![](https://britishpathram.com/malayalamNews/101561-uni.jpg)
ഇലോണ്‍ മസ്‌കിന്റെ പിതാവായ ഇറോള്‍ മസ്‌കിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. ദി അഹ്‌മദ് മഹ്‌മൂദ് ഷോയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടപ്പോള്‍, എറോള്‍ മസ്‌ക് തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ടെസ്ല സി.ഇ.ഒ.യായ ഇലോണ്‍ മസ്‌ക് റോള്‍സ് റോയ്സ് കാറിലാണ് സ്‌കൂളില്‍ പോയിരുന്നതെന്ന് പിതാവായ ഇറോള്‍ മസ്‌ക് പറഞ്ഞു. ഇലോണ്‍ മസ്‌ക് വളര്‍ന്നത് ദരിദ്രസാഹചര്യത്തിലാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍.
എന്‍ജിനീയറായിരുന്ന താന്‍ 26-ാം വയസ്സില്‍ തന്നെ ജീവിതത്തില്‍ വിജയിച്ച വ്യക്തിയായെന്നും അന്ന് സ്വന്തമായി വീടുവാങ്ങിയെന്നും അവിടെയാണ് ഇലോണ്‍ മസ്‌ക് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഈ വീട് ദക്ഷിണാഫ്രിക്കയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡറുടെ വസതിയാണെന്നും അദ്ദേഹം പറഞ്ഞു. ''കണ്‍സള്‍ട്ടിങ് എന്‍ജിനീയറായാണ് ഞാന്‍ ജോലി ആരംഭിക്കുന്നത്. പക്ഷേ, ഞാന്‍ വാരാന്ത്യങ്ങളിലും രാത്രിയും ജോലിചെയ്തു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ വളരെവേഗം വിജയം കണ്ടെത്തി. 26-ാം വയസ്സില്‍ ഞാന്‍ 46-ഉം 48-ഉം വയസ്സുള്ളവര്‍ക്ക് തുല്യനായി. 24-ാം വയസ്സില്‍ എനിക്ക് സ്വന്തമായി ബിസിനസുണ്ടായിരുന്നു. 23-ലോ 24-ലോ ഞാന്‍ സ്വന്തമായി വിമാനവും വാങ്ങിയിരുന്നു', ഇറോള്‍ മസ്‌ക് വിശദീകരിച്ചു. തന്റെ കുട്ടിക്കാലം സന്തോഷം നിറഞ്ഞതായിരുന്നില്ലെന്നും കുടുംബത്തിന് താഴ്ന്ന വരുമാനമാണ് ഉണ്ടായിരുന്നതെന്നും ഇലോണ്‍ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. സാമൂഹികമാധ്യമമായ എക്സില്‍ ഒരാള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം പറഞ്ഞിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ പുതിയ വെളിപ്പെടുത്തലും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)