![](https://britishpathram.com/malayalamNews/101610-uni.jpg)
ലിവര്‍പൂള്‍: യു കെയിലുടനീളം പ്രവര്‍ത്തന അടിത്തറ വിപുലപ്പെടുത്തി ഓസിസിസി (യുകെ). ശനിയാഴ്ച സംഘടനയുടെ ലിവര്‍പൂള്‍ യൂണിറ്റിന്റെ രൂപീകരണത്തോടെ യുകെയിലെ പ്രവര്‍ത്തന കുതിപ്പില്‍ ഒരു പടികൂടി മുന്നോട്ട് പോയിരിക്കയാണ് ഓഐസിസിയുടെ യുകെ ഘടകം.
അടുത്ത മൂന്ന് മാസം കൊണ്ട് യു കെയിലുടനീളം ചെറുതും വലുതുമായ യൂണിറ്റുകള്‍ രൂപീകരിച്ചും ഇപ്പോഴുള്ളവ പുനസംഘടിപ്പിച്ചുകൊണ്ടും ഓഐസിസി (യുകെ)യുടെ പ്രവര്‍ത്തനം രാജ്യമാകെ വ്യാപിപ്പിക്കുക എന്ന ചരിത്രപ്രധാനമായ ദൗത്യമാണ് കെപിസിസി നേതൃത്വം ഓഐസിസി (യുകെ)യുടെ പുതിയ നാഷണല്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്.
കലാ - കായിക - സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ലിവര്‍പൂള്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഓഐസിസി (യുകെ)യുടേതായി ഒരു യൂണിറ്റ് രൂപീകരിക്കാനായത് സംഘടനയോട് മലയാളി സമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് മറ്റൊരു ഉദാഹരണമായി. കൊച്ചി - യുകെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത പരന്ന ഉടന്‍, ഓഐസിസി (യുകെ) വിഷയത്തില്‍ ഇടപെട്ടതും മലയാളി സമൂഹത്തിന്റെ ഇടയില്‍ സംഘടനയുടെ പേരും വിശ്വാസ്യതയും ഉയര്‍ത്തിയിരുന്നു.
ശനിയാഴ്ച സംഘടിപ്പിച്ച ലീവര്‍പൂള്‍ യൂണിറ്റിന്റെ രൂപീകരണ സമ്മേളനം ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ വക്താവ് റോമി കുര്യാക്കോസ് യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
ലിവര്‍പൂള്‍ യൂണിറ്റിനെ പ്രതിനിധീകരിച്ചു പീറ്റര്‍ പൈനാടത്ത്, ജിറില്‍ ജോര്‍ജ്, ബ്ലസ്സന്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഓഐസിസി (യു കെ) ലിവര്‍പൂള്‍ യൂണിറ്റ് ഭാരവാഹികള്‍:
പ്രസിഡന്റ്:
പീറ്റര്‍ പൈനാടത്ത്
വൈസ് പ്രസിഡന്റുമാര്‍:
ജിറില്‍ ജോര്‍ജ്,
ഡെയ്‌സി ഡാനിയല്‍
ജനറല്‍ സെക്രട്ടറി:
ബ്ലസ്സന്‍ രാജന്‍
ജോയിന്റ് സെക്രട്ടറി
റോഷന്‍ മാത്യു
ട്രഷറര്‍:
ജോഷി ജോസഫ്
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)