ചൈനയിൽ പടർന്ന എച്ച്എംപിവി വൈറസ് യുകെയിലും പടർന്നുപിടിക്കും എന്നായിരുന്നു മഞ്ഞുകാല തുടക്കത്തിലെ ആശങ്ക. എന്നാൽ എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണം യുകെയിൽ ഗണ്യമായി കുറയുകയാണ്.
അതേസമയം അതിസാരം പടർത്തുന്ന നൊറോവൈറസ് കേസുകൾ ഈ ശൈത്യകാലത്ത് ആശുപത്രികളിൽ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളും ഇത് ശരിവയ്ക്കുന്നു.
വയറിളക്കത്തിനും കാരണമാകുന്ന എച്ച്എംപിവി ഛർദ്ദി ബഗിൻ്റെ നിരക്ക് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 30 ശതമാനം ഉയർന്നുവെന്ന് കണക്കുകൾ. അതായത് നിലവിൽ എൻഎച്ച്എസ് ആശുപത്രികളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും നോറോവൈറസ് ബാധിതരാണ്.
കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിൽ നോറോവൈറസ് ബാധിച്ച് ഓരോദിവസവും ഏകദേശം 900 രോഗികൾ വരെ ആശുപത്രിയിലായിരുന്നു. അതിനുമുമ്പത്തെ വാരത്തിൽ ഇത് 784 ആയിരുന്നു.
എൻഎച്ച്എസ് ആശുപത്രികളുടെ 96% കിടക്കകളും നൊറോവൈറസ് രോഗികൾ കൈയടക്കിക്കഴിഞ്ഞു. ഈ അതിവേഗ പകർച്ചവ്യാധിയായ വൈറസ് പകരുന്നത് തടയാൻ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നത് തുടരാൻ ആരോഗ്യമന്ത്രാലയം ബ്രിട്ടീഷുകാരോട് അഭ്യർത്ഥിച്ചു.
അതുപോലെ സാധാരണ അവസ്ഥയിലുള്ള നൊറോവൈറസ് ബാധിതർ നേരിട്ട് ഡോക്ടറെ കാണേണ്ടതില്ല. പകരം വീടുകളിൽ തന്നെ എൻഎച്ച്എസ് നിർദ്ദേശങ്ങൾ അനുസരിച്ച് കഴിയാം. എന്നാൽ ഏതെങ്കിലും രീതിയിൽ അസുഖം ഗുരുതരമായി മാറിയാൽ ആശുപത്രി ചികിത്സ തുടരണം.
സാധാരണയായി പ്രായമായവർക്കും കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവർക്കും ഇത് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. അങ്ങനെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടണം.
വായും തൊണ്ടയും വരളുക, തലകറക്കം, ക്ഷീണം, പതിവിലും കുറവ് മൂത്രമൊഴിക്കൽ, കണ്ണുകൾ കുഴിഞ്ഞത് എന്നിവ നിർജ്ജലീകരണത്തിൻ്റെ ആദ്യലക്ഷണങ്ങളിൽ ഉൾപ്പെടാം .
'വർഷത്തിൽ ഈ സമയത്ത് നമ്മൾ സാധാരണയായി കാണുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് നോറോവൈറസ് കേസുകൾ” യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) മുന്നറിയിപ്പ് നൽകുന്നു.
'ഇത് ആശുപത്രികളിലും കെയർ ഹോമുകളിലും വലിയ തിരക്കും പ്രവർത്തന മാന്ദ്യവും സൃഷ്ടിക്കും. കാരണം രോഗികളിൽ നിന്നും നഴ്‌സുമാർ ഉൾപ്പടെയുള്ള എൻഎച്ച്എസ് സ്റ്റാഫുകൾക്കും രോഗം പകരാനുള്ള സാധ്യത കുടുതലാണ്. അതിനാൽ ജീവനക്കാരുടെ വലിയ കുറവും പി[പ്രതിസന്ധി സൃഷ്ടിക്കുന്നു.
നിങ്ങൾക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടെങ്കിൽ, അണുബാധ പകരാതിരിക്കാൻ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക
'അണുബാധ പകരുന്നത് തടയാൻ ആശുപത്രികളിലും കെയർ ഹോമുകളിലും ആളുകളെ സന്ദർശിക്കുന്നത് ഒഴിവാക്കുക.
'നിങ്ങളുടെ രോഗലക്ഷണങ്ങൾ മാറി 48 മണിക്കൂർ കഴിയുംവരെ ജോലിയിലേക്കോ സ്കൂളിലേക്കോ നഴ്സറിയിലേക്കോ മടങ്ങരുത്, ആ സമയത്ത് മറ്റുള്ളവർക്ക് ഭക്ഷണം തയ്യാറാക്കരുത്.
'നിങ്ങളുടെ അസുഖം മാറിയതിന് ശേഷമുള്ള ദിവസങ്ങളിലും നിങ്ങളിലൂടെ വൈറസ് പകരാം എന്നതിനാലാണിത്.
സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നതും ഇടപഴകുന്ന പ്രതലങ്ങൾ വൃത്തിയാക്കാൻ ബ്ലീച്ച് ചേർത്തുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും അണുബാധ പടരുന്നത് തടയാൻ സഹായിക്കും.
'സാനിറ്റൈസറും ആൽക്കഹോൾ ജെല്ലുകളും നോറോവൈറസിനെ നശിപ്പിക്കില്ല, അതിനാൽ ഇവയെ മാത്രം ആശ്രയിക്കരുത്.'
യുകെഎച്ച്എസ്എ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇംഗ്ലണ്ടിൽ 842 സ്ഥിരീകരിച്ച നൊറോവൈറസ് ലാബ് റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, രാജ്യവ്യാപകമായി യഥാർത്ഥ കേസുകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കാം.
രോഗബാധിതനായ ഒരാളുമായുള്ള അടുത്ത സമ്പർക്കം വഴിയോ, പ്രതലങ്ങളിലോ വസ്തുക്കളിലോ സ്പർശിക്കുന്നതിലൂടെയോ അല്ലെങ്കിൽ രോഗം ബാധിച്ച ഒരാൾ സ്പർശിച്ച ഭക്ഷണം കഴിക്കുന്നതിലൂടെയോ ആണ് സാധാരണയായി ബഗ് പടരുന്നത്.
രോഗബാധിതരിൽ ഭൂരിഭാഗവും ഓക്കാനം, വയറിളക്കം, ഛർദ്ദി എന്നിവ വരികയും എന്നാൽ മൂന്നോ നാലോ ദിനത്തെ വിശ്രമവും ചികിത്സയും മൂലം വീട്ടിൽ സുഖം പ്രാപിക്കുകയും ചെയ്യുന്നു.
സുഖം പ്രാപിക്കാൻ സഹായിക്കുന്നതിന് വിശ്രമവും ധാരാളം വെള്ളം കുടിക്കലും ആരോഗ്യ മേധാവികൾ ശുപാർശ ചെയ്യുന്നു. പാരസെറ്റമോൾ കഴിക്കുന്നത് പനി അല്ലെങ്കിൽ വേദന ശമിപ്പിക്കുന്നതിന് സഹായിക്കും.