18
MAR 2021
THURSDAY
1 GBP =107.82 INR
1 USD =86.58 INR
1 EUR =90.39 INR
breaking news : സഹ ജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ മദ്യപിച്ച് ഹോട്ടലിന് തീയിട്ട ഇന്ത്യന്‍ മാനേജര്‍ക്ക് ജയില്‍; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 50 ഓളം പേരെ ഒഴിപ്പിക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിയാക്കപ്പെട്ടത് 43 കാരന്‍ >>> എസ്സെക്‌സിലെ സ്ത്രീയെയും വനിതാ ബിഷപ്പിനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചു! മലയാളിയായ ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ന്യൂസ് ചാനൽ, ആരോപണത്തിനു പിന്നിൽ സഭയിലെ പ്രശ്നങ്ങളും വ്യക്തിവൈരാഗ്യവുമെന്ന് ബിഷപ്പ് >>> ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്‍ നയിക്കാന്‍ പുതിയ ഭാരവാഹികള്‍, ബെന്നി ജോസഫ് പ്രസിഡന്റ്, ലിജു വേങ്ങല്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി ടിബിന്‍ബേബി >>> ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ''എഫ്ഫാത്ത 2025'' ജൂണ്‍ 20 മുതല്‍ 22 വരെ മില്‍ട്ടണ്‍ കെയ്ന്‍സില്‍, >>> 'ജോലി ചെയ്ത് മടുത്ത് വീട്ടില്‍ വരുമ്പോള്‍ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിച്ച് അന്ന് സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്' തുറന്ന് പറഞ്ഞ് ആര്യ >>>
Home >> HOT NEWS
മലയാളി യുവാവ് യുകെയില്‍ പനി ബാധിതനായി മരണമടഞ്ഞു; മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ എത്തിയ 27 കാരന്‍ ലിബിന്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

സ്വന്തം ലേഖകൻ

Story Dated: 2025-01-28
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി വീണ്ടുമൊരു അകാല വിയോഗം. മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം. ലിജോ (27) ആണ് പനി ബാധിതനായി മരണമടഞ്ഞത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവെയാണ് വിടപറഞ്ഞത്. ബോസ്റ്റണില്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗമായിരുന്നു.

നാട്ടില്‍ നിന്ന് ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിന്‍. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇരട്ടക്കുളം മണ്ടുമ്പാല്‍ ഹൗസില്‍ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്‌കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നാട്ടില്‍ തേനിടുക്ക് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്റെ കുടുംബം. ലിബിന്‍ എം. ലിജോയുടെ അകാല വേര്‍പാടില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനം, ബോസ്റ്റണ്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

ലിബിന്റെ ആകസ്മിക നിര്യാണത്തില്‍ ബ്രിട്ടീഷ് പത്രം ആദരാജ്ഞലി അര്‍പ്പിക്കുന്നതിനോടൊപ്പം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.
 

 

More Latest News

ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്‍ നയിക്കാന്‍ പുതിയ ഭാരവാഹികള്‍, ബെന്നി ജോസഫ് പ്രസിഡന്റ്, ലിജു വേങ്ങല്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി ടിബിന്‍ബേബി

മാഞ്ചസ്റ്റര്‍: ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബെന്നി ജോസഫ് പ്രസിഡന്റ്, ലിജു വേങ്ങല്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി ടിബിന്‍ ബേബി, ജോയിന്‍ സെക്രട്ടറി സിജോ വര്‍ഗീസ്, ട്രഷറര്‍ സുരേഷ്‌കുമാര്‍ എന്നിങ്ങനെ ശക്തമായ യുവജന നേതൃത്വമാണ് ചുമതലയേറ്റിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശക്തമായ മുന്‍തൂക്കം നല്‍കുന്ന സംഘടന ആണ്. വയനാട് വീടുവെച്ചു നല്‍കാനും യുകെയില്‍ പല ചികിത്സാ സഹായം നല്‍കാനും സംഘടന നേതൃത്വം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായ നഴ്സിനെ ചേര്‍ത്തുപിടിച്ചു അവര്‍ക്കു വേണ്ട എല്ലാ കരുതലും നല്‍കി. ഫെബ്രുവരി 22ന് ആര്‍സിഎന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി ചേരുന്ന യോഗത്തില്‍ അക്രമത്തിന് ഇരയായ നഴ്സിനെ സംഘടന ആദരിക്കും.  

ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ''എഫ്ഫാത്ത 2025'' ജൂണ്‍ 20 മുതല്‍ 22 വരെ മില്‍ട്ടണ്‍ കെയ്ന്‍സില്‍,

പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം, എഫ്ഫാത്ത 2025, ജൂണ്‍ 21, 22, 23 ദിവസങ്ങളില്‍ യുകെയില്‍ നടക്കും. ഈ ധ്യാനത്തിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. സ്ഥലത്തിന്റെ വിലാസം Kents Hill Park Training and Conference Centre, Timbold Dr, Kents Hill, Milton Keynes, MK7 6BZ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാജു വര്‍ഗീസ് 07809 827074 ഷാജി ജോര്‍ജ് 07878 149670 ജോസ് കുര്യാക്കോസ് 07414 747573

'ജോലി ചെയ്ത് മടുത്ത് വീട്ടില്‍ വരുമ്പോള്‍ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിച്ച് അന്ന് സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്' തുറന്ന് പറഞ്ഞ് ആര്യ

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറുകയും പിന്നീട് ബിഗ്‌ബോസിലൂടെ വീണ്ടും പ്രീതി സമ്പാദിച്ച വ്യക്തിയാണ് ആര്യ ബാബു. ഡിവേഴ്‌സ് ആയി മകളുമൊത്ത് ജീവിക്കുന്ന ആര്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. വീണ്ടുമൊരു വിവാഹം കഴിക്കണമെന്നും ഒരു കുടുംബം വേണമെന്നും താന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ ബഡായ്. പ്രണയത്തില്‍ താന്‍ വല്ലാതെ വിശ്വസിക്കുന്നു. ഒരാളെ പ്രണയിച്ചാല്‍ വല്ലാതെ കമ്മിറ്റ്‌മെന്റ് കാണിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടു തന്നെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു. 'ഒരാളുമായി കമ്മിറ്റ് ചെയ്താല്‍ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാല്‍ പത്ത് ശതമാനമിട്ട് ബാലന്‍സ് ചെയ്യാന്‍ പറ്റുന്ന കംപാനിയന്‍ ആയിരിക്കണം. ഇതുവരെ എനിക്കങ്ങനെ ഒരു കംപാനിയനെ കിട്ടിയിട്ടില്ല. റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ ഞാനൊരു വിഡ്ഢി ആണെന്ന് തോന്നാറുണ്ട്. ആളുകളെ അന്ധമായി വിശ്വസിക്കും. എന്റെ ഭാഗത്തു നിന്നുള്ള ഇമോഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കൂടുതലാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളാണ് എന്നെ എപ്പോഴും കുഴിയില്‍ ചാടിക്കുന്നത്. ഇത്രയൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ പ്രതീക്ഷയും കൂടുതലായിരിക്കും. റിലേഷന്‍ഷിപ്പ് എന്ന സങ്കല്‍പ്പം എനിക്ക് മടുത്തു. ഒരാളോട് അടുപ്പം തോന്നി, പ്രേമിച്ച് പിന്നെ ലിവിംഗ് ടുഗെദര്‍ ട്രൈ ചെയ്ത് നോക്കാനൊക്കെ ഇനി സമയമില്ല. അതൊക്കെ എനിക്ക് മടുത്തു'',  ആര്യ പറഞ്ഞു. അതേസമയം വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാന്‍ തനിക്കിപ്പോള്‍ ആഗ്രഹമുണ്ടെന്നും ആര്യ പറയുന്നു. ''സെറ്റില്‍ ഡൗണ്‍ ചെയ്യാന്‍ സമയമായി എന്ന് തോന്നുന്നുണ്ട്. രണ്ടു വര്‍ഷത്തോളമായി എന്റെ മനസില്‍ ഈ ആഗ്രഹം ഉണ്ട്.  ജോലി ചെയ്ത് മടുത്ത് വീട്ടില്‍ വരുമ്പോള്‍ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിക്കാനും അന്ന് സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനുമൊക്കെ എനിക്കൊപ്പം ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്. കരയുമ്പോള്‍ തോള്‍ ചാരാനും ഒരാള്‍ വേണം'', ആര്യ പറഞ്ഞു. ചിലപ്പോള്‍ ഡിവോഴ്‌സ് മാട്രിമോണിയില്‍ കൊടുത്താലോ എന്നുവരെ താന്‍ ആലോചിക്കാറുണ്ടെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.   അമ്മ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മകളോട് ചോദിക്കാറുണ്ടെന്നും ''സൂപ്പറായിരിക്കും'' എന്നാണ് അവള്‍ പറയാറെന്നും ആര്യ പറഞ്ഞു.  ''അവളുടെ പപ്പ ഇന്ന് ഒരു ഹാപ്പി സ്‌പേസിലാണെന്ന് അവള്‍ക്കറിയാം. പപ്പയുടെ കല്യാണം കഴിഞ്ഞു, ഭാര്യയും കുഞ്ഞുമുണ്ടെന്ന് അവള്‍ മനസിലാക്കുന്നു. അതുപോലെ അമ്മയും ജീവിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്റെ അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവുമെല്ലാം ഞാനൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുണ്ട്'', ആര്യ പറഞ്ഞു.

ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തി, കൊക്കകോളയും സ്‌പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി

ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊക്കകോളയും സ്‌പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെല്‍ജിയം, നെതര്‍ലന്റ്‌സ്, ബ്രിട്ടന്‍, ജെര്‍മനി, ഫ്രാന്‍സ് ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ നവംബര്‍ മുതല്‍ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് കണ്ടെത്തിയത്. തിരിച്ചിവിളിച്ച ഉത്പന്നങ്ങളുടെ അളവ് എത്രയെന്ന കാര്യത്തില്‍ വ്യക്തമായ കണക്കുകളില്ലെന്നും എന്നാല്‍ വലിയ അളവ് തന്നെ ഉണ്ടാവുമെന്നും കമ്പനി വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു. വെള്ളം ശുദ്ധീകരിക്കാനും ഭക്ഷ്യ വസ്തുക്കള്‍ സംസ്‌കരിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറിനില്‍ നിന്നാണ് ക്ലോറേറ്റ് സംയുക്തങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ എത്തുന്നത്. ക്ലോറേറ്റ് ദീര്‍ഘകാലം ശരീരത്തില്‍ എത്തുന്നത് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ അയഡിന്‍ കുറവുള്ള ആളുകളിലാണ് ക്ലോറേറ്റ് പ്രധാനമായും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തിയിട്ടുള്ളത്. 328GE മുതല്‍ 338GE വരെയുള്ള ബാച്ചുകളാണ് പിന്‍വലിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി. തങ്ങളുടെ ഉത്പാദന പ്ലാന്റില്‍ നടത്തിവരുന്ന പതിവ് പരിശോധനകളിലാണ് അമിത ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയത് എന്നും കമ്പനി വിശദീകരിക്കുന്നു.

ഇത് പഞ്ചാബിലെ തെരുവുകളില്‍ പച്ചക്കറി വില്‍ക്കുന്ന ഉന്തുവണ്ടിക്കാരന്‍, വയസ്സ് 108, ഈ പ്രായത്തിലും ചുറുചുറുക്കോടെ മാത്രം ജോലി ചെയ്യുന്ന വയോധികന്‍

മുപ്പത് വയസ്സ് കഴിയുമ്പോള്‍ തന്നെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ തുടങ്ങും. പിന്നീട് അങ്ങോട്ട് പല പല ബുദ്ധിമുട്ടുകളാണ് ശരീരത്തിന് സംഭവിക്കുക. എന്നാല്‍ ചിലര്‍ക്ക് പ്രായം വെറും നമ്പര്‍ മാത്രമാണ്. അത്തരത്തില്‍ പ്രായത്തെ വെറും നമ്പറാണെന്ന് കാണുന്നവര്‍ക്ക് പോലും തോന്നി പോകുന്ന ഒരു അപ്പുപ്പന്‍. പഞ്ചാബിലെ ഈ ഉന്തുവണ്ടിക്കാരന്‍ ആണ് ആരെയും ഞെട്ടിക്കുന്ന വ്യക്തി. പഞ്ചാബിലെ മോഗയിലെ തെരുവുകളില്‍ പച്ചക്കറി വില്‍ക്കുന്ന 108 കാരന്റെ വിഡിയോയാണ് വൈറലായത്. ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാല്‍ ഇദ്ദേഹത്തിന് 108 വയസ്സ് ആണെന്ന് ആരും പറയില്ല. മണി എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു വിഡിയോയാണിത്. വളരെ ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും തന്റെ 108ാമത്തെ വയസിലും ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഉന്തുവണ്ടിയില്‍ ഉള്ളിയും ഉരുളക്കിഴങ്ങുമാണ് വില്‍ക്കുന്നത്. സന്തോഷത്തോടെ ആരോഗ്യവാനായി ഊര്‍ജസ്വലതയോടെ അദ്ദേഹം തന്റെ ജോലി ചെയ്യുകയാണ്. ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവുതന്നെയാണിതെന്നും വിഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നുണ്ട്. മാത്രമല്ല തന്റെ വയസിനെ കുറിച്ചും ആത്മവിശ്വാസത്തോടെയാണ് 108കാരന്‍ സംസാരിക്കുന്നതും. പെട്ടെന്നാണ് ഈ വിഡിയോ വൈറലായത്. ഒരു പാട് പേര്‍ വിഡിയോക്ക് താഴെ കമന്റും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം മറ്റുള്ളവര്‍ക്ക് ശരിക്കുമൊരു പ്രചോദനമാണെന്നും കരുത്തോടെ ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷമെന്നും അദ്ദേഹത്തിന് എങ്ങനെയാണ് ഈ പ്രായത്തിലും ജോലി ചെയ്യേണ്ട അവസ്ഥ വന്നതെന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞു മുന്നോട്ടുവരുന്നവരും കമന്റ് ചെയ്തവരുമൊക്കെയുണ്ട്. നെറ്റിസണ്‍സും ഇദ്ദേഹത്തെ വിശേഷിപ്പിച്ചു, ഇത്രയും പ്രായമായിട്ടും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മനുഷ്യനെ ഇതിഹാസം എന്നാണ് വിശേഷിപ്പിച്ചത്.

