![](https://britishpathram.com/malayalamNews/101597-uni.jpg)
കാത്ത് കാത്തിരുന്ന് ലോട്ടറി അടിക്കുകയും ആ ലോട്ടറി കാണാതെ പോകുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തില്‍ ഒരു അവസ്ഥയാണ് വിര്‍ജീനിയയിലെ മൊണെറ്റയില്‍ താമസിക്കുന്ന ജാക്വലിന്‍ മംഗസ് എന്ന സ്ത്രീയ്ക്ക് ഉണ്ടായത്. ഒരുപാട് നാള്‍ കാത്തിരുന്നാണ് യുവതിക്ക് ലോട്ടറി അടിക്കുന്നത്. പക്ഷെ ലോട്ടറി കാണാതാവുകയായിരുന്നു.
ആ ടിക്കറ്റ് എവിടെയാണ് വെച്ചതെന്ന് അവര്‍ മറന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബൈബിള്‍ തുറന്നപ്പോഴാണ് അതിനുള്ളില്‍ സൂക്ഷിച്ചുവച്ച ലോട്ടറി ടിക്കറ്റ് വീണ്ടും അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അതെടുത്ത് പരിശോധിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അടിച്ചത് ഒരു മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ട്. ഇന്ത്യന്‍ രൂപയില്‍ 8.66 കോടിയോളം വരുമിത്.
മറ്റൊരു വ്യക്തിക്ക് ലോട്ടറി അടിച്ച വാര്‍ത്ത പത്രങ്ങളില്‍ കണ്ടപ്പോഴാണ് ജാക്വലിന്‍ താന്‍ എടുത്ത ലോട്ടറിയെക്കുറിച്ച് ഓര്‍ത്തത്. പക്ഷേ, ടിക്കറ്റ് എവിടെയാണ് സൂക്ഷിച്ചതെന്ന് അവര്‍ മറന്നു പോയിരുന്നു. പിന്നീട് വീട് മുഴുവനായി പരിശോധിച്ചെങ്കിലും ലോട്ടറി ടിക്കറ്റ് മാത്രം കണ്ടെത്താനായില്ല. ഒടുവില്‍ ബൈബിള്‍ എടുത്തപ്പോഴാണ് അതിനുള്ളില്‍ നിന്നും ടിക്കറ്റ് കണ്ടെടുത്തത്. ഒരു മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ട് ടിക്കറ്റ് ആണ് തന്റെ കയ്യില്‍ ഉള്ളത് തനിക്ക് വിശ്വസിക്കാനായില്ലെന്നാണ് സംഭവത്തെ കുറിച്ച് വിവരിക്കനെ ജാക്വലിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഭൂമി തലകീഴായി മറിയുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടു എന്നാണ് ആ നിമിഷത്തെ ജാക്വലിന്‍ വിശേഷിപ്പിച്ചത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലന്നും താന്‍ ഇപ്പോഴും വലിയ ആവേശത്തില്‍ ആണെന്നും അവര്‍ കൂട്ടി ചേര്‍ത്തതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ നിന്നുള്ള ട്രെയിനി ഗ്യാസ് എന്‍ജിനീയറായ യുവാവിനും ലോട്ടറി അടിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ജെയിംസ് ക്ലാര്‍ക്സണ്‍ എന്ന ഇദ്ദേഹത്തിന് ലോട്ടോ ജാക്ക്പോട്ടില്‍ 7.5 മില്യണ്‍ പൗണ്ട് (79.58 കോടി രൂപ) ആണ് ലഭിച്ചത്. ലോട്ടറി അടിച്ചതിന്റെ തൊട്ടടുത്ത ദിവസവും സാധാരണ പോലെ ഇദ്ദേഹം ജോലിക്ക് വന്നത് സഹപ്രവര്‍ത്തകരെ എല്ലാവരെയും അത്ഭുതപ്പെടുത്തി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)