![](https://britishpathram.com/malayalamNews/101620-uni.jpg)
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മാരക വൈറസുകളിലൊന്നായ നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാംപ്ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചു.
ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ആഗോളതലത്തില്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഡോ. ഷൈസ് പാരിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മുള്ളന്‍പന്നിയുടെ ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാണ് ഈ സസ്തനികള്‍. നിപ വൈറസിനെപ്പോലെ പോലെ തന്നെ വവ്വാലുകളാണ് ഇവയുടേയും വാഹകര്‍. വവ്വാലില്‍ നിന്ന് മനുഷ്യരുള്‍പ്പെടെ മറ്റ് ജീവികളിലേക്ക് വൈറസ് പകരാമെന്നും ഗവേഷകര്‍ പറയുന്നു.
'പാരാമിക്‌സോവൈറിഡേ' എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. കേരളത്തെ സമീപകാലത്ത് ഭീതിയിലാഴ്ത്തിയ നിപ വൈറസും ഇതേ വൈറസ് വിഭാഗത്തിലുള്ളത്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ബാധിക്കും. മസ്തിഷ്‌കജ്വരം പോലെ അതിസങ്കീര്‍ണമായ അവസ്ഥയിലേക്ക് നയിക്കുകയും രോഗിയുടെ മരണിത്തിന് ഇടയാക്കുകയും ചെയ്യും.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)