![](https://britishpathram.com/malayalamNews/101566-uni.jpg)
സൗത്താംപ്ടണ്‍: കൈരളി യുകെയുടെ സൗത്താംപ്ടണ്‍, പോര്‍ട്‌സ്മൗത്ത് യൂണിറ്റിന്റെ മൂന്നാമത് സംഗീത നൃത്ത സന്ധ്യ മാര്‍ച്ച് 22ന് സൗത്താംപ്ടണ്‍ വിക്ക്ഹാം കമ്മ്യൂണിറ്റി സെന്റര്‍ ഹാളില്‍ വെച്ച് നടക്കും. 600ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിപുലമായ വേദിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന 200ല്‍ പരം കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ദൃശ്യവിസ്മയങ്ങളാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ ഗാനസന്ധ്യയോടെ രാത്രി 10 മണിക്ക് അവസാനിക്കും. യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ബിനു, ജോസഫ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ മനോഹരമായ കലാവിരുന്ന് ആസ്വദിക്കാന്‍ യുകെയിലെ മുഴുവന്‍ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)