നിങ്ങളുടെ കാർ ഇൻഷുറൻസ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതുക്കാൻ പോവുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു അത്ഭുതകരമായ സമ്മാനം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇൻഷുറൻസ് പ്രൈസ് താരതമ്യ വെബ്‌സൈറ്റായ കംപേയർ ദി മാർക്കറ്റ് പ്രകാരം, സമീപ മാസങ്ങളിൽ ഇൻഷുറൻസ് പ്രീമിയങ്ങൾ കുത്തനെ കുറയുന്നു. കഴിഞ്ഞ വർഷം മാത്രം £221 പൗണ്ടിന്റെ കുറവ് ഒരു ശരാശരി കാർ ഇൻഷുറൻസ് പ്രീമിയത്തിൽ വന്നു. വെറും 12 മാസത്തിനുള്ളിൽ അഞ്ചിലൊന്നിൽ കൂടുതൽ കുറവാണിത് എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. ഈ നിരക്കുകൾ വളരെ വേഗത്തിൽ കുറയുന്നതിനാൽ, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ഇൻഷുറൻസ് എടുക്കുമ്പോൾ ഏകദേശം £23 കുറവ് നൽകിയാൽ മതി. ശരാശരി വാർഷിക പ്രീമിയം ഇപ്പോൾ £729 ആണ്. മാസങ്ങളായി പ്രീമിയങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു.. ഇപ്പോൾ എന്തുകൊണ്ടാണ് അവ പെട്ടെന്ന് ഇടിയുന്നത്? കോവിഡ് മഹാമാരിക്കുശേഷം മൂന്ന് വർഷങ്ങൾക്ക് പിന്നിട്ടപ്പോൾ വാഹന ഉടമകൾക്ക് ഭയാനകമായ ഒരു സാഹചര്യമാണ് ഉണ്ടായത്, ഔദ്യോഗിക പണപ്പെരുപ്പ കണക്കുകൾ പ്രകാരം, 2021 മെയ് മുതൽ 2024 ജൂൺ വരെ പ്രീമിയങ്ങൾ ഭയാനകമായി 82 ശതമാനം ഉയർന്നു. ഇൻഷുറൻസ് സാഹചര്യങ്ങൾ മാറിയിട്ടില്ലെങ്കിലും. പലർക്കും ഇതിനേക്കാൾ വളരെ ഉയർന്ന വിലയാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള ലോക്ക്ഡൗണുകൾ മൂലം വിതരണ ശൃംഖലകൾ തടസ്സപ്പെട്ടതാണ് വ്യവസായ തലത്തിൽ പ്രീമിയം വർദ്ധനവിന് കാരണമായത്, ഇത് അറ്റകുറ്റപ്പണികൾക്കായി സ്പെയർ കാർ പാർട്സ് വാങ്ങുന്നതിനുള്ള ചെലവും ർദ്ധിപ്പിച്ചു. കഴിഞ്ഞവർഷം ആ ചെലവ് സമ്മർദ്ദങ്ങൾ ഒടുവിൽ കുറയാൻ തുടങ്ങി, അത് ഇപ്പോൾ കുറഞ്ഞ കവറേജ് ചെലവുകളിലേക്ക് നയിക്കുന്നു. അതുപോലെ ആളുകളുടെ ഡ്രൈവിംഗ് ശീലങ്ങളിൽ വരുന്ന മാറ്റങ്ങൾ ഇൻഷുറൻസ് പരിരക്ഷയുടെ ചിലവ് കുറയ്ക്കുന്നു. ഉദാഹരണത്തിന്, അപകടങ്ങളിൽ പെടാനുള്ള സാധ്യത കൂടുതലുള്ള യുവ ഡ്രൈവർമാർക്ക്, കാർ ഓടിക്കുന്നതിനുള്ള ചെലവ് ഇപ്പോൾ വളരെ ഉയർന്നതാണ്, അത് പലരെയും റോഡുകളിൽ നിന്ന് പുറത്താക്കുന്നു. കാറിന്റെ വില, ഇൻഷുറൻസ്, ഡ്രൈവിംഗ് പാഠങ്ങൾ, ഇന്ധന നികുതി, ഇൻഷുറൻസ് എന്നിവയെല്ലാം കൂടിക്കഴിഞ്ഞാൽ, കഴിഞ്ഞ വർഷം പുതിയ ഡ്രൈവർമാർ റോഡിലിറങ്ങാൻ ശരാശരി £7,100 ചിലവായി - 2023 നെ അപേക്ഷിച്ച് 19 ശതമാനം വർധനവാണിതെന്നും റിപ്പോർട്ട് പറയുന്നു. ഇപ്പോൾ കാർ ഇൻഷുറൻസ് ചാർജുകൾ എത്രമാത്രം കുറഞ്ഞു? കംപയർ ദി