![](https://britishpathram.com/malayalamNews/101615-uni.jpg)
സോഷ്യല്‍ മീഡിയയില്‍ നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. ഇതാ അത്തരത്തില്‍ മൂന്നരക്കോടിയോളം ആളുകള്‍ കണ്ട സൂപ്പര്‍ വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. വരനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കാനായി നൃത്തം ചെയ്യുന്ന വധുവിന്റെ വീഡിയോയാണിത്. അതിഥികളായെത്തിയവരും വധുവിനൊപ്പം ചേര്‍ന്ന് നൃത്തം ചെയ്യുകയായിരുന്നു.
ഷാദി വിത്ത് ഷാസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. മീറ്റിന്റെയും ജിനാലിന്റെയും വിവാഹ വീഡിയോയാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. വളരെ പെട്ടെന്ന് തന്നെ മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്.
കതിര്‍മണ്ഡപത്തിലേക്കെത്തുന്ന വരനെ വധു വഴിയില്‍ തടയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് മാമെ ഖാന്റെ 'ചൗധരി' എന്ന ഗാനത്തിനൊപ്പിച്ച് യുവതി നൃത്തം ആരംഭിച്ചു. പാട്ട് മുറുകുന്നതിന് അനുസരിച്ച് വരനെ ചുറ്റിക്കൊണ്ട് വധു നൃത്തം ചെയ്യുന്നു. ഇതിനിടെ വധുവിനെയും അതിഥികളെയും ഞെട്ടിച്ച് വധുവിനൊപ്പം വരനും നൃത്തം ചെയ്ത് തുടങ്ങുന്നു. ഇതോടെ അതിഥികളില്‍ നിന്ന് സന്തോഷത്തിന്റെ ശബ്ദങ്ങള്‍ ഉയരുകയും അതൊരു സംഘ നൃത്തമായി തീരുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
നിരവധി പേര്‍ ചിരിക്കുന്നതും ഹൃദയത്തിന്റെയും ചിഹ്നങ്ങള്‍ പങ്കുവച്ചു. 'അവന്റെ മുഖത്തെ ഒരു സന്തോഷം' വരനെ തമാശ പറഞ്ഞ് ചിലരെഴുതി. ഇന്ത്യക്കാര്‍ പൊളിയല്ലേ എന്നായിരുന്നു ഒരു കുറിപ്പ്. 'അവന്‍ എന്നെ ഇതുപോലെ ആരാധിക്കുന്നില്ലെങ്കില്‍ ഞാന്‍ വിവാഹം കഴിക്കില്ല.' എന്നായിരുന്നു ഒരു കുറിപ്പ്. 'അവരുടെ കുടുംബം അവരെ ആരാധിക്കുന്ന രീതി' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. രാജസ്ഥാനി സംസ്‌കാരത്തിന്റെ സൌന്ദര്യം എന്ന് കുറിച്ചവരും കുറവല്ല.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)