ശാസ്ത്രലോകത്ത് അമ്പരപ്പ് ഉണ്ടാക്കുന്ന നിരവധി കാര്യങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സംഭവം ആണ് നടന്നിരിക്കുന്നത്.
ആണ്‍സ്രാവുകളിളൊന്നുമില്ലാതെ കുഞ്ഞു സ്രാവ് ജനിച്ചിരിക്കുകയാണ്. ലൂസിയാനയിലെ അക്വേറിയത്തിലാണ് ഈ അത്ഭുതം.യോക്കോ സ്വെല്‍ പെണ്‍ സ്രാവുകള്‍ മാത്രമുണ്ടായിരുന്ന ടാങ്കില്‍ സ്രാവിന്‍ മുട്ട കണ്ടെത്തി 8 മാസത്തിന് ശേഷം ജനുവരി 3 ന് മുട്ട വിരിഞ്ഞതായി ഷ്രെവ്പോര്‍ട്ട് അക്വേറിയം അറിയിച്ചു.
ടാങ്കിലുള്ള രണ്ട് പെണ്‍ സ്രാവുകളും 'മൂന്ന് വര്‍ഷത്തിലേറെയായി ആണ്‍ സ്രാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത് സംഭവിക്കാനേ സാധ്യതയില്ലാത്ത കാര്യമാണ് എന്ന് ഗവേഷകര്‍ പറയുന്നില്ല. രണ്ട് പ്രധാന സിദ്ധാന്തങ്ങളാണ് ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പറയുന്നത്.
യോക്കോയുടെ ജനനം വൈകിയ ബീജസങ്കലനത്തിന്റെയോ പാര്‍ഥെനോജെനിസിസിന്റെയോ ഫലമായിരിക്കാം എന്ന് അക്വേറിയം അധികൃതര്‍ പറയുന്നു. അപൂര്‍വ്വമായ അസെക്ഷ്വല്‍ റീപ്രെഡക്ഷനാകാം ഇത്. സ്രാവ് കുഞ്ഞുങ്ങള്‍ അവരുടെ അമ്മമാരുടെ സമാനമായ പകര്‍പ്പുകളാകും, ചിലതരം സസ്യങ്ങളിലും കശേരുക്കളിലും ഇത് കാണപ്പെടുന്നു. അധികൃതര്‍ പറഞ്ഞു.
പലതരം പെണ്‍ സ്രാവുകള്‍ക്ക് അവയുടെ അണ്ഡവിസര്‍ജ്ജന ഗ്രന്ഥിയില്‍ ബീജം സൂക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു, സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു അക്വേറിയത്തില്‍ ഒരു പെണ്‍ ബ്രൗണ്‍ബാന്‍ഡഡ് ബാംബു സ്രാവ് കുറഞ്ഞത് 45 മാസമെങ്കിലും ബീജം സൂക്ഷിച്ചിട്ടുണ്ടെന്ന് 2015-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.