![](https://britishpathram.com/malayalamNews/101556-uni.jpg)
വരനും വധുവും ഏറെ സന്തോഷത്തോടെ കാത്തിരിക്കുന്ന ദിവസമാണ് വിവാഹ ദിനം. ഏറെ തയ്യാറെടുപ്പുകളോടെ എത്തുന്ന ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ദിവസം കൂടിയാണ്. എന്നാല്‍ അതേ ദിവസം വളരെ വ്യത്യസ്തമായ ഒരു കാര്യം ചെയ്ത് വരന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആചാരപ്രകാരം വധുവിന് സിന്ദൂരം ചാര്‍ത്തിയശേഷം വരന്‍ മണ്ഡപത്തില്‍ നിന്നെഴുന്നേറ്റ് വിവാഹവേദിയിലിരുന്ന വധുവിന്റെ സഹോദരിമാരുടെ നെറ്റിയിലും സിന്ദൂരം ചാര്‍ത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വേദിയിലിരുന്ന ആറ് സ്ത്രീകളുടെ നെറ്റിയിലാണ് ഇയാള്‍ സിന്ദൂരം ചാര്‍ത്തിയത്. അതായത് വിവാഹദിവസം വധുവുള്‍പ്പെടെ ഏഴ് സ്ത്രീകള്‍ക്കാണ് ഇയാള്‍ സിന്ദൂരം ചാര്‍ത്തിയത്. അവസാനമായി വധുവിന്റെ സഹോദരന്റെ നെറ്റിയിലും വരന്‍ സിന്ദൂരം വെയ്ക്കുന്നത് വീഡിയോയില്‍ കാണാം.
പാരമ്പര്യമായ വിവാഹച്ചടങ്ങുകള്‍ക്ക് ശേഷമാണ് വരന്റെ വിചിത്രമായ പ്രവൃത്തി. ഇതുകണ്ട് വിവാഹത്തിനെത്തിയ പലരും ഞെട്ടുകയും ചെയ്തു. വധുവിന്റെ സഹോദരിമാര്‍ക്ക് സിന്ദൂരം ചാര്‍ത്തിയശേഷം തന്റെ ഇരിപ്പിടത്തിലേക്ക് പോകാനൊരുങ്ങിയ വരനെ വധുവിന്റെ സഹോദരന്‍ വിളിച്ചുവരുത്തി. തന്റെ നെറ്റിയിലും സിന്ദൂരം വെയ്ക്കണമെന്ന് ഇയാള്‍ തമാശരൂപേണ പറഞ്ഞു. ഇതുകേട്ടതും വരന്‍ വധുവിന്റെ സഹോദരന്റെ നെറ്റിയിലും സിന്ദൂരം തൊട്ടു. ഇതെല്ലാം കണ്ട് വധു അസ്വസ്ഥമായിരിക്കുന്നതും വീഡിയോയില്‍ കാണാം.
വധുവിന്റെ സഹോദരന്‍ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിനോദത്തിനായി എടുത്ത വീഡിയോയാണിതെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ വീഡിയോയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. വിവാഹത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്ന് പലരും കമന്റ് ചെയ്തു. വൈറലാകാന്‍ വേണ്ടി ഇത്തരം വീഡിയോ എടുക്കുന്നത് ശരിയല്ലെന്നും നിരവധി പേര്‍ പറഞ്ഞു.
1.13 കോടി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ആയിരക്കണക്കിന് പേര്‍ വീഡിയോയ്ക്ക് താഴെ കമന്റിടുകയും ചെയ്തു. '' ഇതുപോലുള്ളവര്‍ മതത്തെ പരിഹസിക്കുകയാണ്,'' എന്നൊരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. '' ഞങ്ങളുടെ സമുദായത്തിലാണ് ഇത് നടന്നിരുന്നതെങ്കില്‍ വരനെ ചെരിപ്പുകൊണ്ട് അടിച്ചോടിച്ചേനെ,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ''ഒട്ടും പക്വതയില്ലാത്ത പെരുമാറ്റം. ചെയ്യുന്ന പ്രവൃത്തിയുടെ പരിണിതഫലം പോലും മനസിലാക്കാതെ വൈറല്‍ വീഡിയോകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് ഇവര്‍,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)