![](https://britishpathram.com/malayalamNews/101560-uni.jpg)
വാഷിങ്ടണ്‍: വാഷിങ്ടണില്‍ കഴിഞ്ഞ ദിവസം നടന്ന അപകടം എല്ലാവരെയും ഞെട്ടിച്ചിരുന്നു. എല്ലാവരുടെയും മനസിനെ പിടിച്ചു കുലുക്കിയ ദുരന്തമാണ് അതെന്നും എന്നാല്‍ അത് ഒഴിവാക്കാനാകുമായിരുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഹെലികോപ്റ്ററിനു വിമാനത്തെ നന്നായി കാണാനാകുമായിരുന്നുവെന്നും വളരെ ചെറിയ ആ സമയപരിധിയില്‍ പൈലറ്റിന് തീരുമാനമെടുക്കാന്‍ കഴിയണമായിരുന്നെന്നും ട്രംപ് പറഞ്ഞു. ഈ ദുരന്തം നടക്കാന്‍ പോകുകയാണെന്ന് എയര്‍ ട്രാഫിക് നിയന്ത്രണ കേന്ദ്രത്തിലിരുന്നവര്‍ക്കു മനസ്സിലായെങ്കില്‍ അവരും ഉടന്‍ നടപടിയെടുക്കണമായിരുന്നു. ജോ ബൈഡന്‍ ഉള്‍പ്പെടെ മുന്‍ പ്രസിഡന്റുമാരുടെ നയങ്ങളെയും ട്രംപ് വിമര്‍ശിച്ചു.
ഹെലികോപ്റ്ററും വിമാനവും ഒരേ ഉയരത്തിലായിരുന്നു. അവിടെ നിന്ന് ഹെലികോപ്റ്ററിനെ മാറ്റേണ്ടതായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാന്‍ മാനസികമായി ശേഷിയുള്ളവര്‍ തലപ്പത്തുണ്ടാകണം. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഇരിക്കുന്നവര്‍ ജീനിയസുകള്‍ ആയിരിക്കണം.
സൈന്യത്തിലുള്‍പ്പെടെ വംശീയ വൈവിധ്യം ഉള്‍പ്പെടുത്തുന്നതിനായി വാദിക്കുന്ന ഡിഇഐ നയത്തെയും ട്രംപ് വിമര്‍ശിച്ചു. ഹെലികോപ്റ്റര്‍ ആ സമയം നൈറ്റ് വിഷന്‍ മോഡാണോ ഉപയോഗിച്ചിരുന്നത് എന്ന വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരും. റഷ്യന്‍ യാത്രക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ അവരുടെ നാട്ടിലെത്തിക്കുന്നതിനു വേണ്ട പിന്തുണ നല്‍കും. റഷ്യയുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ആശയവിനിമയം തുടരുന്നു. അപകടത്തില്‍ മരിച്ച മറ്റു രാജ്യക്കാരുടെ കാര്യം പിന്നാലെ വെളിപ്പെടുത്തും. ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)