ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വളരെ സുപരിചിതനായി മാറിയ വ്യക്തിയാണ് അഖില്‍ മാരാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ഒരു സംവിധായകന് എന്ന നിലയിലാണ് എല്ലാത്തിലും ഉപരി പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളുമായി താരം രംഗത്ത് വരികയും ചെയ്യാറുണ്ട് ഇതൊക്കെ വലിയ തോതില്‍ ശ്രദ്ധ നേടിയിട്ടുള്ള വിഷയങ്ങളാണ് ഇപ്പോള്‍ അഭിമുഖത്തില്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ സന്തോഷം തോന്നുന്നു ഇത് കേട്ടിട്ട് എന്നാണ് പലരും പറയുന്നത് വാക്കുകള്‍ ഇങ്ങനെ
ഞാനെന്റെ ഭാര്യയോട് പറയുന്നത് മക്കളെ തോല്‍വി പഠിപ്പിക്കണം എന്നാണ് തോറ്റു പഠിച്ചു വേണം അവര്‍ മുന്നോട്ട് വരാന്‍ ജീവിതത്തില്‍ വിജയം മാത്രമല്ല തോല്‍വിയും ഉണ്ട് എന്ന് അവര്‍ മനസ്സിലാക്കണം ജീവിതത്തില്‍ വിജയിയെ മാത്രം ലഭിക്കുകയാണെങ്കില്‍ അതില്‍ നിന്നും ഒരിക്കലും നല്ല അനുഭവങ്ങള്‍ കിട്ടില്ല. കുട്ടികള്‍ തോറ്റു വളരാന്‍ പഠിപ്പിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് പരീക്ഷയില്‍ തോല്ക്കുകയാണെങ്കില് അവരെ പ്രോത്സാഹിപ്പിക്കാന്‍ ആണ് ഞാന്‍ പറഞ്ഞിട്ടുള്ളത് ജീവിതത്തില്‍ തോല്ക്കാന് സാധിക്കാത്ത ഒരു മനുഷ്യനും ഇതുവരെയും വിജയിച്ചിട്ടില്ല
നിങ്ങള്‍ എത്രത്തോളം തോറ്റുപോകുന്നു അത്രത്തോളം വിജയിക്കുവാനുള്ള സാധ്യതകളെ നിങ്ങള്‍ തന്നെ കണ്ടെത്തിക്കൊണ്ടിരിക്കും. അതാണ് തോറ്റു പോകുന്നതിന്റെ പ്രത്യേകത ഞാന്‍ ഇങ്ങനെയൊക്കെ സംസാരിക്കുമ്പോള്‍ ഞാന്‍ വലിയ വിദ്യാഭ്യാസമുള്ള ആളാണെന്ന് നിങ്ങള്‍ക്ക് തോന്നും പക്ഷേ ഞാന്‍ വെറും പ്ലസ് ടു മാത്രമുള്ള ഒരു വ്യക്തിയാണ് എന്റെ ജീവിത അനുഭവങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കുന്നത് എന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട് അദ്ദേഹത്തിന്റെ ഈ തിരിച്ചറിവ് പലര്‍ക്കും ഉണ്ടാവണം എന്നാണ് ഇപ്പോള്‍ പലരും കമന്റുകളിലൂടെ അറിയിക്കുന്നത്.