![](https://britishpathram.com/malayalamNews/101667-uni.jpg)
കൊച്ചിയില്‍ നിന്ന് നേരിട്ട് ലണ്ടനിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം പിന്‍വലിച്ചേക്കും. മാര്‍ച്ച് 30 മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാനുള്ള എയര്‍ ഇന്ത്യയുടെ അറിയിപ്പിനെത്തുടര്‍ന്ന് സിയാല്‍ അധികൃതര്‍ എയര്‍ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. അതേസമയം, മാര്‍ച്ച് 28 ന് അവസാന പറക്കല്‍ നടത്തുന്ന എയര്‍ ഇന്ത്യയ്ക്ക് എന്ന് ഈ റൂട്ടില്‍ അടുത്ത വിമാനം പറപ്പിക്കാനാകും എന്ന ചോദ്യം ഇപ്പോളും അവശേഷിക്കുകയാണ്.
ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന പല വിമാനങ്ങളും അറ്റകുറ്റ പണികള്‍ക്ക് കയറ്റിയിരിക്കുന്നു എന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്. അതിനാല്‍ അവ എപ്പോള്‍ റിപ്പയറിങ് യാഡില്‍ നിന്നും തിരിച്ചെത്തും എന്ന് ഇപ്പോള്‍ പറയാനാകില്ലത്രേ. വിമാനങ്ങള്‍ അറ്റകുറ്റ പണി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടി വരും എന്നാണ് ഒടുവിലായി നല്‍കുന്ന മറുപടി. ഇതിനര്‍ത്ഥം മാര്‍ച്ചില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന കൊച്ചി - ലണ്ടന്‍ വിമാനത്തിന് വീണ്ടും മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ മടങ്ങി എത്താനാകൂ എന്ന് തന്നെയാണ്. അതിനാല്‍ ഈസ്റ്റര്‍ - വിഷു യാത്രകളും ഈ വര്‍ഷത്തെ മധ്യവേനല്‍ അവധി യാത്രകളും ഈ വിമാനത്തില്‍ നടത്താനാകില്ല എന്ന സൂചന കൂടിയാണ് ലഭിക്കുന്നത്. പക്ഷെ കൊച്ചിയിലേക്കുള്ള മൂന്നു സര്‍വീസും റദ്ദാക്കിയ എയര്‍ ഇന്ത്യ ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഒരു വിമാന സര്‍വീസും പൂര്‍ണമായും റദ്ദാക്കിയില്ലല്ലോ എന്ന ചോദ്യം ഇനി ഉന്നയിക്കുന്നതിലും പ്രസക്തിയില്ല. കാരണം തീരുമാനം എടുക്കുന്ന എയര്‍ ഇന്ത്യ ഉന്നതരെല്ലാം ഡല്‍ഹിക്കടുത്ത ഗുര്‍ഗോണില്‍ നിന്നുമാണ് അവ നടപ്പാക്കുന്നത് എന്നതാകാം ഒരു ന്യായം.
ലണ്ടനിലെ ഗാഡ്വിക് വിമാനത്താവളത്തില്‍ നിന്ന് പ്രതിവാരം മൂന്ന് സര്‍വീസ് (ചൊവ്വ, വ്യാഴം, ശനി) നടത്തുന്ന എയര്‍ ഇന്ത്യ മാര്‍ച്ച് 30 മുതല്‍ സര്‍വീസ് നിര്‍ത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. കൊവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച സര്‍വീസില്‍ യാത്രക്കാരുടെ എണ്ണം കൂടിയതോടെ ആഴ്ചയില്‍ മൂന്നെണ്ണം വരെയാക്കി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം പ്രത്യേകിച്ച് കാരണമില്ലാതെയാണ് സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ലോക കേരള സഭ യുകെ ഘടകം അടക്കം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലോകകേരള സഭ യുകെ ഘടകം നോര്‍ക്കയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. കത്ത് ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ ഇടപെടുമെന്ന് കാണിച്ച് നോര്‍ക്ക അധികൃതര്‍ ലോകകേരള സഭ യുകെ ഘടകം അംഗങ്ങക്ക് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സിയാല്‍ അധികൃതര്‍ ഇടപെടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് ബുധനാഴ്ച ഗുഡ്ഗാവിലെ എയര്‍ ഇന്ത്യ ആസ്ഥാനത്ത് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എയര്‍ ഇന്ത്യ ഗ്രൂപ്പ് മേധാവി പി ബാലാജി, സിയാല്‍ വിമാനത്താവള ഡയറക്ടര്‍ മനു ജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലണ്ടന്റെ സര്‍വീസ് ലാഭകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പാക്കേജ് സിയാല്‍ അവതരിപ്പിച്ചു. സര്‍വീസ് മുടങ്ങാതിരിക്കാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണയായതായാണ് വിവരം. ഇക്കാര്യത്തില്‍ സാങ്കേതിക അനുമതിക്ക് ശേഷം മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)