മലയാളികളുടെ പ്രിയതാരമാണ് വീണ നായര്‍. സീരിയലുകളിലൂടെ ജനപ്രിയയായി മാറിയ വീണ പിന്നീട് സിനിമയിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ കഥാപാത്രമാണ് വീണയുടെ കരിയറില്‍ വലിയ പഴുത്തിരുവായത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി അഭിനയിക്കുകയും ചെയ്തു.
ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണ മത്സരിച്ചിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവുമായി ഔദ്യോഗികമായി പിരിഞ്ഞിരിക്കുമാകയാണ് സീരിയല്‍ താരം വീണ നായര്‍. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്റെ അവസാന നടപടികളും വീണ നായരും ആര്‍ജെ അമനും പൂര്‍ത്തിയാക്കുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ വിവിധ യൂട്യൂബ് ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ തന്നെ ഇരുവരും പിരിയുന്നു എന്ന വാര്‍ത്ത വന്നിരുന്നു.
ഭര്‍ത്താവില്‍ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നവെന്നും വീണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ''എന്റെ മോന്‍ നല്ല ഹാപ്പിയാണ്. അവന്‍ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവന്‍ അദ്ദേഹത്തിന്റെ കൂടി പുറത്തു പോകാറുണ്ട്. എനിക്ക് ഒരമ്മയുടെ സ്‌നേഹം മാത്രമേ കൊടുക്കാന്‍ പറ്റൂ. അച്ഛന്റെ സ്‌നേഹം കൊടുക്കാന്‍ പറ്റില്ല.
അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്'', വീണാ നായര്‍ പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കൊണ്ടാണ് അകന്നു കഴിയുന്നതെന്നും അത് മകനെ ബാധിക്കരുതെന്ന് നിര്‍ബന്ധമുണ്ടെന്നും വീണ കൂട്ടിച്ചേര്‍ത്തു. ബിഗ്‌ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും വീണ നിഷേധിച്ചു.