![](https://britishpathram.com/malayalamNews/101675-uni.jpg)
ഒരുകാലത്ത് ചതിയന്‍ ചന്തുവിന്റെ കണ്ട് രോമാഞ്ചം കൊണ്ടിരുന്ന പ്രേക്ഷകര്‍ വീണ്ടും വടക്കന്‍ വീരഗാഥയുടെ റീ റിലീസ് വാര്‍ത്ത കേട്ട് ആകാംക്ഷയിലാണ്. അന്നത്തെ തലമുറ ഏറെ ആകര്‍ഷിക്കപ്പെട്ട വടക്കന്‍ വീരഗാഥ ഇന്ന് വീണ്ടും റിലീസ് ആകുമ്പോള്‍ ഇന്നത്തെ തലമുറയും അതേ ആകാംക്ഷയില്‍ തന്നെയാണ്.
മമ്മൂട്ടിക്കമ്പനിയുടെ യൂട്യൂബ് ചാനലില്‍ നടന്‍ രമേഷ് പിഷാരടിയുമായുള്ള സംഭാഷണത്തിനിടെയാണ് വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
'ഹോളിവുഡില്‍ ഒക്കെ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു വര്‍ക്ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്നത് വര്‍ക്ഷോപ്പിന്റെ ഉള്‍പ്പെടെ ആണ്. പല രാജ്യങ്ങളിലും അങ്ങനെ ആണ്. പക്ഷേ, നമ്മുടെ നാട്ടില്‍ അന്നും ഇന്നും അതൊന്നും താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. ചന്തു എന്ന കഥാപാത്രം ഞാന്‍ ചെയ്യുമ്പോള്‍ അവിടെ കുതിരയും വാളും പരിചയും കളരിയും ഒക്കെ ഉണ്ട്, അഭ്യാസികള്‍ ഉണ്ട്, കളരി ഗുരുക്കന്മാരൊക്കെ ഷൂട്ടിങ് സെറ്റില്‍ എപ്പോഴും ഉണ്ട്.
പക്ഷേ നമ്മള്‍ കളരി അഭ്യാസവും കുതിര അഭ്യാസവും ഒക്കെ പഠിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ. സിനിമയില്‍ ഈ പറഞ്ഞതു പോലെ നമ്മള്‍ ഈ സിനിമയിലെ ഷോട്ടുകള്‍ക്ക് മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ ഒരു വലിയ കളരി അഭ്യാസം പൂര്‍ണമായിട്ടും നമ്മള്‍ അഭിനയിക്കില്ല. അതു തെറ്റിപ്പോയാല്‍ തിരുത്തി അഭിനയിക്കാന്‍ പറ്റും. സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും, നമ്മള്‍ ഇംഗ്ലീഷില്‍ പറയുന്ന ആറ്റിറ്റിയൂഡുകള്‍ മാത്രം സൂക്ഷിച്ചിരുന്നാല്‍ സിനിമയില്‍ കറക്റ്റ് ആയിട്ട് തോന്നും.
അപ്പപ്പോള്‍ കാണിച്ചു തരുന്നത് ഒരു രണ്ടു മൂന്നു പ്രാവശ്യം നമ്മള്‍ പരിശീലിച്ചു കഴിഞ്ഞാല്‍ ഈ വെട്ടും തടയും ഒക്കെ നമുക്ക് പഠിക്കാന്‍ പറ്റും. ആ കാലത്തൊക്കെ ഈ പറഞ്ഞപോലെ അഭ്യാസം കാണിക്കാനുള്ള ധൈര്യം ഉണ്ട്, സെക്യൂരിറ്റി ഒന്നും അത്രമാത്രം ഇല്ല. എല്ലാ ചാട്ടവും ഓട്ടവും വെട്ടും ഒക്കെ അതിനകത്ത് ഒറിജിനല്‍ തന്നെയാണ്. അതില്‍ ഉപയോഗിച്ച എല്ലാ വാളുകളും മെറ്റല്‍ കൊണ്ട് ഉണ്ടാക്കിയതാണ്, നല്ല ഭാരമുണ്ട്. അതില്‍ ചാടി ഒരു വാള്‍ പിടിക്കുന്ന ഒരു രംഗമുണ്ട്.
തെറിച്ചു പോകുന്ന വാള്‍, ചാടിപ്പിടിക്കുന്ന രംഗം. എല്ലാ പ്രാവശ്യവും ചാടുമ്പോള്‍ ഈ വാള്‍ പിടി കിട്ടൂല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. കാണാന്‍ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. പക്ഷേ ആ പാട് ഇപ്പോഴും ഉണ്ട്. പരിക്കേല്‍ക്കുന്നതൊക്കെ സ്വാഭാവികം ആണ്. അതിനൊന്നും ആര്‍ക്കും പരാതിയൊന്നും ഉണ്ടായിട്ടില്ല. കാരണം ഇതൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണല്ലോ നമ്മള്‍ വരുന്നത്.
കുതിര ചാടും, കുതിരപ്പുറത്തുനിന്ന് വീഴും, കുതിര കുഴപ്പങ്ങള്‍ ഉണ്ടാക്കും, നമ്മളും കുതിരയുമായിട്ട് പൊരുത്തപ്പെടാന്‍ കുറേ സമയം എടുക്കും. ഇതൊക്കെ നമുക്ക് അറിയാം. കുതിരപ്പുറത്ത് കയറിയിരിക്കുന്ന ആള്‍ക്ക് കുതിരയെ പരിശീലിപ്പിക്കാന്‍ അറിയില്ലെന്നുള്ള വിവരം കുതിരയ്ക്ക് അറിയാവുന്ന പോലെയാ കുതിരയുടെ പെരുമാറ്റം.
പരിചയമില്ലാത്ത ഒരാളാണെന്ന് കുതിരയ്ക്ക് തോന്നും. കുതിരയ്ക്ക് അത് അറിയാം എന്നാണു പറയുന്നത്. പക്ഷേ അന്ന് ആ സിനിമയുടെ ഷൂട്ടിങ്ങും അതിന്റെ ഒരു ഉത്സവപ്രതീതിയുമൊക്കെ ഉണ്ടായിരുന്നു, ഒത്തിരി ആള്‍ക്കാരും ബഹളവും ആനയും, അതൊക്കെ ഇന്നും മനസിലുണ്ട്,' -മമ്മൂട്ടി പറഞ്ഞു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)