![](https://britishpathram.com/malayalamNews/101589-uni.jpg)
ബര്‍മിങ്ഹാം: മലയാളി സംഘടനയായ യുക്മയുടെ ഒന്‍പതാമത് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22ന് ബര്‍മിങ്ഹാമില്‍. യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.
യുക്മ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളായ കുര്യന്‍ ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവരായിരിക്കും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റീജനല്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന് യോര്‍ക് ഷെയര്‍ അന്‍ഡ് ഹംപര്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജനുകളിലും, ഫെബ്രുവരി 9ന് ഈസ്റ്റ് വെസ്റ്റ് ആന്‍ഡ് മിഡ്‌ലാന്‍ഡ്‌സ് റീജനിലും, ഫെബ്രുവരി 15ന് ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജനുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നതായിരിക്കും. മറ്റ് റീജനുകളില്‍ തിരഞ്ഞെടുപ്പ് പിന്നീട്.
ബര്‍മിങ്ഹാമില്‍ എര്‍ഡിംഗ്ടണില്‍ രാവിലെ പത്തുമണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹക സമിതി യോഗം പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ ചേരും. ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ബര്‍മിങ്ഹാമിലേക്ക് എത്തിത്തുടങ്ങും.ഉച്ചഭക്ഷണത്തിന് ശേഷം കൃത്യം ഒരുമണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വാര്‍ഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തിരഞ്ഞെടുപ്പ് നടക്കും.
യുക്മ സ്ഥാപിതമായ 2009-ല്‍ സ്ഥാപക പ്രസിഡന്റായി വര്‍ഗീസ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതൊരിക്കല്‍ കൂടി വര്‍ഗീസ് ജോണ്‍ യുക്മയെ നയിച്ചു. തുടര്‍ന്ന് വിജി കെ.പിയുടെ നേതൃത്വത്തില്‍ കമ്മിറ്റി ഭരണസാരഥ്യമേറ്റെടുത്തു. വിജിയും രണ്ടാമതൊരിക്കല്‍ കൂടി യുക്മയെ നയിക്കുകയുണ്ടായി. തുടര്‍ന്ന് ഫ്രാന്‍സീസ് മാത്യു കവളക്കാട്ട്, മാമ്മന്‍ ഫിലിപ്പ്, മനോജ് കുമാര്‍ പിള്ള എന്നിവരും യുക്മയുടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ യുക്മയുടെ തേരോട്ടത്തിനെ മുന്നില്‍ നിന്നും നയിച്ചു.
യുകെയിലെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ക്രിസ്റ്റല്‍ ഈയര്‍ (പതിനഞ്ചാം വാര്‍ഷികം) ആഘോഷങ്ങള്‍ക്കിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് എന്നനിലയില്‍ 2025 ലെ ദേശീയ തിരഞ്ഞെടുപ്പ് തീര്‍ച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ പത്ത് മേഖലകളില്‍നിന്നായി ഏകദേശം നാനൂറില്‍ പരം പ്രതിനിധികള്‍ തങ്ങളുടെ ദേശീയ സാരഥികളെ തിരഞ്ഞെടുക്കുവാന്‍ ഫെബ്രുവരി 22ന് എത്തിച്ചേരും.
പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാന്‍ യുക്മ പ്രതിനിധികള്‍ക്ക് മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. പ്രതിനിധികള്‍ ആവശ്യമെങ്കില്‍ പ്രദര്‍ശിപ്പിക്കാന്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യുകെ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുവാന്‍ പ്രതിനിധികള്‍ ബാധ്യസ്ഥരാണ്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)