![](https://britishpathram.com/malayalamNews/101663-uni.jpg)
മാലി: അവധി ആഘോഷിക്കാന്‍ മാലിദ്വീപിലെത്തിയ യുവതിക്ക് സ്രാവിന്റെ കടിയേറ്റു. ട്രാവല്‍ വ്‌ളോഗറായ ചാള്‍സിനാണ് സ്രാവിന്റെ കടിയേറ്റത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാള്‍സും ആന്റോണിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. അവധി ആഘോഷിക്കുന്നതിനുവേണ്ടിയാണ് ഇരുവരും മാലിദ്വീപില്‍ എത്തിയത്. മാലിദ്വിപിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദങ്ങളിലൊന്ന് അപകടകാരികളല്ലാത്ത മീനുകളോടൊപ്പം നീന്തുന്നതാണ്. ഇതില്‍ വലുതും ചെറുതുമായ മീനുകള്‍ ഉള്‍പ്പെടുന്നു.
വലിയ സ്രാവുകളും ട്യൂണ പോലുള്ള ചെറിയ മത്സ്യങ്ങളുമുള്ള പൂളില്‍ നീന്തുകയായിരുന്നു ചാള്‍സ്. അപ്രതീക്ഷിതമായി ചാള്‍സിന്റെ കയ്യില്‍ സ്രാവ് കടിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ചാള്‍സിന് കൈ പിന്‍വലിക്കാന്‍ സാധിച്ചു. അതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.
മുറിവില്‍ നിന്ന് ചെറിയ രീതിയില്‍ രക്തം ഒഴുകുന്നതും സ്രാവിന്റെ കടിയേറ്റ ചാള്‍സിനെ ഡോക്ടര്‍ പരിശോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേരാണ് പോസ്റ്റില്‍ കമന്റുമായെത്തിയത്. ചാള്‍സ് അറിഞ്ഞുകൊണ്ട് കൈ സ്രാവിന്റെ വായിലിട്ടതാണ്, ഭാഗ്യവശാല്‍ രക്ഷപ്പെട്ടു, കൈ ഇപ്പൊ പോയേനെ എന്നിങ്ങനെയാണ് ചില കമന്റുകള്‍.
'ചിലകാര്യങ്ങളില്‍ വ്യക്തത വരുത്തുന്നു. ചാള്‍സ് അറിഞ്ഞുകൊണ്ട് അവളുടെ കൈ സ്രാവിന്റെ വായില്‍ ഇട്ടതല്ല. ദൃശ്യങ്ങളില്‍ അങ്ങനെ തോന്നിക്കുന്നതാണ്. ചാള്‍സിന്റെ കൈ ചെറിയ ട്യൂണ മത്സ്യമാണെന്ന് തെറ്റിദ്ധരിച്ചാണ് സ്രാവ് കടിക്കാന്‍ ശ്രമിച്ചത്. ട്യൂണയല്ല എന്ന് തരിച്ചറിതോടെ പെട്ടന്ന് തന്നെ അത് പിന്മാറുകയും ചെയ്തു'' - എന്നാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)