നെതര്‍ലാന്‍ഡ്സിലെ മ്യൂസിയത്തില്‍ നിന്ന് 2,450 വര്‍ഷം പഴക്കമുള്ള സ്വര്‍ണ തലപ്പാവ് മോഷണം പോയി. ഈ മാസം 25 നാണ് വാതില്‍ ബോംബ് വച്ച് തകര്‍ത്ത് തലപ്പാവ് തകര്‍ന്നത്. ഏകദേശം 450 ബിസിയാണ് തലപ്പാവിന്റെ പഴക്കം കണക്കാക്കുന്നത്.
തലപ്പാവിനൊപ്പം മറ്റു നാല് വിലയേറിയ പുരാ വസ്തുക്കളും കവര്‍ന്നിട്ടുണ്ട്. പോലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര് ഡ്രെന്റ്സ് മ്യൂസിയത്തിന്റെ പുറംവാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും സ്ഫോടനവും തീയും ഉയരുന്നത് കാണാം.
നിലവില്‍ ഇന്റര്പോളടക്കമുള്ള ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഏകദേശം ഒരുകിലോയോളം തൂക്കം വരുന്ന സ്വര്‍ണ തലപ്പാവ് 1929 ല്‍ റൊമാനിയന്‍ ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയത്.
ഏറെ കാലം ഗ്രാമത്തിലുള്ള കുട്ടികള്‍ കളിപ്പാട്ടമായും മറ്റും ഉപയോഗിച്ച തലപ്പാവ് പിന്നീട് പുരാവസ്തുവിദഗ്ധര്‍ കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു. ബുക്കാറെസ്റ്റിലെ റൊമാനിയയിലെ നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ഡ്രെന്റ്സ് മ്യൂസിയത്തിന് വായ്പയായി നല്കിയതായിരുന്നു. നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിനും ഡ്രെന്റ്സ് മ്യൂസിയത്തിനും ഇരുണ്ട ദിനമാണിന്ന് എന്നാണ് ഡ്രെന്റ്സ് മ്യൂസിയത്തിന്റെ ജനറല്‍ ഡയറക്ടര്‍ ഹാരി ടുപാന്‍ സംഭവത്തിനെപ്പറ്റി പ്രതികരിച്ചത്.