![](https://britishpathram.com/malayalamNews/101654-uni.jpg)
കൊച്ചി: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിയായ മിഹിര്‍ അഹമ്മദ് ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി പിതാവ്. മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ചാണ് പിതാവിന്റെ പരാതി.
മകന്‍ സ്‌കൂളില്‍ നിന്ന് ഫ്‌ലാറ്റില്‍ എത്തിയ ശേഷം എന്ത് സംഭവിച്ചു എന്ന് പരിശോധിക്കണം എന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. മരണത്തിന് തൊട്ടു മുന്‍പ് ഫ്‌ലാറ്റില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
ആത്മഹത്യ ചെയ്ത ദിവസം മിഹിര്‍ അഹമ്മദ് സന്തോഷത്തോടെയാണ് സ്‌കൂളില്‍ നിന്നും തിരികെ ഫ്ളാറ്റില്‍ എത്തിയതെന്ന് പിതാവ് പറയുന്നു. സ്‌കൂളില്‍ നിന്നും സന്തോഷത്തോടെ തിരികെയെത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞത് വിശ്വസിക്കാന്‍ ആകുന്നില്ലെന്നാണ് പിതാവ് പറയുന്നത്. മരിക്കുന്നതിന്റെ തൊട്ടു മുന്‍പത്തെ ദിവസവും അന്ന് രാത്രി സംസാരിക്കാമെന്ന് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും മിഹറിന്റെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 15-നാണ് തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി മിഹിര്‍ ജീവനൊടുക്കിയത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്‌ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)