മാർക്കറ്റ് പ്രകാരം പ്രീമിയം ചാർജുകൾ മൊത്തത്തിൽ 23 ശതമാനം കുറഞ്ഞു, എന്നാൽ രാജ്യത്തുടനീളം വീഴ്ചകളുടെ വലുപ്പം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ലണ്ടനിലെ ജനങ്ങൾക്ക് ഏറ്റവും വലിയ ലാഭം ലഭിക്കുന്നു. ശരാശരി £370 പൗണ്ട്. അതേസമയം വെയിൽസിലുള്ളവർ ഏറ്റവും ചെറിയ ചാർജ്ജ് മാറ്റത്തിനും £62 ഇരകളായി. രാജ്യതലസ്ഥാനത്ത് വാഹനമോടിക്കുന്നതിലും പാർക്കിംഗ് ചെയ്യുന്നതിലും ഉണ്ടാകുന്ന അപകടസാധ്യതകൾ വർദ്ധിക്കുന്നതിനാൽ ലണ്ടനിലെ വാഹന ഉടമകളാണ് സാധാരണയായി ഏറ്റവും ഉയർന്ന പ്രീമിയം അടയ്ക്കുന്നത്. എന്നാൽ പുതിയ ട്രെന്റിൽ മിക്ക ബറോകളിലും പ്രീമിയങ്ങൾ ഏകദേശം 21 ശതമാനം മുതൽ 29 ശതമാനം വരെ കുറഞ്ഞു. - ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലല്ല - എന്നാൽ പൗണ്ട്, പെൻസ് എന്നിവയുടെ കാര്യത്തിൽ കുറവുകൾ വളരെ കൂടുതലാണ്. പ്രായം കുറഞ്ഞ ഡ്രൈവർമാർക്ക് ശരാശരി £425 കുറവ് ലഭിക്കുമ്പോൾ, 80 വയസ്സിനു മുകളിലുള്ളവർക്ക് ശരാശരി £61 കുറവ് അനുഭവപ്പെടുന്നു. എന്നിരുന്നാലും, പ്രായം കുറഞ്ഞ ഡ്രൈവർമാർ ഇപ്പോഴും 80 വയസ്സിനു മുകളിലുള്ളവരുടെ ഇരട്ടിയിലധികം പ്രീമിയം അടയ്ക്കുന്നു - £1,577, £627. 65 നും 79 നും ഇടയിൽ പ്രായമുള്ള ഡ്രൈവർമാർ ഏറ്റവും കുറഞ്ഞ പ്രീമിയം അടയ്ക്കുന്നു - ഒരു വർഷത്തിൽ ശരാശരി £58 കുറഞ്ഞ് £370 ആയി. മികച്ച ഡീലുകൾ ലഭിക്കാനുള്ള ട്രിക്കുകളും ടിപ്‌സുകളും ഇപ്പോൾ വിലകൾ കുറയുന്നതിനാൽ, നിങ്ങളുടെ പ്രീമിയം പുതുക്കാൻ കഴിയുന്നത്ര കാലം കാത്തിരിക്കാൻ പ്രലോഭിപ്പിച്ചേക്കാം. കാത്തിരിക്കാം എന്നാൽ നിങ്ങൾ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നാണ് ഈരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. 'നിങ്ങൾ അവസാന നിമിഷം വരെ കാത്തിരുന്നാൽ - നേരത്തെ പുതുക്കാൻ മറന്നുപോയതുകൊണ്ടാണെങ്കിൽ പോലും - നിങ്ങളെ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗമാക്കി കാണുകയും അതിനാൽ ഉയർന്ന പ്രീമിയം ഈടാക്കുകയും ചെയ്യും.' നിങ്ങളുടെ ഇൻഷുറൻസ് കാലാവധി തീരുന്നതിന് 26 ദിവസം മുമ്പാണ് പുതിയ കാർ ഇൻഷുറൻസ് പോളിസി വാങ്ങാനുള്ള ഏറ്റവും വിലകുറഞ്ഞ സമയം..ഇതുമൂലം നിങ്ങളുടെ പുതുക്കൽ ദിവസം വാങ്ങുന്നതിനേക്കാൾ 55 ശതമാനം ലാഭിക്കാൻ സഹായിക്കും.' ഒന്നിലധികം വാഹനങ്ങൾക്കുള്ള ഓഫർ പരീക്ഷിച്ചുനോക്കൂ ഒന്നിലധികം വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ എടുത്താൽ ചില ഇൻഷുറർമാർ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ രീതിയിൽ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ലഭിച്ചെക്കാം. എങ്കിലും ഉറപ്പുള്ള കാര്യവുമല്ല. എന്നാൽ ചില മൾട്ടി-കാർ ഡീലുകൾ ഇപ്പോൾ വളരെ മത്സരാധിഷ്ഠിതമായി മാറുകയാണ്. 