![](https://britishpathram.com/malayalamNews/101644-uni.jpg)
അമൃത്സര്‍: യു.എസ് നാടുകടത്തിയ 205 അനധികൃത ഇന്ത്യന്‍കുടിയേറ്റക്കാര്‍ ഇന്ന് അമൃത്സറിലെത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം അമൃത്സറിലെ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കുടിയേറ്റക്കാരുമായി വരുന്നസൈനിക വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നത്. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് വിമാനത്തിലുള്ളത്.
പഞ്ചാബ് സര്‍ക്കാര്‍ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും വിമാനത്താവളത്തില്‍ കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) ഗൗരവ് യാദവ് ചൊവ്വാഴ്ച പറഞ്ഞു. തിരിച്ചയക്കുന്നവരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യു.എസിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചക്കായി സംഭാവന നല്‍കിയവരെ തിരിച്ചയക്കുന്നതിനു പകരം സ്ഥിരതാമസത്തിന് അവസരം നല്‍കുകയാണ് വേണ്ടതെന്ന് പ്രവാസികാര്യ മന്ത്രി കുല്‍ദീപ് സിങ് ധലിവാല്‍ പറഞ്ഞു.
നിരവധി ഇന്ത്യക്കാര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഉപയോഗിച്ച് യുഎസില്‍ പ്രവേശിച്ചതായും പിന്നീട് കാലാവധി കഴിഞ്ഞതായും ഇത് അവരെ നിയമവിരുദ്ധ കുടിയേറ്റക്കാരാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു. യുഎസില്‍ താമസിക്കുന്ന പഞ്ചാബികളുടെ ആശങ്കകളും താല്‍പ്പര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം, രാജ്യത്തെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 205 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസ് നാടുകടത്തിയത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)