Other News in this category

  • സഹ ജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ മദ്യപിച്ച് ഹോട്ടലിന് തീയിട്ട ഇന്ത്യന്‍ മാനേജര്‍ക്ക് ജയില്‍; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 50 ഓളം പേരെ ഒഴിപ്പിക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിയാക്കപ്പെട്ടത് 43 കാരന്‍
  • രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ചാനല്‍ റിപ്പോര്‍ട്ട്; ലിവര്‍പൂളിലെ മലയാളി ബിഷപ്പ് നേരിടുന്നത് ഗുരുതര ആരോപണങ്ങള്‍, നിഷേധിച്ച് ബിഷപ്പ്
  • യുകെ മലാളികള്‍ക്ക് എയര്‍ ഇന്ത്യയില്‍ നിന്നും അശുഭ വാര്‍ത്ത; ലണ്ടന്‍-ഗാറ്റ്വിക്ക്-കൊച്ചി നേരിട്ടുള്ള വിമാനങ്ങളുടെ ബുക്കിംഗ് നിര്‍ത്തിവച്ചു! ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരെ ഡല്‍ഹിയോ മുബൈയോ വഴി തിരിച്ചു വിടും
  • യുകെയില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വ്യാപനം രൂക്ഷം; 2023-ല്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 55,033 പുരുഷന്മാരില്‍, നേരത്തെ രോഗനിര്‍ണയം പ്രധാനം
  • 5 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ ആദ്യമായി വാടക നിരക്കുകള്‍ താഴ്ന്നു; വാടകക്കാര്‍ വീടുകള്‍ മാറുന്നത് ഒഴിവാക്കുന്നുവെന്ന് റൈറ്റ്മൂവ് റിപ്പോര്‍ട്ട്, ലണ്ടന് പുറത്ത് പ്രതിമാസ നിരക്ക് 3 പൗണ്ട് താഴ്ന്ന് 1341 പൗണ്ടിലേക്ക് എത്തി
  • യുകെയിലെ 8 കൗണ്‍സിലുകള്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ നികുതി വര്‍ദ്ധിപ്പിക്കുന്നു! എല്ലാം മലയാളികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളില്‍, നേരിട്ട് ബാധിക്കുക നാല് ദശലക്ഷത്തിലധികം ആളുകളെ
  • വീട്ടുമുറ്റത്ത് നിന്നു മോഷ്ടിച്ച നായ്ക്കളെ കനാലില്‍ മുക്കിക്കൊന്നു ; ക്രൂരത കാണിച്ചവരെ കണ്ടെത്താന്‍ ശ്രമവുമായി വോള്‍വര്‍ഹാംപ്ടണിലെ ഹീത്ത് ടൗണില്‍ താമസിക്കുന്ന ഉടമ
  • ഏപ്രില്‍ മുതല്‍ നാല് മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക്; കളമൊരുങ്ങുന്നത് രണ്ട് ദശകത്തിനിടെ ഇംഗ്ലണ്ടില്‍ കാണാത്ത ഏറ്റവും വലിയ വര്‍ധനയ്ക്ക്
  • കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാം സ്റ്റോക്‌പോര്‍ട്ടില്‍ അന്തരിച്ചു; വിട പറഞ്ഞത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളും മറ്റുമായി മലയാളികള്‍ക്കിടയില്‍ സജീവ സാനിധ്യമായിരുന്ന 60 കാരന്‍
  • അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ നഴ്സിന് തടവ്; 31-കാരി ബ്രായ്ക്ക് ഉള്ളില്‍ ഒളിപ്പിച്ച് കടത്തിയത് കഞ്ചാവ്, കെറ്റമിന്‍, കൊക്കെയിന്‍, പുകയില എന്നിവ
  • Most Read

    British Pathram Recommends