ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറുകയും പിന്നീട് ബിഗ്ബോസിലൂടെ വീണ്ടും പ്രീതി സമ്പാദിച്ച വ്യക്തിയാണ് ആര്യ ബാബു. ഡിവേഴ്സ് ആയി മകളുമൊത്ത് ജീവിക്കുന്ന ആര്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.
വീണ്ടുമൊരു വിവാഹം കഴിക്കണമെന്നും ഒരു കുടുംബം വേണമെന്നും താന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ ബഡായ്. പ്രണയത്തില്‍ താന്‍ വല്ലാതെ വിശ്വസിക്കുന്നു. ഒരാളെ പ്രണയിച്ചാല്‍ വല്ലാതെ കമ്മിറ്റ്മെന്റ് കാണിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടു തന്നെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു.
'ഒരാളുമായി കമ്മിറ്റ് ചെയ്താല്‍ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാല്‍ പത്ത് ശതമാനമിട്ട് ബാലന്‍സ് ചെയ്യാന്‍ പറ്റുന്ന കംപാനിയന് ആയിരിക്കണം. ഇതുവരെ എനിക്കങ്ങനെ ഒരു കംപാനിയനെ കിട്ടിയിട്ടില്ല. റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ ഞാനൊരു വിഡ്ഢി ആണെന്ന് തോന്നാറുണ്ട്. ആളുകളെ അന്ധമായി വിശ്വസിക്കും. എന്റെ ഭാഗത്തു നിന്നുള്ള ഇമോഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കൂടുതലാണ്.
ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് എന്നെ എപ്പോഴും കുഴിയില്‍ ചാടിക്കുന്നത്. ഇത്രയൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ പ്രതീക്ഷയും കൂടുതലായിരിക്കും. റിലേഷന്‍ഷിപ്പ് എന്ന സങ്കല്‍പ്പം എനിക്ക് മടുത്തു. ഒരാളോട് അടുപ്പം തോന്നി, പ്രേമിച്ച് പിന്നെ ലിവിംഗ് ടുഗെദര്‍ ട്രൈ ചെയ്ത് നോക്കാനൊക്കെ ഇനി സമയമില്ല. അതൊക്കെ എനിക്ക് മടുത്തു'', ആര്യ പറഞ്ഞു.
അതേസമയം വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാന്‍ തനിക്കിപ്പോള്‍ ആഗ്രഹമുണ്ടെന്നും ആര്യ പറയുന്നു. ''സെറ്റില്‍ ഡൗണ്‍ ചെയ്യാന്‍ സമയമായി എന്ന് തോന്നുന്നുണ്ട്. രണ്ടു വര്‍ഷത്തോളമായി എന്റെ മനസില്‍ ഈ ആഗ്രഹം ഉണ്ട്. ജോലി ചെയ്ത് മടുത്ത് വീട്ടില്‍ വരുമ്പോള്‍ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിക്കാനും അന്ന് സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനുമൊക്കെ എനിക്കൊപ്പം ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്. കരയുമ്പോള്‍ തോള് ചാരാനും ഒരാള്‍ വേണം'', ആര്യ പറഞ്ഞു. ചിലപ്പോള്‍ ഡിവോഴ്സ് മാട്രിമോണിയില്‍ കൊടുത്താലോ എന്നുവരെ താന്‍ ആലോചിക്കാറുണ്ടെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
അമ്മ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മകളോട് ചോദിക്കാറുണ്ടെന്നും ''സൂപ്പറായിരിക്കും'' എന്നാണ് അവള് പറയാറെന്നും ആര്യ പറഞ്ഞു. ''അവളുടെ പപ്പ ഇന്ന് ഒരു ഹാപ്പി സ്പേസിലാണെന്ന് അവള്‍ക്കറിയാം. പപ്പയുടെ കല്യാണം കഴിഞ്ഞു, ഭാര്യയും കുഞ്ഞുമുണ്ടെന്ന് അവള് മനസിലാക്കുന്നു. അതുപോലെ അമ്മയും ജീവിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്റെ അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവുമെല്ലാം ഞാനൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുണ്ട്'', ആര്യ പറഞ്ഞു.