![](https://britishpathram.com/malayalamNews/101618-uni.jpg)
സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ യാത്ര ഇനി ബുള്ളറ്റ് പ്രൂഫ് റോള്‍സ് റോയിസിലാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായി ബുള്ളറ്റ് പ്രൂഫ് കവചമുള്ള റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കള്ളിനന്‍ കാറുകളുടെ ഉടമയാണിദ്ദേഹം. ശതകോടീശ്വരനായ അംബാനിയുടെ ഗാരേജില്‍ ഒന്നും രണ്ടുമല്ല നിലവില്‍ തന്നെ റോള്‍സ് റോയിസിന്റെ പത്തോളം കള്ളിനന്‍ ഉള്ളതിനാല്‍ അവസാനത്തേത് ആണിത്. ചണ്ഡീഗഡിലെ വര്‍ക്ക് ഷോപ്പിലാണ് ബുള്ളറ്റ് പ്രൂഫ് കാറിന്റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നത്. വെടിയുണ്ടകളേയും ഗ്രനേഡുകളേയും അതിജീവിക്കാന്‍ കഴിയുന്ന അത്യാധുനിക എസ്യുവി ആണിത്.
മിലിറ്ററി ഗ്രേഡ് റണ്‍ഫ്‌ളാറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ടയറുകളാണ് ഈ കാറിന്റേത്. ആഡംബരത്തിന്റെ കാര്യത്തില്‍ സമാനതകളില്ലാത്ത വാഹനമാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍. 2019 ലാണ് മുകേഷ് അംബാനി രാജ്യത്ത് ആദ്യമായി റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ മോഡല്‍ സ്വന്തമാക്കിയത്. ഇതിനോടകം പത്തിലധികം മോഡലുകള്‍ അദ്ദേഹം വാങ്ങിക്കഴിഞ്ഞു. തന്റെ യാത്രകളില്‍ സുരക്ഷക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നയാളാണ് മുകേഷ് അംബാനി. നിലവില്‍ അംബാനി അത്യധികം സുരക്ഷാ ക്രമീകരണങ്ങളുള്ള മെഴ്സിഡസ് ബെന്‍സ് എസ് 680 ഗാര്‍ഡ് സീഡാനിലാണ് യാത്ര ചെയ്യുന്നത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)