![](https://britishpathram.com/malayalamNews/101650-uni.jpg)
യുകെ: കൊച്ചി - യുകെ ഡയറക്റ്റ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും 5 ലക്ഷത്തോളം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓഐസിസി (യുകെ)യും യുഡിഎഫ് എം പിമാരും നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. പല കോണുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം മൂലം കൊച്ചി - യുകെ വിമാന ഡയറക്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്ന തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറുന്നതിനും സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുമുള്ള നടപടികള്‍ എയര്‍ ഇന്ത്യ തുടങ്ങി. വിമാന സര്‍വീസുകള്‍ തടസ്സം കൂടാതെ നടത്തുന്നതിനും കാലക്രമേണ കൂടുതല്‍ സര്‍വീസുകള്‍ ഈ റൂട്ടില്‍ ലഭമാക്കുന്നതിനുമായുള്ള പാക്കേജ് നിര്‍ദേശങ്ങള്‍ സിയാല്‍ എംഡി എസ് സുഹാസ് എയര്‍ ഇന്ത്യ ഗ്രൂപ്പ് തലവന്‍ എസ് ബാലാജിക്ക് കൈമാറി. ചില സാങ്കേതിക അനുമതികള്‍ക്ക് ശേഷം സര്‍വീസുകള്‍ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
കോവിഡ് തുടക്ക കാലത്ത് ആരംഭിച്ച കൊച്ചി - യുകെ എയര്‍ ഇന്ത്യ ഡയറക്റ്റ് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 28ന് ശേഷം നിര്‍ത്തലാക്കുന്നു എന്ന അറിയിപ്പ് ഞെട്ടലോടെയായിരുന്നു യുകെയിലെ മലയാളി സമൂഹത്തിന്റിടയില്‍ പടര്‍ന്നത്. വാര്‍ത്ത പരന്ന ഉടനെ ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. പ്രതിവാരം ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിവേദനം എയര്‍ ഇന്ത്യ സിഇഒ & എംഡി വില്‍സന്‍ ക്യാമ്പല്‍, യു കെയില്‍ ബഹു. വ്യോമയാന മന്ത്രി മൈക്ക് കെയ്ന്‍, ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫീസ്, ബോള്‍ട്ടന്‍ സൗത്ത് & വാക്ക്ഡന്‍ എം പി യാസ്മിന്‍ ഖുറേഷി എന്നിവര്‍ക്ക് ഓഐസിസി (യുകെ) നല്‍കി. ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹന്‍ നായ്ഡു, ജനപ്രതിനിധികളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള എം പിമാരായ രാഹുല്‍ ഗാന്ധി, കെ സുധാകരന്‍, ഫ്രാന്‍സിസ് ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കും ഓഐസിസി (യുകെ) കൈമാറിയിരുന്നു. നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യുസിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉറപ്പു നല്‍കികൊണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി, ഓഐസിസി (യുകെ) ക്ക് മറുപടി കത്തും അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്കും നല്‍കിയിരുന്നു. ഇപ്പോള്‍ ഗാറ്റ്വിക്കില്‍ അവസാനിക്കുന്ന എയര്‍ ഇന്ത്യ വ്യോമ സര്‍വീസ് ബര്‍മിങ്ഹാം / മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടുകള്‍ വരെ നീട്ടണമെന്ന ഓ ഐ സി സി (യു കെ)യുടെ ആവശ്യവും കെ സുധാകരന്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറിയിരുന്നു. യു ഡി എഫ് എം പിമാരായ ഹൈബി ഈഡന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും നിവേദനം സമര്‍പ്പിക്കുകയുമുണ്ടായി. എം പിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, എം കെ രാഘവന്‍, ആന്റോ ആന്റണി എന്നിവരും പിന്തുണ അറിയിച്ചു രംഗത്തെത്തിയിരുന്നു.
നേരത്തെ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകളുടെ തുടര്‍ച്ചയായ റദ്ദാക്കലുകളും തന്മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കട്ടി ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി നല്‍കിയ നിവേദനവും അധികൃതരുടെ പരിഗണനയിലാണ്.
കുട്ടികള്‍, പ്രായമായവര്‍, രോഗാവസ്ഥയില്‍ ഉള്ളവര്‍, സ്‌കൂള്‍ തുറക്കുന്ന സമയത്ത് യാത്രചെയ്യുന്നവര്‍ എന്നിങ്ങനെ വളരെയേറെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ നടത്തിയ പുനര്‍വിചിന്തണം യു കെയിലെ മലയാളി സമൂഹത്തിന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.
ഓഐസിസി (യുകെ) യുടെയും യുഡിഎഫ് എംപിമാരുടെയും സമയബന്ധിതമായ ഇടപെടലുകള്‍ പ്രവാസി ലോകത്ത് വലിയ അംഗീകാരത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിനായി ഇടപെടുകയും പിന്തുണ അറിയിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ബഹു. വ്യോമയാന മന്ത്രി മൈക്ക് കെയ്ന്‍, ആഷ്‌ഫോര്‍ഡ് എം പി സോജന്‍ ജോസഫ്, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹന്‍ നായ്ഡു, എം പിമാരായ കെ സുധാകരന്‍, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, ആന്റോ ആന്റണി, എം കെ രാഘവന്‍, ഫ്രാന്‍സിസ് ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പി യാസ്മിന്‍ ഖുറേഷി എന്നിവരോട് ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റിയുടെ പേരില്‍ ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് നന്ദി അറിയിച്ചു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)