![](https://britishpathram.com/malayalamNews/101659-uni.jpg)
ഏഷ്യാനെറ്റിലും മറ്റ് സിനിമകളിലും തിളങ്ങി നിന്ന താരമാണ് അക്ഷര കിഷോര്‍. ഏഷ്യാനെറ്റിലെ കറുത്ത മുത്ത് എന്ന പരമ്പരയില്‍ ബാലമോള്‍ എന്ന കഥാപാത്രത്തെ ആണ് അക്ഷര ചെയ്തത്. പിന്നീട് പല സിനിമകളിലും താരത്തെ നമ്മള്‍ കണ്ടിരുന്നു.
ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ അക്ഷരയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
വലുതായെങ്കിലും ആ ചിരിയും നിഷ്‌കളങ്കഭാവവും അതുപോലെ തന്നെയുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ''ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളര്‍ന്നോ?'' എന്ന് അതിശയഭാവത്തില്‍ ചോദിക്കുന്നവരുമുണ്ട്. ''ഞങ്ങളുടെ കറുത്ത മുത്തിലെ ബാലമോള്‍'' എന്നു പറഞ്ഞ് അക്ഷരയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവരെയും കമന്റ് ബോക്സില്‍ കാണാം. ''ഇല്ല... ഞാന്‍ ഇത് വിശ്വസിക്കില്ല... അവള്‍ക് കൂടിപ്പോയാല്‍ 10 വയസ്, അത്രയേ ഉള്ളൂ'', എന്നാണ് മറ്റൊരാളുടെ കമന്റ്. ''എത്ര പെട്ടെന്നാണ് സമയം കടന്നുപോകുന്നത്'' എന്ന് ആശ്ചര്യം കൊള്ളുന്നവരും കമന്റ് സെക്ഷനിലുണ്ട്.
സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തതിനു പുറമേ, സിനിമകളിലൂടെയും അക്ഷര ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്ത 'മത്തായി കുഴപ്പക്കാരനല്ല' എന്ന ചിത്രത്തിലൂടെയാണ് അക്ഷര ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് ആടുപുലിയാട്ടം, ഹലോ നമസ്തേ, വേട്ട തുടങ്ങി നിരവധി സിനിമകളില്‍ അക്ഷര അഭിനയിച്ചു. ചില പരസ്യ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)