![](https://britishpathram.com/malayalamNews/101634-uni.jpg)
ബിഗ് ബോസില്‍ ആയിരുന്നപ്പോഴും ബിഗ്‌ബോസിന് ശേഷവും നിരവധി ആരാധകര്‍ ഉള്ള താരമാണ് ജാന്മണി. ജാന്മണിക്ക് നിരവധി വിമര്‍ശകര്‍ ഉണ്ടായിരുന്നെങ്കിലും ആരാധകരുടെ എണ്ണത്തില്‍ കുറവില്ല. ബിഗ്‌ബോസിന് ശേഷം പുറത്തിറങ്ങിയ ജാന്മാണിയും ഒപ്പം ബിഗ് ബോസില്‍ കൂടെ ഉണ്ടായിരുന്ന സഹമത്സരാര്‍ഥിയും മോഡലുമായ അഭിഷേകും എപ്പോഴും ഒരുമിച്ചാണ് കാണുന്നത് എന്ന് എല്ലാവരും പറയുന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്‍മണി വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടുന്നത്. എന്നാല്‍ ബിഗ് ബോസിലേക്ക് പോയതിന് ശേഷം വ്യാപകമായ വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു. കൂടുതലും പരിഹാസങ്ങളായിരുന്നു. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഇരുവരും ഒരുമിച്ച് ഫോട്ടോഷൂട്ടുകളിലും ഉദ്ഘാടനങ്ങളിലും മറ്റ് ഷോ കളിലുമൊക്കെ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ജാന്‍മണി അഭിഷേകുമായി പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ വന്നു. ഇടയ്ക്ക് ജാന്‍മണിയുടെ വീട്ടില്‍ പോയതും ഇത്തരം വാര്‍ത്തകള്‍ക്ക് കാരണമായി. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക്. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
'ജാന്‍മണി എന്നേക്കാള്‍ മൂത്തതാണ്, ഒരു ട്രാന്‍സ്‌പേഴ്‌സാണ്. ഞങ്ങള്‍ തമ്മില്‍ ആ രീതിയിലുള്ള അട്രാക്ഷന്‍ ഇല്ല.പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. ജാന്‍മണി നല്ല തമാശകള്‍ പറയും. ജാന്‍മണിയുടെ അടുത്തു പോയാല്‍ തിരിച്ചു വരുന്നതു വരെ ഞാന്‍ ചിരിയായിരിക്കും. മൊത്തത്തില്‍ ഒരു ഫണ്ണി ക്യാരക്ടറാണ്. അതുകൊണ്ടു തന്നെ അവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമാണ്. കൊച്ചിയില്‍ എത്തിയാല്‍ ഞാന്‍ കൂടുതല്‍ സമയവും ജാന്‍മണിക്കൊപ്പമായിരിക്കും സമയം ചെലവഴിക്കുക. മീഡിയക്ക് രണ്ടു പേര്‍ ഒന്നിച്ച് നടക്കുന്നതു കണ്ടാല്‍ എങ്ങനെയെങ്കിലും ഒരു കോമ്പോ ഉണ്ടാക്കണം. ആ വാര്‍ത്തകള്‍ വിശ്വസിക്കുന്ന ആളുകളുമുണ്ട്'', അഭിഷേക് പറഞ്ഞു.
ബിഗ്‌ബോസിനുള്ളില്‍ കയറിയപ്പോള്‍ താന്‍ ടാര്‍ഗറ്റ് ചെയ്തിരുന്നയാള്‍ ജാന്‍മണി ആയിരുന്നെന്നും അഭിഷേക് പറഞ്ഞു. ''ഹൗസിനുള്ളില്‍ വെച്ച് ജാനു എന്നോട് തീരെ സംസാരിക്കാറില്ലായിരുന്നു. പക്ഷേ, പുറത്തിറങ്ങിയതിനു ശേഷം എന്നെ ആദ്യം വിളിച്ചത് ജാന്‍മണിയാണ്. പിന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി'', അഭിഷേക് കൂട്ടിച്ചേര്‍ത്തു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)