ബിഗ്ബോസ് ഷോയില്‍ എത്തിയ ശേഷവും പുറത്തിറങ്ങിയ ശേഷവും അപ്സരയ്ക്ക് ഉണ്ടായ ഉയര്‍ച്ചകള്‍ ചെറുതല്ല. താരത്തെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഇതിന് ശേഷമാണ്. എങ്കിലും പലതരം ഗോസിപ്പുകളാണ് താരത്തെ കുറിച്ച് വരുന്നത്.
അപ്സരയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരെ പറഞ്ഞ് പരത്തിയിരുന്നു. ഇപ്പോഴിതാ അപ്സരയും അഖില്‍ മാരാരും തമ്മില്‍ വഴക്കാണെന്ന് ഉള്ള വാര്‍ത്തകള്‍ക്ക് താരം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
''ഞാനും അഖിലും തമ്മില്‍ യാതൊരു പ്രശ്നവുമില്ല. ഞങ്ങള്‍ സിജോയുടെ വിവാഹത്തിന് പോയപ്പോള്‍ ഒരുമിച്ച് കണ്ടിരുന്നു, സംസാരിച്ചിരുന്നു, ഫോട്ടോ എടുത്തിരുന്നു. മാരാരുമായി മറ്റാര്‍ക്കെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് അവര്‍ തമ്മിലുള്ള കാര്യമാണ്. എനിക്ക് അതില്‍ യാതൊരു ബന്ധവുമില്ല. ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോള്‍ ഞാന്‍ ബിഗ് ബോസിന് ഉള്ളിലാണ്. എന്റെ അഭിപ്രായം ചോദിച്ചിട്ടില്ല, എന്റെ അഭിപ്രായം ഒരിടത്ത് പറഞ്ഞിട്ടില്ല, ഞാനറിയാതെ സംഭവിച്ചതാണിതൊക്കെ. വിഷയം എന്നെ ബാധിച്ചോ ചോദിച്ചാല്‍ ബാധിച്ചരുന്നു, വേദനിപ്പിച്ചിരുന്നു.
ചില കാര്യങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കാന്‍ ഉണ്ടെങ്കില്‍ അനുഭവിക്കേണ്ടി വരും. അതില്‍ ശരിക്കും അനുഭവിച്ചിരുന്നു. ആല്‍ബി ചേട്ടന് പ്രതികരിച്ചത് മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ കണ്ടത്. കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് ഓര്‍ത്ത് സങ്കപെട്ടിട്ട് കാര്യമില്ലല്ലോ.ആവര്‍ത്തിക്കാതിരിക്കാം എന്നേ ഉള്ളൂ....'' അപ്സര പറയുന്നു.