കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീടും സന്ദര്‍ശിക്കും.
രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയില്‍ എത്തും. പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പന്ത്രണ്ടേകാലോടെ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ വീട്ടില്‍ കുടുംബാംഗങ്ങളെ കാണും.
വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
വളര്‍ത്തു മൃഗങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. നേരത്തെ കൊല്ലപ്പെട്ട രാധയുടെ കുടുംബവുമായി പ്രിയങ്ക ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് തന്നെ പ്രിയങ്ക തിരികെ ഡല്‍ഹിക്ക് മടങ്ങും.