![](https://britishpathram.com/malayalamNews/101668-uni.jpg)
സ്കോട്ട്ലാൻഡ് മലയാളികളെ സംബന്ധിച്ച് കണ്ണീരിന്റെ കറുത്തദിനമായിരുന്നു ഇന്നലെ. സുന്ദര സ്വപ്‌നങ്ങളുമായി ഭാവിജീവിതം കെട്ടിപ്പടുക്കാൻ പ്രയത്നിച്ച രണ്ട് സ്കോട്ട്ലാൻഡ് മലയാളികൾ 2 ദിവസങ്ങളുടെ വ്യത്യാസത്തിൽ ഒന്നിനുപിന്നാലെ ഒന്നായി അകാലത്തിൽ യാത്രയായി. ചൊവ്വാഴ്ചയാണ് നാട്ടിൽ അവധിക്കുപോയിരുന്ന ഇൻവെർനസിൽ താമസിക്കുന്ന പിറവം സ്വദേശി ലിയോ ജോൺ കുഴഞ്ഞുവീണ് മരിച്ച വാർത്ത യുകെ മലയാളികളെ തേടിയെത്തിയത്. സ്‌കോട്ട്ലാൻഡിലെ സുഹൃത്തുക്കളിൽ നിന്നും വാർത്ത യുകെ മലയാളികൾ അറിഞ്ഞുവന്നപ്പോഴേക്കും അടുത്ത ദാരുണവാർത്തയുമെത്തി. എഡിൻബറോ ലിവിങ്സ്റ്റണിൽ താമസിച്ചിരുന്ന തൃശൂർ സ്വദേശിയും യുവ എഞ്ചിനീയറുമായ മനീഷ് നമ്പൂതിരി ടെന്നിസ് കളിക്കിടെ ഇന്നലെ വൈകിട്ട് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആദ്യകാല യുകെ മലയാളി കുടിയേറ്റക്കാരിൽ ഒരാളും അറിയപ്പെടുന്ന ബിസിനസുകാരനുമായ ലണ്ടനിലെ ഗില്‍ബെര്‍ട്ട് റോമന്‍, മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതിന്റെ ദുഃഖവാർത്ത ഷെയർ ചെയ്‌തിരുന്ന , യുകെ മലയാളികൾ അതോടെ നടുക്കത്തിലുമായി. ആഴ്ചകൾക്കു മുമ്പാണ് പിറവം രാമമംഗലം സ്വദേശി ലിയോ ജോൺ (53) അവധിക്കായി നാട്ടിലേക്കു പോയത്. അദ്ദേഹം കുഴഞ്ഞുവീണ് മരണപ്പെട്ട വിവരം സ്കോട്ട്ലാൻഡിലെ ഭാര്യയും കുടുംബവും അരിഞ്ഞത് ചൊവ്വാഴ്ച ഉച്ചയോടെയാണ്. നാട്ടിലെ വീട്ടിൽ വച്ച ലിയോ ജോണിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വർഷങ്ങളായി സ്കോട്ലൻഡിലെ ഇൻവെർനസിൽ നഴ്‌സായ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം താമസിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്കോട്ലൻഡിൽ നിന്നും ഭാര്യയും മക്കളും നാട്ടിലേക്ക് യാത്രയായിട്ടുണ്ട്. ലിയോ ജോണിന്റെ വേര്‍പാടില്‍ സ്‌കോട്‌ലാൻഡിലെ മലയാളി സമൂഹം പ്രത്യേക പ്രാര്‍ഥനയും നടത്തുന്നുണ്ട്. 8ന് ഇൻവെർനെസ് സ്മിത്ത്ടോൺ സെന്റ് കൊളംബിയ ചര്‍ച്ചിൽ രാവിലെ 11.15 ന് പ്രത്യേക ശുശ്രൂഷകൾ നടക്കും. ഫെബ്രുവരി 8ന് ഉച്ചയ്ക്ക് നാട്ടിലെ ഇടവക പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക. മനീഷ് നമ്പൂതിരി യുവ എൻജിനീയർ ടെന്നീസ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് വലിയ നടുക്കവും വേദനയുമാണ് യുകെ മലയാളികളിൽ ഉളവാക്കിയത്. സ്കോട്ലൻഡിലെ എഡിൻബറോ ലിവിങ്സ്റ്റണിൽ താമസിച്ചിരുന്ന തൃശൂർ ചേലക്കര സ്വദേശി മനീഷ് നമ്പൂതിരിയാണ് മരണപ്പെട്ടത്. 36 വയസ്സുമാത്രമായിരുന്നു മനീഷിന്റെ പ്രായം. നാറ്റ് വെസ്റ്റ് ബാങ്കിലെ ടെക്നോളജി ഓഫിസര്‍ ആയിരുന്നു എൻജിനീയറിങ് ബിരുദധാരിയായ മനീഷ്. പതിവുള്ള വൈകിട്ടത്തെ ടെന്നീസ് കളിക്കിടെയാണ് ഇന്നലെ മനീഷ് കുഴഞ്ഞു വീണത്. കൂടെയുള്ളവർ അറിയിച്ചതനുസരിച്ച് ഉടൻ തന്നെ പാരാമെഡിക്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ലിവിങ്സ്റ്റണ്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം ഒരുമാസം മുൻപാണ് മനീഷും ഭാര്യ ദിവ്യയും ലിവിങ്സ്റ്റണിൽ പുതിയ വീട് വാങ്ങി താമസം ആരംഭിച്ചത്. നാലു വര്‍ഷം മുൻപ് സ്‌കോട്‌ലന്‍ഡില്‍ എത്തിയ മനീഷ് മുബൈയിലാണ് ജനിച്ചതും വളർന്നതും. മനീഷ്. നമ്പൂതിരി തൃശൂർ ജില്ലയിലെ ചേലക്കര ആറ്റൂർ മുണ്ടയൂർ മനയിൽ എം ആര്‍ മുരളീധരന്റെയും നളിനിയുടെയും മകനാണ് അഭിലാഷ് (ഹൈദരാബാദ്) സഹോദരനാണ്. ലണ്ടൻ, ബർമിങ്ങാം, ഫിൻലൻഡ് എന്നിവിടങ്ങളിൽ ബന്ധുക്കളുണ്ട്. മനീഷിന്റെ സംസ്കാരവും പൊതുദർശനവും സംബന്ധിച്ച വിവരങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഒന്നിനുപിന്നാലെ ഒന്നായി അകാല മരണങ്ങൾ വേട്ടയാടുകയാണ് യുകെ മലയാളികളെ. അമ്പതാണ്ടുപോലും തികയ്ക്കാതെ വിടപറയുന്ന യുകെ മലയാളികളുടെ എണ്ണം സമീപവർഷങ്ങളിൽ സർവ്വകാല റെക്കോർഡിലുമാണ്. അർബുദത്തിനും അപകടത്തിനും പിന്നാലെ ഹൃദയാഘാതം മൂലമുള്ള കുഴഞ്ഞുവീണ് മരണങ്ങളും ഒരോദിനവും കൂടിവരുന്നത് ആശങ്കയോടെ യുകെ മലയാളികൾ തിരിച്ചറിയേണ്ടതുണ്ട്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)