![](https://britishpathram.com/malayalamNews/101633-uni.jpg)
യൂട്യൂബ് ചാനലുകളില്‍ തന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ ആരാധ്യ ബച്ചന്‍. തന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് ആരാധ്യ ബച്ചന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഈ ഹര്‍ജിയല്‍ ഗൂഗിളിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. നേരത്തേ, ആരാധ്യ നല്‍കിയ ഹരിജിയില്‍ യൂട്യൂബ് ചാനലുകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇവ പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അവയെ കേള്‍ക്കാതെ തന്നെ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ ആരാധ്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റാരോപിതര്‍ കേസില്‍ ഹാജരാകാത്തതിനാല്‍, ഏകപക്ഷീയമായി മുന്നോട്ട് പോകണമെന്ന ആവശ്യത്തില്‍ ജസ്റ്റിസ് മിനി പുഷ്‌കര്‍ണയാണ് നോട്ടീസ് അയച്ചത്. പ്രായപൂര്‍ത്തിയാകാത്ത ആരാധ്യയും പിതാവ് അഭിഷേക് ബച്ചനുമാണ് ഹരജി സമര്‍പ്പിച്ചത്. കേസ് മാര്‍ച്ച് 17ന് വീണ്ടും പരിഗണിക്കും. ബോളിവുഡ് ടൈം, ബോളി പക്കോഡ, ബോളി സമൂസ, ബോളിവുഡ് ഷൈന്‍ എന്നിവയുള്‍പ്പെടെയുള്ള യൂട്യൂബ് ചാനലുകള്‍ക്കും കോടതി സമന്‍സ് അയച്ചു.
2023 ഏപ്രില്‍ 20ന്, ആരാധ്യയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് നിരവധി യൂട്യൂബ് ചാനലുകളെ വിലക്കിക്കൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു കുട്ടിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് 'രോഗാതുരമായ വികൃതി' എന്ന് കോടതി നിരീക്ഷിച്ചിരുന്നു. 'ഗുരുതരമായ രോഗബാധിതയാണ്', 'മരിച്ചു' എന്നൊക്കെയായിരുന്നു തെറ്റായ വീഡിയോകള്‍. ഇവ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് നിര്‍ദേശിച്ചിരുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)