ന്യൂഡല്‍ഹി: എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹയില്‍ തുടക്കം. എട്ട് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
കര്‍ത്തവ്യ പഥിലേക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ള മറ്റ് വിശിഷ്ടാതിഥികള്‍ എത്തുന്നതോടെ ബാക്കിയുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 10: 30 മുതല്‍ കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. 90 മിനിറ്റ് ഓളം പരേഡ് നീളും. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികള്‍ അടക്കം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമാകും.
ഓരോ വര്‍ഷവും ഒരു പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് 31 നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ നിശ്ചലദൃശ്യങ്ങളുടെ പ്രമേയം 'സുവര്‍ണ ഭാരതം: പൈതൃകവും വികസനവും' എന്നതാണ്.
രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ എട്ട് മണിക്ക് കര്തവ്യപഥിലെത്തും. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒയുടെ നിശ്ചല ദൃശ്യത്തില്‍ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമുണ്ടാകും. രക്ഷാ കവച് എന്ന പേരില്‍ വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇതില്‍ പ്രധാനം.
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തില്‍ 14 മലയാളി സൈനികരാണുള്ളത്. സിആര്‍പിഎഫ് കമാന്‍ഡ്,കോസ്റ്റ് ഗാര്‍ഡ് ബാന്‍ഡ്,എന്നിവരെ നയിക്കുന്നതും മലയാളികളാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റാണ് സുബിയാന്തോ. പാര്‍ലമെന്റ് ഉള്‍പ്പെടെ ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.