![](https://britishpathram.com/malayalamNews/101577-uni.jpg)
ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളുകളില്‍ വാഹന പാര്‍ക്കിംഗ് ഫീസ് അടച്ചില്ലെങ്കില്‍ 150 ദിര്‍ഹം പിഴ ലഭിക്കും. അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ ആയിരം ദിര്‍ഹമായിരിക്കും പിഴ. പാര്‍ക്കിംഗ് ഫീസ് മൂന്നു ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളുകളില്‍ ബാരിയറുകളില്ലാത്ത പാര്‍ക്കിംഗ് സംവിധാനം കഴിഞ്ഞയിടക്കാണ് നടപ്പാക്കിയത്.
ചില മാളുകളില്‍ വരും മാസങ്ങളില്‍ ഇത് നിലവില്‍ വരും. ഈ സാഹചര്യത്തിലാണ് പാര്‍ക്കിംഗ് ഫീസും ഫൈനും സംബന്ധിച്ച വിശദീകരണം. ദേര സിറ്റി സെന്റര്‍, മാള്‍ ഓഫ് ദ എമിറേറ്റ്‌സ് എന്നിവിടങ്ങളിലെല്ലാം പാര്‍ക്കിംഗ് കഴിഞ്ഞ് മൂന്നു ദിവസം വരെയാണ് ഓണ്‍ലൈന്‍ ആയി ഫീസടക്കാന്‍ സമയം ലഭിക്കുക. പാര്‍ക്കിംഗ് കേന്ദ്രത്തിലേക്ക് വാഹനം കയറുമ്പോള്‍തന്നെ എസ്എംഎസ് വഴി ഫീസ് അടയ്ക്കാനുള്ള ലിങ്ക് ലഭിക്കും.
രണ്ടാം ദിവസം റിമൈന്‍ഡര്‍ സന്ദേശവും ഫീസ് ഉടന്‍ അടയ്ക്കാനുള്ള നിര്‍ദ്ദേശവും ലഭിക്കും. തുടര്‍ന്നും ഫീസ് അടച്ചില്ലെങ്കില്‍ 150 ദിര്‍ഹമാകും പിഴ. ദേര സിറ്റി സെന്ററില്‍ 3 മണിക്കൂറും മാള്‍ ഓഫ് ദ എമിറേറ്റ്‌സില്‍ 4 മണിക്കൂറുമാണ് സൗജന്യ പാര്‍ക്കിംഗ്. അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താലും പെര്‍മിറ്റ് ഉള്ളവര്‍ രേഖകള്‍ ഹാജരാക്കിയില്ലെങ്കിലും 1000 ദിര്‍ഹമാണ് പിഴ.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)