സ്റ്റാര്‍ മാജിക്ക് തരവും നടിയും അവതാരകയും ആയ ഡയാന ഹമീദ് വിവാഹിതയായി. സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ടെലിവിഷന്‍ താരവും അവതാരകനുമായ അമീന് തടത്തില്‍ ആണ് വരന്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീന്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീന്.
തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി ആതിര മാധവാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും ഡായന നിക്കാഹിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ശേഷം അഭിനയം തുടരുമെന്നും ഡയാന പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് ശേഷം റിസപ്ഷന് ഉണ്ടാകുമെന്നും ദമ്പതികള്‍ പറഞ്ഞു.
തമിഴ്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഡയാന ഹമീദ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദ് ഗാംബ്ലര്‍ ആണ് ഡയാന അഭിനയിച്ച ആദ്യ ചിത്രം. യുവം, വീകം, മകള്‍, പാപ്പന്, മെമ്മറീസ്(തമിഴ്), താരം തീര്‍ത്ത കൂടാരം, അപ്പോസ്തലന്മാരുടെ പ്രവര്‍ത്തികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയായും മിനി സ്ക്രീനിലും സജീവമാണ് ഡയാന.