![](https://britishpathram.com/malayalamNews/101598-uni.jpg)
വിവാഹത്തിന്റെ അന്ന് വേദിയിലേക്ക് എത്തിയ വരന്‍ നൃത്തം ചെയ്തതും വധുവിന്റെ പിതാവ് വിവാഹം വേണ്ടെന്ന് വച്ചു. ജനപ്രിയ ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചതോടെയാണ് വധുവിന്റെ പിതാവ് വിവഹത്തില്‍ നിന്നും പിന്‍മാറിയത്.
സുഹൃത്തുക്കള്‍ സന്തോഷിപ്പിക്കാന്‍ വരന്‍ ''ചോളി കെ പീച്ചേ ക്യാ ഹെ'' എന്ന ഗാനത്തിന് നൃത്തം ചെയ്തതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.
ഘോഷയാത്രയുമായാണ് വരന്‍ ന്യൂഡല്‍ഹിയിലെ വേദിയിലെത്തിയത്. ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ വരനെ തങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. എന്നാല്‍ ചോളി കെ പീച്ചേ ഗാനം കേട്ടതോടെ വരനും ആവേശം നിയന്ത്രിക്കാനായില്ല, അതിഥികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് യുവാവും നൃത്തം ചെയ്തു. എന്നാല്‍ വധുവിന്റെ പിതാവിന് വരന്റെ പ്രവര്‍ത്തി അംഗീകരിക്കാനായില്ല.
വരന്റെ പ്രകടനം അനുചിതമെന്ന് പറഞ്ഞ് പ്രകോപിതനായ പിതാവ് ഉടന്‍തന്നെ കല്യാണച്ചടങ്ങുകള്‍ നിര്‍ത്തിവച്ചു. വരന്റെ പ്രവര്‍ത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച ഇയാള്‍ അരിശം മാറാതെ വേദിവിട്ടിറങ്ങിപോയി. വധു എന്തുചെയ്യണമെന്നറിയാതെ നിസഹായായി. വരന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റാന്‍ പിതാവ് തയാറായില്ല. വാര്‍ത്ത സമൂഹമദ്ധ്യമങ്ങളില്‍ തരംഗമായതോടെ മകളും വരന്റെ കുടുംബവും തമ്മില്‍ ബന്ധം തുടരുന്നതും ഇയാള്‍ വിലക്കി.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)