 രൂപയിലും അമൃതസറില്‍ നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള നിരക്കുകള്‍ 13,648 രൂപയിലും ആരംഭിക്കുന്നു. വിയന്നയിലേക്കുള്ള യാത്രയ്ക്ക്, ഇക്കോണമി ക്ലാസില്‍ ചെന്നൈയില്‍ നിന്ന് 30,320.91 രൂപയും അമൃതസറില്‍ നിന്ന് 32,283.91 രൂപയിലും നിരക്കുകള്‍ ആരംഭിക്കുന്നു.വിയന്നയിലേക്കുള്ള സ്‌കൂട്ട്പ്ലസ് നിരക്കുകള്‍ ചെന്നൈയില്‍ നിന്ന് 70,482.07 രൂപയിലും അമൃതസറില്‍ നിന്ന് 72,410.07 രൂപയിലും ആരംഭിക്കുന്നു. എല്ലാ നിരക്കുകളും നികുതികള്‍ ഉള്‍പ്പെടെയുള്ളതാണ്.

സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ കൊണ്ടുവരണമെന്ന് ട്രംപ്, തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ് മസ്‌കും

വാഷിങ്ടണ്‍: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ കൊണ്ടു വരണമെന്ന് മസ്‌കിനോട് ട്രംപ്.  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ എത്രയും വേഗം തിരികെ കൊണ്ടുവരണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്‌പേസ് എക്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇലോണ്‍ മസ്‌ക് തന്നെയാണ് ഈ കാര്യം അറിയിച്ച് എത്തിയത്. തങ്ങള്‍ അത് ചെയ്യുമെന്നും ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്‌ക് എക്സ് പോസ്റ്റില്‍ പറഞ്ഞു. മസ്‌കിന്റെ പോസ്റ്റിന് താഴെ ബൈഡന്‍ ഭരണകൂടത്തിനെ വിമര്‍ശിച്ച് ട്രംപും പ്രതികരിച്ചു. 2024 ജൂണ്‍ 5 മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിക്കുന്ന രണ്ട് ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവര്‍ കുടുങ്ങിയ സാഹചര്യം ബൈഡന്‍ ഭരണകൂടം കൈകാര്യം ചെയ്തതില്‍ പ്രസിഡന്റ് ട്രംപ് നിരാശ പ്രകടിപ്പിച്ചു. 'ബൈഡന്‍ ഭരണകൂടം ബഹിരാകാശത്ത് ഉപേക്ഷിച്ച രണ്ട് ധീരരായ ബഹിരാകാശയാത്രികരെ കൊണ്ടുപോകാന്‍ ഞാന്‍ സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടു. അവര്‍ മാസങ്ങളായി അന്താരാഷ്ട്ര നിലയത്തില്‍ കാത്തിരിക്കുകയാണ്. ഇലോണ്‍ ഉടന്‍ തന്നെ യാത്ര തുടങ്ങും. എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലോണ്‍ ആശംസകള്‍!' ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്‌പേസ് എക്‌സ് ബഹിരാകാശയാത്രികരെ തിരിച്ച് കൊണ്ടുവരുമെന്ന് മസ്‌ക് അറിയിച്ചു. യാത്രികരെ തിരിച്ചെത്തിക്കാന്‍ കാലതാമസം നേരിട്ടതില്‍ ബൈഡന്‍ ഭരണകൂടത്തെ അദ്ദേഹം വിമര്‍ശിച്ചു, 'ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയങ്കരമാണ്. ബഹിരാകാശയാത്രികര്‍ 'കുടുങ്ങിപ്പോയവര്‍' എന്നോ 'ഉപേക്ഷിക്കപ്പെട്ടവര്‍' എന്ന നിലയിലാണോ വിശേഷിപ്പിക്കേണ്ടതെന്നതില്‍ അറിയില്ലെന്നും മസ്‌ക് പോസ്റ്റില്‍ പറഞ്ഞു.

65 യാത്രക്കാരുമായി പറന്ന അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു. വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചാണ് അപകടം. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ആളപായം സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. കന്‍സാസിലെ വിചിതയില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 ഫ്ലൈറ്റാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫും ലാന്‍ഡിങ്ങുമെല്ലാം നിര്‍ത്തിവെച്ചു.

