ഇസ്രായേലി സ്പൈവെയര്‍ കമ്പനിയായ പാരഗണ്‍ സൊല്യൂഷന്‍സ്, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്കു ചെയ്തതായി മെറ്റ. ഹാക്കിങ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മെറ്റ പാരഗണിന് കത്തയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തൊണ്ണൂറോളം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്കു ചെയ്യാന്‍ ശ്രമം നടന്നതായി മെറ്റ പറഞ്ഞു. എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യ ആശയവിനിമയങ്ങള്‍ക്ക് ഇനിയും സംരക്ഷണം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, പാരഗണ്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഹാക്കിങ്ങിന് ലക്ഷ്യമിട്ട ആളുകളുടെ വിവരങ്ങളോ രാജ്യമോ വാട്‌സ്ആപ്പ് ഇതുവരെ വെളിപ്പെടുത്തിയില്ല. പാരഗണ്‍ ആണ് ഉത്തരവാദിയെന്ന് എങ്ങനെ സ്ഥിരീകരിച്ചു എന്ന ചോദ്യം ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചു.
വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള പാരഗണ്‍ സ്‌പൈവെയറര്‍ ആക്രമണ ശ്രമം, സ്പൈവെയറുകളുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന്, സിറ്റിസണ്‍ ലാബ് ഗവേഷകന്‍ ജോണ്‍ സ്‌കോട്ട്-റെയില്‍ട്ടണ്‍ പറഞ്ഞു.