വാഷിംഗ്ടണ്‍: ടിക് ടോകിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി വാര്‍ത്ത. സുരക്ഷാകാരണങ്ങളാല്‍ അമേരിക്കയില്‍ നിരോധിച്ചടിക് ടോക്കിന്റെ അമേരിക്കയിലെ ബ്രാഞ്ച് വാങ്ങുന്നത് പരിഗണിക്കുന്ന കമ്പനികളില്‍ മൈക്രോസോഫ്റ്റും ഉണ്ടെന്ന് ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി വിധി പ്രകാരം, മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സമയപരിധി ജനുവരി 19ന് അവസാനിച്ചിരുന്നു. ഇതോടെ, ടിക്ടോക്ക് അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ, ട്രംപ് 90 ദിവസത്തെ വിപുലീകരണം പ്രഖ്യാപിക്കുകയും ടിക് ടോക്കിന്റെ ഭൂരിഭാഗം ഓഹരികളും അമേരിക്ക ഏറ്റെടുക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റും ടിക് ടോക്കും ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവില്‍ ടിക് ടോകിന് 75 ദിവസത്തെ സാവകാശം നല്‍കിയിരിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ നീതി ന്യായ വ്യവസ്ഥയെയും ട്രംപിനെയും അനുസരിക്കാന്‍ തീരുമാനിച്ചതോടെ ടിക് ടോകിന്റെ നിരോധനം നീക്കിയിരുന്നു. ആപ്പിന്റെ പ്രവര്‍ത്തനം രാജ്യത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അമ്പത് ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്.
ടിക് ടോക്ക് വാങ്ങുന്നതിനെക്കുറിച്ച് താന്‍ നിരവധി കക്ഷികളുമായി ചര്‍ച്ചയിലാണെന്നും അടുത്ത 30 ദിവസത്തിനുള്ളില്‍ ആപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ഏകദേശം 170 ദശലക്ഷം അമേരിക്കന്‍ ഉപയോക്താക്കളുള്ള ആപ്പ്, ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ബൈറ്റ്ഡാന്‍സ് ഒന്നുകില്‍ വില്‍ക്കണമെന്നും അല്ലെങ്കില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കരുതെന്നും സുപ്രീം കോടതി ബൈറ്റ്ഡാന്‍സിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.