Other News in this category

  • കൊക്കകോള വാങ്ങുമ്പോൾ സൂക്ഷിക്കുക.. ഒറിജിനൽ ടേസ്റ്റും സീറോ ഷുഗറും അടക്കം ബ്രാൻഡുകൾ യുകെയിൽ അടിയന്തരമായി പിൻവലിച്ചു! പിൻവലിച്ച കോള ലിസ്റ്റ് അറിയുക; യുകെയിലെ ആദ്യത്തെ സാറ്റലൈറ്റ് വീഡിയോ കോളുമായി വോഡഫോൺ
  • എസ്സെക്‌സിലെ സ്ത്രീയെയും വനിതാ ബിഷപ്പിനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചു! മലയാളിയായ ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ന്യൂസ് ചാനൽ, ആരോപണത്തിനു പിന്നിൽ സഭയിലെ പ്രശ്നങ്ങളും വ്യക്തിവൈരാഗ്യവുമെന്ന് ബിഷപ്പ്
  • എം പോക്‌സിന്റെ മാരകമായ വകഭേദം യുകെയിലും! പിടിപെട്ടാൽ പത്തിലൊരാൾക്ക് മരണം ഉറപ്പ്! യുകെ വയോധികർക്കിടയിൽ ചൈനയിൽ പടർന്ന എച്ച്എംപിവിയും കൂടുന്നു, എൻഎച്ച്എസ് ആശുപത്രികൾ വീണ്ടും നിറയുന്നു, രോഗികൾക്കൊപ്പം സ്റ്റാഫുകളും ആശങ്കയിൽ
  • കൊടുങ്കാറ്റുകൾ വിട്ടൊഴിയാതെ യുകെ… ഇയോവിനു പിന്നാലെ ഹെർമിനിയ കൊടുങ്കാറ്റും ആഞ്ഞടിക്കുന്നു! വ്യാപക വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും സാധ്യത, ഒരുലക്ഷത്തിലേറെ വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല!
  • രണ്ടുദിന ഇടവേളയിൽ വിടപറഞ്ഞത് യുവാക്കളായ രണ്ട് യുകെ മലയാളികൾ! നോട്ടിംഗ്ഹാമിൽ നഴ്‌സ് അരുൺ ശങ്കരനാരായണനും സ്വിണ്ടനിൽ അരുൺ വിൻസെന്റും യാത്രപറയുമ്പോൾ സമാനതകളേറെ! അകാലത്തിൽ 40 തികയ്ക്കാതെ മടക്കം!
  • ഇയോവിൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു.. അപൂർവ്വ റെഡ് അലർട്ട് പുറപ്പെടുവിച്ചു, ആളുകൾ വീടുകളിൽ കഴിയണം, വാഹന യാത്രകൾ ഒഴിവാക്കണം; എയർപോർട്ടുകൾ അടച്ചു; ലക്ഷക്കണക്കിന് മൊബൈലുകളിൽ ഇതാദ്യമായി സർക്കാർ അലർട്ട് മെസ്സേജ്
  • യുകെയിൽ കൊടുങ്കാറ്റുകളുടെ സമ്മേളനം.. നാളെ ഇയോവിൻ കൊടുങ്കാറ്റ് എത്തുംമുമ്പേ, ഇംഗ്ലണ്ടിൽ ഇന്ന് ചുഴലിക്കാറ്റ് ആഞ്ഞടിക്കും! ഒരുനൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന 'കാലാവസ്ഥ ബോംബ്'പ്രതിഭാസം! മണിക്കൂറിൽ 125 മൈൽ വേഗത്തിൽ വരെ കാറ്റടിച്ചേക്കും!
  • യുകെ ടൂറിൽ ബ്രിട്ടീഷ് മലയാളി ചതിച്ചെന്ന് ഡോ. സൗമ്യ സരിൻ, ഹൈഫൈ ഹോട്ടലിൽ റൂം ബുക്കുചെയ്‌ത്‌ പണംതട്ടി; യുകെയിൽ എത്തുന്ന വിദ്യാർഥികളടക്കം ചതിക്കപ്പെടുന്നുവെന്നും എൽ.ഡിഎഫ് സ്ഥാനാർത്ഥി സരിന്റെ ഭാര്യ, ബിർമിംഹാമിലെ ആ വഞ്ചകനെ യുകെ മലയാളികൾ തിരയുന്നു
  • ബ്രിട്ടീഷ് ഭവന വിപണിക്ക് പുതുവര്‍ഷത്തില്‍ മികച്ച തുടക്കം; വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ദ്ധന; പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി അനിശ്ചിതത്വങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചില്ല
  • സാറ്റൻഡർ ബാങ്കിൽ അക്കൗണ്ടോ നിക്ഷേപമോ ഉള്ളവർ ശ്രദ്ധിക്കുക.. ആഗോള ബാങ്കിങ് വമ്പൻ യുകെ വിടുന്നു, മറ്റു ബാങ്കുകളുടെ നൂറോളം ബ്രാഞ്ചുകളും അടയ്ക്കുന്നു! ഇന്ത്യക്കാർ അടക്കം ആയിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും; യുകെ ബാങ്കിങ് രംഗം പ്രതിസന്ധിയിലേക്ക്?
  • Most Read

    British Pathram Recommends