![](https://britishpathram.com/malayalamNews/101578-uni.jpg)
മലയാളികള്‍ക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി താരങ്ങളാണ് ബിഗ് ബോസിലൂടെ പിറന്നത്. അക്കൂട്ടത്തില്‍ ഒരാളാണ് നാദിറ മെഹ്റിന്‍. ട്രാന്‍സ് വുമണ്‍ ആയ നാദിറയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെക്കുറിച്ചുള്ള പൊതുബോധത്തെ മാറ്റാന്‍ നാദിറയ്ക്ക് സാധിച്ചിരുന്നു.
ബിരുദാനന്തര ബിരുദ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ ട്രാന്‍സ്ജെന്‍ഡര്‍ ക്വാട്ടയില്‍ സീറ്റ് കിട്ടിയ ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു നാദിറ. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളില്‍ താരം കൈനോക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും സര്‍ജറിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നാദിറ. തന്റെ സര്‍ജറിയെക്കുറിച്ച് പങ്കാളിയോടല്ലാതെ മറ്റാരോടും പറയേണ്ടതില്ലെന്നാണ് നാദിറ വ്യക്തമാക്കുന്നത്.
'എന്റെ സര്‍ജറിയുടെ കാര്യം മറ്റുള്ളവരോട് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതറിയാന്‍ ആളുകള്‍ വളരെ ജിജ്ഞാസയോടെ നില്‍ക്കുകയാണ്. എന്റെ സര്‍ജറി അറിയേണ്ടത് ഒറ്റൊരാള്‍ മാത്രമാണ്, അത് എന്റെ പാര്‍ട്ട്ണര്‍ ആണ്. എന്തായാലും എന്റെ പങ്കാളിക്ക് മാത്രമേ അക്കാര്യത്തില്‍ ഒരു ആശങ്കയുടെ ആവശ്യമുള്ളൂ. അല്ലാത്തപക്ഷം ഞാന്‍ കംഫര്‍ട്ടബിള്‍ ആവുന്ന ഏത് ഘട്ടവും നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ.'' എന്നാണ് നാദിറ പറയുന്നത്.
അതേസമയം തന്റെ വിവാഹം ഉടനുണ്ടായേക്കും എന്നും നാദിറ പറയുന്നുണ്ട്. താനിപ്പോള്‍ സിറ്റുവേഷന്‍ഷിപ്പ് പോലൊരു റിലേഷന്‍ഷിപ്പിലാണെന്നും നാദിറ പറയുന്നുണ്ട്. റിലേഷന്‍ഷിപ്പില്‍ വാശി പിടിക്കേണ്ടതില്ല, പങ്കാളിയ്ക്കും സമയം കൊടുക്കണമെന്നും നാദിറ അഭിപ്രായപ്പെടുന്നുണ്ട്. തനിക്ക് പങ്കാളിയുടെ കാര്യത്തില്‍ കുറച്ച് നിബന്ധനകളുണ്ടെന്നും താരം പറയുന്നു. അതേസമയം നാല് വര്‍ഷം മുമ്പ് താന്‍ ബ്രേക്കപ്പ് ആയിരുന്നുവെന്നും താന്‍ തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും നാദിറ തുറന്ന് പറയുന്നുണ്ട്.
തനിക്ക് പ്രണയം തോന്നിയിട്ടുള്ളത് പുരുഷന്മാരോട് ആണ്. അതില്‍ നിന്നൊക്കെ വ്യത്യാസം വന്നേക്കാം. ഇപ്പോഴത്തെ റിലേഷനിലെ ആളെ തന്നെ ലൈഫ് പാര്‍ട്ട്ണര്‍ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറയുന്നു. തന്റെ പങ്കാളി നിലവില്‍ പഠിക്കുകയാണെന്നും നാദിറ പറയുന്നുണ്ട്. തന്റെ കുടുംബത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമൊക്കെ നാദിറ സംസാരിക്കുന്നുണ്ട്. ഞാന്‍ ഭയങ്കര ഈശ്വര വിശ്വാസിയാണ്. ഇപ്പോഴും മുസ്ലീമായിട്ട് തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നാണ് താരം പറയുന്നത്. തനിക്ക് എല്ലാം വീട്ടുകാര്‍ ആണെന്നാണ് നാദിറ പറയുന്നത്. ഉമ്മയും ഉപ്പയും ഷഹനാസും ഒക്കെ അടങ്ങുന്ന കൊച്ചു കുടുംബമാണ് തന്റേത്. വീട്ടിലേക്ക് എത്തുന്ന സമയത്ത് ഞാന്‍ അവരുടെ നജീബാണ് എന്നും നാദിറ പറയുന്നുണ്ട്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)