'നിങ്ങളുടെ വീട്ടിൽ ഒന്നിൽ കൂടുതൽ കാറുകൾ ഉണ്ടെങ്കിൽ, പുതുക്കുമ്പോൾ വെവ്വേറെ പോളിസികൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരേ പോളിസിയിൽ ഉൾപ്പെടുത്തുന്നതിന് എത്ര ചെലവാകുമെന്ന് പരിശോധിക്കുക,' ഒരുപക്ഷേ, കുറഞ്ഞ ചാർജ്ജ് നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങളുടെ ജോലി ടൈറ്റിൽ മാറ്റുക ഇൻഷുറൻസ് കവർ എടുക്കുമ്പോൾ, നിങ്ങളുടെ പ്രൊഫഷനെക്കുറിച്ച് ചോദിക്കും. നിങ്ങൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ നിങ്ങൾക്ക് ലഭിക്കുന്ന ഡിസ്‌കൗണ്ടിൽ വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ ജോലിയെ എങ്ങനെ വിവരിക്കുന്നുവെന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഫോമിൽ എഴുതുമ്പോൾ നിങ്ങളുടെ റോളിനെ കൃത്യമായി വിവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്നാൽ നിങ്ങളുടെ തൊഴിലിനെ പൊതുവല്ലാത്ത മറ്റൊരു പര്യായ പേരിൽ അല്ലെങ്കിൽ ഒന്നിലധികം പേരുകൾ ഉപയോഗിക്കാമെങ്കിൽ അത് നിങ്ങൾക്ക് കുറച്ച് പണം ലാഭിക്കാൻ സഹായിക്കും. ഉദാഹരണമായി ഷെഫ്, എന്നതിനുപകരം കുക്ക് എന്നാക്കുക. അല്ലെങ്കിൽ ടീച്ചർ എന്നത് എഡ്യൂക്കേറ്റർ എന്നാക്കി മാറ്റുക. കൂടിയ കവറേജും കുറഞ്ഞ നിരക്കും തിരഞ്ഞെടുക്കുക: നിലവിൽ നിരവധി കമ്പനികൾ കുറഞ്ഞ നിരക്കിൽ പോളിസികൾ വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ കവറേജ് ലഭിക്കുന്നവ തിരഞ്ഞെടുക്കുക. എങ്കിലും നിലവിലെ പോളിസി റദ്ദാക്കുന്നതിനും പുതിയത് വാങ്ങുന്നതിനും ഇടയിൽ നിങ്ങൾക്ക് പരിരക്ഷയില്ലാതെ പോകുന്നില്ലെന്ന് ഉറപ്പാക്കുക, കൂടാതെ നിങ്ങളുടെ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക. നിങ്ങൾ ഒരു ക്ലെയിമും നടത്തിയിട്ടില്ലെങ്കിൽ, അതിനുശേഷം റദ്ദാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും, പക്ഷേ സാധാരണയായി നിങ്ങൾ ഒരു അഡ്മിൻ ഫീസ് നൽകേണ്ടിവരും. ഇങ്ങനെയൊക്കെ ആണെങ്കിലും പൊതുവിൽ നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയം വരെ കാത്തിരിക്കുന്നത് കൂടുതൽ എളുപ്പവും വിലകുറഞ്ഞതുമായിരിക്കാം. വിലകൾ ഇനിയും കുറഞ്ഞേക്കാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സമീപ വർഷങ്ങളിലെ വലിയ വിലക്കയറ്റത്തിനുള്ള കാരണങ്ങൾ കുറഞ്ഞു. അതിനാൽ ഒരു പുതിയ പോളിസി വാങ്ങേണ്ട സമയം വീണ്ടും വരുമ്പോൾ വിലകൾ കൂടുതൽ കുറഞ്ഞതിന്റെ ഗുണം ലഭിച്ചേക്കും.