മോഡലിംഗിലൂടെയാണ് അഞ്ജു കുര്യന് സിനിമയിലെത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. തന്റെ യാത്രകളുടെ ഉള്‍പ്പെടെയുള്ള വിശേഷങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോയാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. അതീവ ഗ്ലാമറസ്സായാണ് അഞ്ജു കുര്യന് ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. കാര്ത്തികയാണ്ഫോട്ടോഗ്രാഫര്. ലക്ഷ്മിവേലുവാണ് മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത്.
താരം പഠിച്ചത് ചെന്നൈയിലായിരുന്നു. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു. മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ല്‍ നേരം എന്ന സിനിമയില്‍ നിവിന്‍പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിഞ്ചോളം സിനിമകളില്‍ അഭിനയിച്ചു.
ഈ വര്‍ഷം അഞ്ജു വിവാഹിതയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. റോഷന് എന്നാണ് വരന്റെ പേര്.