ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഡോ. രജിത് കുമാര്‍. അധ്യാപകന് പ്രാസംഗികന് എന്ന രീതിയില്‍ അറിയപ്പെട്ടിരുന്ന രജിത് കുമാര്‍ ബിഗ് ബോസ് സീസണ് 2 ലേക്ക് എത്തിയതോടെ കൂടുതല്‍ പ്രശസ്താവുകയായിരുന്നു. ഒപ്പം ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു താരം.
കഴിഞ്ഞ ദിവസങ്ങളില്‍ രജിത് കുമാര്‍ ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ അഭിമുഖത്തിലൂടെയാണ്. രണ്ടാം വിവാഹം അടക്കമുള്ള തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്. എന്നാല്‍ താന്‍ നല്കിയ അഭിമുഖം വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് പ്രചരിപ്പിച്ചതെന്നും ഇത് തന്നെ വിഷമിപ്പിച്ചെന്നും രജിത് കുമാര്‍ പറയുന്നു. ലൈംഗിക ശേഷി ഇല്ല എന്നല്ല പറഞ്ഞത്. ആത്മീയ പാതയിലൂടെ മനസിനെ നിയന്ത്രിച്ച് വരുതിയിലാക്കി എന്നാണ് പറഞ്ഞത്. എന്നാല്‍ പുറത്ത് പ്രചരിക്കുന്നത് ഇത്തരത്തിലല്ലെന്നും രജിത് കുമാര്‍ പറയുന്നു.
വിവാദമായ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇനിയൊരു വിവാഹ ജീവിതം തനിക്കുണ്ടാകില്ല. കഴിഞ്ഞ 17 വര്‍ഷം കൊണ്ട് ഞാന്‍ ശുദ്ധീകരിച്ചെടുത്ത കുറച്ച് നല്ല അറിവുള്ള, നല്ല ഗുണ നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജീനുകള്‍ തന്നെയാണ് എന്റെ ബീജത്തിലുള്ളതെന്ന് എനിക്ക് മനസ്സാലാകും. എന്നാല്‍ ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്റേതായി ഒരു കുഞ്ഞ് ഉണ്ടാകില്ലാലോ. ഞാനിത് നിക്ഷേപിക്കാനായി ഒരു സ്ഥലം കണ്ടെത്തണം. അതിന് എനിക്ക് അനുയോജ്യമായ ഒരാള്‍ എന്റെ മുന്നില്‍ എത്തിക്കാണണം. എന്റെ അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ആക്കി വച്ചിട്ടുണ്ട്. ഷണ്ഡനായി ജനിക്കുന്നവരുണ്ട്. ജനങ്ങളാല്‍ ഷണ്ഡനാക്കപ്പെടുന്നവരുണ്ട്. ബൈബിള്‍ വചനം പോലെ ദൈവരാജ്യത്തെ പ്രതി സ്വയം ഷണ്ഡരാകുന്നവരുമുണ്ട്. ആ ഘട്ടത്തിലാണ് ഞാനിപ്പോള്‍. ഡോക്ടര്‍ ബിജു എബ്രഹാം എന്ന ബംഗ്ലൂര് കമാന്‍ഡോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റുണ്ട്. അദ്ദേഹം തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്.
ബിജു എബ്രഹാം നിര്‍മ്മിക്കുന്ന സിനിമയില്‍ ഞാന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അടുത്തകാലത്ത് ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണുകയും എന്നെ പരിശോധിക്കണമെന്നും പറഞ്ഞും. ഞാന്‍ സ്വയം ആര്‍ജിച്ചെടുത്ത ഇറക്ടൈല്‍ ഡിസ്ഫങ്ഷനെന്ന അവസ്ഥയുണ്ട്. അദ്ദേഹം എന്നെ പരിശോധിക്കുകയും ചേട്ടന് ധൈര്യമായി മുന്നോട്ട് പൊയ്ക്കോ എന്നും അദ്ദേഹം പറഞ്ഞു. അതായത് ഞാന്‍ ന്യൂറല്‍ രീതിയില്‍ ഇന്ആക്ടാവിയിരിക്കുകയാണ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ അന്നത്തെ വാക്കുകള്‍.