ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ രണ്ട് താരങ്ങളാണ് ഗബ്രിയും ജാസ്മിനും. ഇരുവരും ഷോയുടെ സമയത്ത് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാലും ഷോയ്ക്ക് പുറത്ത് വന്ന ശേഷം രണ്ടു പേരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ഇപ്പോഴിതാ ഗബ്രിക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചപ്പോള്‍ ലഭിച്ച കമന്റിന് ജാസ്മിന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
വിദേശത്തു നിന്നും ആണ് ജാസ്മിന്‍ വീഡിയോ പങ്കുവെച്ചത്. ഗബ്രിയ്ക്കൊപ്പമുള്ള വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരണ് കമന്റുമായി എത്തിയത്. അതേസമയം ചിലര്‍ വീഡിയോയിലെ ജാസ്മിന്റെ വേഷത്തേയും ഗബ്രിയുമായുള്ള അടുപ്പത്തേയുമൊക്കെ അവഹേളിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചില കമന്റുകള്‍ക്ക് ജാസ്മിന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
'രണ്ട് പേരും കൂടെ വിദേശത്ത് പോയി ഡിംഗോള്‍ഫി ഡിംഗോള്‍ഫിയാ. ബിഗ് ബോസിന്റെ അകത്തു തന്നെ എന്തായിരുന്നു. ലൈഫ് തന്നെ' എന്നായിരുന്നു ഒരാളുടെ അവഹേളന കമന്റ്. പിന്നാലെ ജാസ്മിന്‍ മറുപടിയുമായി എത്തുകയായിരുന്നു. ''നല്ല പ്രായം ഉണ്ടല്ലോ വല്ല പണിയ്ക്കും പോടാ നാറി. പിന്നെ ഡിങ്കോള്‍ഫി മാത്രം ആണ് മനസില്‍ എങ്കില്‍ വീട്ടില്‍ പറഞ്ഞ് ഒരു കല്യാണം കഴിക്ക്. അല്ലെങ്കില്‍ ഏതേലും മുള്ളു മുരിക്ക് ഉണ്ടോ നിങ്ങളുടെ നാട്ടില്‍'' എന്നായിരുന്നു ജാസ്മിന്റെ മറുപടി. ജാസ്മിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.
'ജാസ്മിനെ കാണുമ്പോള്‍ പണ്ടത്തെ ഇന്റര്‍വ്യൂ ഓര്‍മ വരും. പെര്‍ഫ്യും ഹറാം, നെയില്‍ പോളി ഹറാം, തട്ടം ഇടാണ്ട് പുറത്ത് ഇറങ്ങില്ല, കൈ മുഴുവന്‍ മറയുന്ന ഡ്രസ്, എന്തൊക്കെ ആയിരുന്നു. ഇപ്പോ സെറ്റ് ആയി' എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. ഹാ അതൊക്കെ ഒരു കാലം, കലികാലം എന്നായിരുന്നു ജാസ്മിന്റെ മറുപടി. ജാസ്മിന്റേയും ഗബ്രിയുടേയും വിദേശത്തു നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നുണ്ട്. ഇപ്പോഴും തങ്ങളുടെ ചങ്ങാത്തം നിലനിര്‍ത്തുന്നതിന് ഇരുവര്‍ക്കും കയ്യടിക്കുകയാണ് ആരാധകര്‍. ജാസ്മിനുണ്ടായ മാറ്റവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വിമര്‍ശനങ്ങളൊന്നും ശ്രദ്ധിക്കാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിന്.