വലിയ അപ്ഡേറ്റുകള്ക്ക് തയ്യാറെടുക്കുകയാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ്. യൂട്യൂബ് അവതരിപ്പിക്കാനിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എങ്ങനെ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാമെന്ന ആലോചനയുടെ ഭാഗമായാണ് യൂട്യൂബ് പുതിയ അപ്ഡേറ്റുകള് പരീക്ഷിക്കുന്നത്. എന്തൊക്കെയാണ് യൂട്യൂബില്‍ വരാനിരിക്കുന്ന പുതിയ അപ്ഡേറ്റുകള് എന്ന് നോക്കാം.
വീഡിയോ പ്ലേയിംഗ് വേഗതയിലാണ് യൂട്യൂബ് ഒരു അപ്ഡേറ്റിന് തയ്യാറെടുക്കുന്നത്. 2x സ്പീഡില്‍ മാത്രമല്ല, 4x സ്പീഡ് ഓപ്ഷന് കൂടി വീഡിയോ പ്ലേയിംഗ് സൗകര്യം ഉടനെത്തും. ഇതോടെ വീഡിയോകള്‍ കൂടുതല്‍ വേഗത്തില്‍ കണ്ടു തീര്‍ക്കാനാകും. ജമ്പ് എഹെഡ് എന്ന ഫീച്ചര്‍ നിങ്ങള്‍ കേട്ടിരിരുന്നോ? മുമ്പ് ഇത് മൊബൈല്‍ ആപ്പില്‍ മാത്രമായിരുന്നു ലഭ്യം. പക്ഷേ, ഇപ്പോള്‍ വെബ്ബിലും ഇത് പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇതാണ് യൂട്യൂബ് യൂസര്‍മാര്‍ക്കായി കരുതിവച്ചിരിക്കുന്ന മറ്റൊരു അപ്ഡേറ്റ്.
യൂട്യൂബ് ഷോര്‍ട്സ് കാണുമ്പോള്‍, iOS ഉപയോക്താക്കള്‍ക്ക് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഉപയോഗിക്കാം. കൂടാതെ, യൂട്യൂബ് ഷോര്‍ട്സ് കാണുമ്പോള്‍ 'സ്മാര്‍ട്ട് ഡൗണ്‍ലോഡുകള്‍' ഓണ്‍ ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് ഇഷ്ടമായ വീഡിയോകള്‍ ഓട്ടോമാറ്റിക്കായി ഇതുവഴി ഡൗണ്‍ലോഡ് ചെയ്യപ്പെടും. മുകളില്‍ പറഞ്ഞിരിക്കുന്ന ഫീച്ചറുകളെല്ലാം നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ എല്ലാ യൂട്യൂബ് ഉപഭോക്താക്കള്‍ക്കും ലഭ്യമല്ല. തുടക്കത്തില്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാകും ഈ ഫീച്ചറുകള്‍ ലഭ്യമാവുക. എന്നാല്‍ വൈകാതെ തന്നെ ഈ ഫീച്ചറുകളെല്ലാം ആഗോള വ്യാപകമായി യൂട്യൂബ് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.