![](https://britishpathram.com/malayalamNews/101638-uni.jpg)
സ്റ്റോക്ക് - ഓണ്‍ - ട്രെന്റ്: രണ്ട് കാറ്റഗറികളിലായി സംഘടിപ്പിക്കുന്ന ഓ ഐ സി സി (യു കെ) പ്രഥമ ബാഡ്മിന്റ്ന്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്കായുള്ള ടീമുകളുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. ഫെബ്രുവരി 15, ശനിയാഴ്ച രാവിലെ 9ന് തുടങ്ങുന്ന മത്സരങ്ങള്‍ക്കായി ടീമുകള്‍ക്ക് ഫെബ്രുവരി 5 വരെ ഓണ്‍ലൈന്‍ ആയോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. £30 പൗണ്ട് ആണ് രജിസ്ട്രേഷന്‍ ഫീസ്.
പാലക്കാടിന്റെ യുവ എം എല്‍ എയും യൂത്ത് ഐക്കണുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് ഫെന്റണ്‍ മനോറിലുള്ള സെന്റ്. പീറ്റേഴ്‌സ് കോഫ് അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
യു കെയിലെ വിവിധ ഇടങ്ങളില്‍ നിന്നുമായി നിരവധി ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ രജിസ്‌ട്രേഷനില്‍ മികച്ച പ്രതികരണമാണ് പ്രകടമാകുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഓ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സംഘടനയുടെ സ്റ്റോക്ക് - ഓണ്‍ - ട്രെന്റ് യൂണിറ്റാണ് മല്‍സരങ്ങള്‍ക്ക് ആതിഥെയത്വം വഹിക്കുന്നത്.
മെന്‍സ് ഡബിള്‍സ്
രണ്ട് ഇന്റര്‍മീടിയേറ്റ് കളിക്കാര്‍ അല്ലെങ്കില്‍ ഒരു ഇന്റര്‍മീടിയേറ്റ് കാറ്റഗറി കളിക്കാരന്‍ ഒരു അഡ്വാന്‍സ് കാറ്റഗറി കളിക്കാരനുമായി ചേര്‍ന്നു ടീമായി മത്സരിക്കാം. 32 ടീമുകള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.
സമ്മാനങ്ങള്‍
ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി + £301
£201+ ട്രോഫി
£101+ ട്രോഫി
മെന്‍സ് ഡബിള്‍സ് (40 വയസിന് മുകളില്‍)
16 ടീമുകള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ടായിരിക്കും.
സമ്മാനങ്ങള്‍
പി റ്റി തോമസ് മെമ്മോറിയല്‍ ട്രോഫി + £201
£101+ ട്രോഫി
£75 + ട്രോഫി
രജിസ്‌ട്രേഷന്‍ ഫീസ്:
£30 പൗണ്ട്
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലിങ്ക്:
https://forms.gle/DFKCwdXqqqUT68fRA
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോണ്‍ നമ്പര്‍:
ഷൈനു ക്ലെയര്‍ മാത്യൂസ്: +44 7872 514619
വിജീ കെ പി: +44 7429 590337
ജോഷി വര്‍ഗീസ്: +44 7728 324877
റോമി കുര്യാക്കോസ്: +44 7776646163
ബേബി ലൂക്കോസ്: +44 7903 885676
മത്സര വേദി:
St Peter's CofE Academy,
Fenton Manor,
Fenton,
Stoke-on-Trent,
Staffordshire ST4 2RR
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)